Numerology Dec 16 | ജോലിയില് വിജയമുണ്ടാകും; ശത്രുക്കള് നിങ്ങളെ തകര്ക്കാന് ശ്രമിക്കും; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 ഡിസംബര് 16 ലെ നിങ്ങളുടെ രാശിഫലം അറിയാം
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളെപ്പറ്റി ചില തെറ്റിദ്ധാരണകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കണം. ജീവിതത്തില്‍ ആഡംബരങ്ങളുണ്ടാകും. ചില കാര്യങ്ങളെയോര്‍ത്ത് നിങ്ങള്‍ വിഷമിക്കും. വിദേശ നിക്ഷേപ പദ്ധതികളെപ്പറ്റി ആലോചിക്കും. എന്നാല്‍ അത് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തതില്‍ നിങ്ങള്‍ നിരാശനായിരിക്കും. നിങ്ങള്‍ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയെ വിഷമിപ്പിക്കരുത്. നിങ്ങളുടെ ഭാര്യസംഖ്യ 15 ആണ്. ഭാഗ്യനിറം: പീച്ച്.
advertisement
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഇന്ന് ചില ഉത്കണ്ഠകള്‍ ഉണ്ടാകും. നിങ്ങള്‍ വഞ്ചിക്കപ്പെടാനും സാധ്യതയുണ്ട്. മറ്റുള്ളവരില്‍ നിന്ന് സഹായം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ബിസിനസില്‍ ആരെയും അന്ധമായി വിശ്വസിക്കരുത്. പ്രണയത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ ഭാഗ്യസംഖ്യ 7 ആണ്. നിങ്ങളുടെ ഭാഗ്യ നിറം ബേബി ഗ്രേ ആണ്.
advertisement
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): നിങ്ങള്‍ക്ക് സാഹസികതയും ആവേശവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ചില അസംതൃപ്തി തോന്നും. ചില തിരിച്ചടികള്‍ ഉണ്ടാകുമെങ്കിലും അവയെല്ലാം നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. അപ്രതീക്ഷിതമായി പണം വന്നുചേരാനും സാധ്യതയുണ്ട്. പ്രണയബന്ധം തുടങ്ങാന്‍ അനുകൂല ദിവസം. നിങ്ങളുടെ ഭാഗ്യസംഖ്യ: 1, ഭാഗ്യനിറം: കാട്ടുപച്ച
advertisement
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളെപ്പറ്റി ചില തെറ്റിദ്ധാരണകള്‍ പരക്കും. നിങ്ങള്‍ ചുറ്റുമുള്ളവരില്‍ നിന്ന് സന്തോഷം കണ്ടെത്തും. എതിരാളികള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. അതിനാല്‍ കരുതിയിരിക്കണം. ഒരുപാട് പണം സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രണയം തുടങ്ങാനും പറ്റിയ ദിവസമാണിത്. നിങ്ങളുടെ ഭാഗ്യസംഖ്യ: 3, ഭാഗ്യനിറം: റോസ്.
advertisement
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): വീടിനുള്ളില്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാകും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് തലവേദനയുണ്ടാകും. അതിനാല്‍ അല്‍പ്പസമയം വിശ്രമിക്കാന്‍ ശ്രമിക്കണം. പുതിയ ബിസിനസ് കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പ്രണയജീവിതത്തിലും സന്തോഷമുണ്ടാകും. ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: പിങ്ക്.
advertisement
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ ഗാര്‍ഹിക ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകും. അവ പരിഹരിക്കാന്‍ ശ്രമിക്കണം. പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ കരിയറില്‍ നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകള്‍ ഇന്ന് നടക്കും. നിങ്ങളുടെ ഭാഗ്യസംഖ്യ: 9, ഭാഗ്യനിറം: പര്‍പ്പിള്‍.
advertisement
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): മേലുദ്യോഗസ്ഥരുമായി തര്‍ക്കങ്ങളുണ്ടാകും. നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ നിന്ന് സന്തോഷം ലഭിക്കും. എതിരാളികള്‍ നിങ്ങളെ തകര്‍ക്കാന്‍ പദ്ധതിയിടും. എന്നാല്‍ അതെല്ലാം മറികടന്ന് നിങ്ങള്‍ ഉയരങ്ങളിലേക്ക് എത്തും. ബിസിനസില്‍ നിങ്ങള്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. പ്രണയിതാക്കള്‍ക്ക് തമ്മില്‍ ഐക്യമുണ്ടാകും. ഭാഗ്യസംഖ്യ: 8, ഭാഗ്യനിറം: വെള്ള.
advertisement
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): ശത്രുക്കള്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. നിങ്ങള്‍ ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്ന ദിവസമാണിന്ന്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. പങ്കാളിയോട് വളരെ ക്ഷമയോടെ ഇടപെടണം. ചിലവിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. ഭാഗ്യസംഖ്യ: 1, ഭാഗ്യനിറം: മഞ്ഞ.
advertisement
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): പ്രൊഫഷണല്‍ രംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും മറ്റുള്ളവരുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. എതിരാളികള്‍ നിങ്ങള്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കും. എന്നാല്‍ അതിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് ഒരു വ്യക്തിയോട് ആകര്‍ഷണം തോന്നും. ഭാഗ്യസംഖ്യ: 18, ഭാഗ്യനിറം: കുങ്കുമം.