Numerology Dec 18 | ബിസിനസില്‍ വഞ്ചിക്കപ്പെടും; സഹോദരങ്ങളുമായി തര്‍ക്കത്തിന് സാധ്യത: സംഖ്യാശാസ്ത്രപ്രകാരം ഇന്നത്തെ ദിവസഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 ഡിസംബര്‍ 18ലെ നിങ്ങളുടെ ദിവസഫലം അറിയാം
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ക്ഷയിക്കുന്ന ദിവസമാണിന്ന്. നിങ്ങള്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വരും. നിങ്ങളുടെ ഭൂമി, വീട് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകും. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രണയിതാക്കള്‍ക്ക് ഉത്തമദിവസം. നിങ്ങളുടെ ഭാഗ്യസംഖ്യ: 17. ഭാഗ്യനിറം: വെള്ള.
advertisement
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20 അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവര്‍): ആത്മീയതിലേക്ക് നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നും. കവിതകളിലും വായനയിലും നിങ്ങള്‍ മുഴുകും. നിങ്ങളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കണം. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഭാഗ്യസംഖ്യ: 18. ഭാഗ്യനിറം: നീല.
advertisement
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): തത്വചിന്തകളിലേക്ക് നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നുന്ന ദിവസമാണിന്ന്. കയ്‌പേറിയ ചില അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് ഉണ്ടാകും. നിങ്ങളുടെ കരിയര്‍ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുകൂല ദിവസമാണിന്ന്. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഭാഗ്യസംഖ്യ: 6, ഭാഗ്യനിറം: വെള്ള.
advertisement
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22 അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ ഭാവികാര്യങ്ങളെപ്പറ്റി തീരുമാനിക്കാന്‍ അനുകൂലദിവസം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ആശയങ്ങള്‍ക്ക് വ്യക്തത വരും. സഹപ്രവര്‍ത്തകരില്‍ നിന്ന് വെല്ലുവിളി ഉണ്ടാകും. പങ്കാളിയില്‍ നിന്ന് ചില സര്‍പ്രൈസുകള്‍ നിങ്ങളെ തേടിയെത്തും. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: പച്ച.
advertisement
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): സുഹൃത്ത് നിങ്ങളെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തെറ്റിദ്ധാരണ മാറ്റാന്‍ ശ്രദ്ധിക്കണം. ജീവകാരൂണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങള്‍ ഒരുപാട് നാളായി ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് അല്‍പ്പം വെല്ലുവിളി നേരിടേണ്ടിവരും. ഭാഗ്യസംഖ്യ; 15, ഭാഗ്യനിറം: മജന്ത.
advertisement
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍): ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പറ്റിയ ദിവസമാണിന്ന്. നിങ്ങളുടെ മുന്നിലെ വെല്ലുവിളികള്‍ ഓരോന്നായി ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ടിവി കാണാനും സംഗീതം കേള്‍ക്കാനും നിങ്ങള്‍ സമയം കണ്ടെത്തും. സമയം വെറുതെ പാഴാക്കിക്കളയരുത്. പങ്കാളിയ്ക്ക് അല്‍പ്പം ക്ഷീണം തോന്നും. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: വയലറ്റ്.
advertisement
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ ചില പ്രോജക്ടുകള്‍ ചെയ്ത് തീര്‍ക്കാന്‍ മേലുദ്യോഗസ്ഥരോടൊപ്പം പ്രവര്‍ത്തിക്കേണ്ടിവരും. നിങ്ങളുടെ സ്വത്തുക്കള്‍ക്ക് മേല്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. കഠിനാധ്വാനത്തിലൂടെ വെല്ലുവിളികളെ അതിജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഭാഗ്യസംഖ്യ: 9, ഭാഗ്യനിറം: ചുവപ്പ്.
advertisement
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സഹോദരങ്ങളും സുഹൃത്തുക്കളുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാകും. അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യകാര്യത്തിലും അല്‍പ്പം ശ്രദ്ധ വേണം. നിങ്ങളുടെ ചെലവ് നിയന്ത്രിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യസംഖ്യ: 22, ഭാഗ്യനിറം: ചാരനിറം.
advertisement
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സന്താനങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ബിസിനസിലും നിങ്ങള്‍ ആഗ്രഹിച്ച ലക്ഷ്യങ്ങളും ലാഭവും നേടാന്‍ സാധിക്കും. പ്രണയപങ്കാളിയുമായി ഡേറ്റിംഗിന് പോകുന്നതിന് മുമ്പ് നല്ലപോലെ ആലോചിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: ഓറഞ്ച്.