Numerology Dec 22| ബിസിനസില് നഷ്ടമുണ്ടാകും ;കുടുംബത്തിന്റെ പിന്തുണ ലഭിക്കും; സംഖ്യാശാസ്ത്രപ്രകാരം ഇന്നത്തെ ദിവസഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 ഡിസംബര് 22ലെ നിങ്ങളുടെ ദിവസഫലം അറിയാം
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിസഹകരണം ഉണ്ടാകും. നിങ്ങള്‍ മാനസികമായി തകരുന്ന ദിവസമായിരിക്കും ഇന്ന്. വെല്ലുവിളികളെ ധൈര്യത്തോടെ നേരിടണം. വിദേശബിസിനസ് ചെയ്യുന്നവര്‍ക്ക് ഗുണമുണ്ടാകും. സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിയുടെ പിന്തുണയുണ്ടാകും. ഭാഗ്യസംഖ്യ: 4, ഭാഗ്യനിറം: നീല.
advertisement
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20 അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവര്‍): പണവും പ്രശസ്തിയും വര്‍ധിക്കും. നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും തോന്നും. നിങ്ങള്‍ക്ക് ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. എതിരാളികളെ പരാജയപ്പെടുത്താന്‍ സാധിക്കും. ശാരീരികാരോഗ്യം മെച്ചപ്പെടും. ഭാഗ്യസംഖ്യ: 4, ഭാഗ്യനിറം: വയലറ്റ്
advertisement
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ എതിരാളികള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും. ആശയവിനിമയത്തിലെ കഴിവ് മെച്ചപ്പെടുത്തണം. ജീവകാരൂണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം നിക്ഷേപിക്കണം. ഇന്ന് നിങ്ങള്‍ക്ക് ബിസിനസില്‍ തിരക്ക് അനുഭവപ്പെടും. ബന്ധങ്ങള്‍ പരിപോഷിപ്പിക്കണം. ഭാഗ്യസംഖ്യ: 15, ഭാഗ്യനിറം: പീച്ച്.
advertisement
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22 അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ക്ക് തിരക്കേറിയ ദിവസമായിരിക്കും. പ്രധാനപ്പെട്ട വ്യക്തികളെ കാണാന്‍ അവസരം ലഭിക്കും. നിങ്ങള്‍ക്ക് പനി പിടിപെടും. ആരോഗ്യകാര്യത്തില്‍ അശ്രദ്ധകാണിക്കരുത്. ബിസിനസില്‍ വലിയ തീരുമാനങ്ങള്‍ കൈകൊള്ളും. ഭാഗ്യസംഖ്യ: 18, ഭാഗ്യനിറം: ചുവപ്പ്.
advertisement
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): പരസ്പര വിശ്വാസം നിലനിര്‍ത്തുകയും അലസത ഉപേക്ഷിക്കുകയും ചെയ്താല്‍ പരമാവധി ലാഭം ഉണ്ടാക്കാന്‍ സാധിക്കും. കയറ്റുമതി ഇറക്കുമതി നിക്ഷേപങ്ങളില്‍ നിന്ന് ആദായം ലഭിക്കും. പങ്കാളിയുടെ സ്നേഹവും ആദരവും അംഗീകരിക്കണം. സ്റ്റോക്ക് മാര്‍ക്കറ്റ്, കായികം, മത്സര പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അനുകൂല ദിനം. ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: ഓറഞ്ച്.
advertisement
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍): പങ്കാളിയില്‍ നിന്ന് നല്ല പെരുമാറ്റം ഉണ്ടാകും. അതിനാല്‍ ബന്ധം ദൃഢമാകും. ആഭരണങ്ങള്‍, ഭക്ഷണം, തുണി വ്യാപാരം, അഭിനയം തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് നേട്ടങ്ങളും അവസരങ്ങളും ലഭിക്കും. ജീവിതത്തില്‍ സമൃദ്ധി ഉണ്ടാകും. വളരെ ആഡംബരപൂര്‍ണ്ണമായ ദിനമായിരിക്കും ഇന്ന്. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഷോപ്പിംഗിന് പോകാനും സാധിക്കും. ഭാഗ്യസംഖ്യ: 3, ഭാഗ്യനിറം: പിങ്ക്.
advertisement
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): അമ്മയുടെ അനുഗ്രഹത്തോടെ ദിവസം തുടങ്ങുക, അത് നിങ്ങളെ വിജയത്തില്‍ എത്തിയ്ക്കും. ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ പങ്കാളികളെയും സഹപ്രവര്‍ത്തകരെയും വിശ്വസിക്കാം. വെല്ലുവിളികള്‍ സ്വീകരിക്കുക, അതിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അമ്മയുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി സ്വീകരിക്കുക. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: വെള്ള.
advertisement
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുകയും അവയെ ആക്രമിക്കാതിരിക്കുകയും വേണം. നിങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സെയില്‍സ് പ്രൊഫഷണലുകള്‍, പ്രോപ്പര്‍ട്ടി ബില്‍ഡര്‍മാര്‍, മീഡിയ ജീവനക്കാര്‍, ടെക്കികള്‍ എന്നിവരാണെങ്കില്‍, നിങ്ങള്‍ക്ക് പ്രമോഷനുകള്‍ നഷ്ടപരിഹാരങ്ങള്‍ എന്നിവ ലഭിക്കും. നിയമപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയും സമയമെടുക്കും.ഭാഗ്യസംഖ്യ: 1, ഭാഗ്യനിറം: തവിട്ട്.
advertisement
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): ബന്ധുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സമയം ചെലവഴിയ്ക്കുക. ഭാവിയിലേക്കുള്ള നേട്ടങ്ങളും ജനപ്രീതിയും ഭാഗ്യവും ഉണ്ടാകും. പണം, ആഡംബരം, ഭാഗ്യം തുടങ്ങിയവ ഇന്ന് നിങ്ങള്‍ക്ക് ഉണ്ടാകും. പ്രണയം കൈമാറാനുള്ള ദിനം. ഗ്ലാമര്‍ വ്യവസായം, മീഡിയ തുടങ്ങി മേഖലയിലുള്ളവര്‍ക്ക് പ്രശസ്തി ഉണ്ടാകും. ഭാഗ്യസംഖ്യ: 17, ഭാഗ്യനിറം: പച്ച.