Numerology Nov 23| അനുയോജ്യമായ വിവാഹാലോചനകള്‍ വരും; വിദേശയാത്രയ്ക്ക് അനുകൂല സമയം; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
- Published by:Nandu Krishnan
- trending desk
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 നവംബര്‍ 23 ലെ നിങ്ങളുടെ രാശിഫലം അറിയാം
ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍):ഇന്ന് നിങ്ങള്‍ ആത്മവിശ്വാസത്തോടെ ചുമതലകള്‍ ഏറ്റെടുക്കും. കൃത്യസമയത്ത് നിങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. ഇന്ന് എല്ലാ സുഖസൗകര്യങ്ങളും നിങ്ങളെ തേടിയെത്തും. കൂടാതെ പണം സമ്പാദിക്കാനും നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കാനും ഇന്ന് മികച്ച ദിനമായിരിക്കും. ഇതിന് നിങ്ങളുടെ അറിവും നിങ്ങള്‍ക്കുള്ള ബന്ധങ്ങളും നിങ്ങളെ സഹായിക്കും. സൂര്യന്റെയും ഗുരുവിന്റെയും അനുഗ്രഹം വാങ്ങുന്നത് നിങ്ങളെ പിന്തുണക്കും. പരിശീലകര്‍ മുഖേന കായിക താരങ്ങള്‍ വിജയം കരസ്ഥമാക്കും. പാചക കലയിലൂടെ മറ്റുള്ളവരുടെ ഹൃദയം കീഴടക്കാനാകും.
advertisement
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്ന് വൈകുന്നേരം പാല്‍ വെള്ളത്തില്‍ സ്‌നാനം ചെയ്യുന്നത് ഉത്തമമായിരിക്കും. വിജയം നിങ്ങള്‍ക്കൊപ്പമായതിനാല്‍ ധൈര്യമായി എല്ലാ ചുമതലകളും ഏറ്റെടുക്കാം. നിങ്ങളുടെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ഇന്ന് മികച്ച ദിനമായിരിക്കും. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഉയരും. അതിനാല്‍ തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാഭ്യാസം, പുസ്തകങ്ങള്‍, ധനകാര്യം, ഇലക്ട്രോണിക്, മരുന്നുകള്‍, കയറ്റുമതി ഇറക്കുമതി, സൗരോര്‍ജ്ജം, കൃഷി, പെട്രോള്‍, രാസവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഭാഗ്യം വന്നുചേരും.
advertisement
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍ ): രാവിലെ തുളസി വെള്ളം കുടിക്കുന്നത് ഉത്തമമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയത്തിന്റെ ദിനം ആയിരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം നിങ്ങളെ തേടിയെത്തും. അതുകൊണ്ടുതന്നെ നിങ്ങളുടെ ഗുരുവിന് നന്ദി പറയേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ പങ്കാളിയെ സ്വാധീനിക്കാന്‍ ഇന്ന് സാധിക്കും. പഴയ പരിശീലകന്റെ സഹായത്തോടെ കായികതാരങ്ങള്‍ ഇന്ന് വിജയം കണ്ടെത്തും. നിങ്ങള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളാണെങ്കില്‍ ജനശ്രദ്ധ പിടിച്ചു പറ്റും. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിന് മുമ്പ് ഗുരു മന്ത്രം ചൊല്ലുന്നത് ഉത്തമം ആയിരിക്കും. ഇന്ന് നിങ്ങള്‍ പങ്കെടുക്കുന്ന അഭിമുഖങ്ങള്‍ നിങ്ങള്‍ക്ക് വിജയം കൊണ്ടുവരും. നിങ്ങളുടെ ഐശ്വര്യത്തിനായി വ്യാഴ ഗ്രഹത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സ്ത്രീകള്‍ മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്യുകയും മുഴുവന്‍ കുടുംബത്തിനും വിളമ്പുകയും വേണം.
advertisement
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): വിദേശത്തേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഇന്ന് അനുയോജ്യമായ സമയമാണ്. ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ ആസൂത്രണത്തോടെ മുന്നോട്ടുപോകുക. പ്രതിരോധം, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ഹോട്ടലുടമകള്‍, നിര്‍മ്മാതാക്കള്‍, ടെലികോം ബിസിനസ്സ്, ഐടി ജീവനക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇന്ന് ഭാഗ്യം വന്നുചേരും. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി കൂടുതല്‍ സമയം കണ്ടെത്തണം. സ്റ്റോക്ക് കൈകാര്യം ചെയ്യുന്നവര്‍ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കണം. ശരീരത്തിന്റെ തണുപ്പ് നിലനിര്‍ത്താന്‍ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ഉചിതമായിരിക്കും.
advertisement
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍) ഇന്ന് എല്ലാ കാര്യങ്ങള്‍ക്കും ശുഭകരമായ ഒരു ദിനമാണ്. കൂടുതല്‍ വ്യവസായികളെയും രാഷ്ട്രീയക്കാരെയും ആയിരിക്കും ഈ ദിവസം പിന്തുണയ്ക്കുക. അതേസമയം നിങ്ങളുടെ സഹപ്രവര്‍ത്തകരെയും ഉറ്റവരെയും സൂക്ഷിക്കുക. നിങ്ങളുടെ രഹസ്യങ്ങള്‍ അവരുമായി പങ്കുവെക്കാത്തതായിരിക്കും ഉത്തമം. ഗ്ലാമര്‍,മീഡിയ,വിദേശ ചരക്കുകള്‍, സ്പോര്‍ട്സ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അംഗീകാരം ലഭിക്കും. ഈ ദിവസം നിങ്ങള്‍ ടീല്‍ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമായിരിക്കും. ഇന്നത്തെ കൂടിച്ചേരലുകളും മത്സ്യമാംസാഹാരങ്ങളും ഒഴിവാക്കേണ്ടതാണ്. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ദിനം ആയിരിക്കും.
advertisement
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): സൂര്യനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. മികച്ച വിവാഹാലോചനകള്‍ വരും. ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച പങ്കാളിയെ സമ്മാനിച്ചതിന് ദൈവത്തോട് കൃതജ്ഞത തോന്നുന്ന ദിനം ആയിരിക്കും. രക്ഷിതാക്കള്‍ക്ക് കുട്ടികളില്‍ അഭിമാനം തോന്നും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയുടെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ഏറ്റെടുക്കാനുള്ള ഭാഗ്യം ഉണ്ടാകും. വാഹനമോ മൊബൈലോ വീടോ വാങ്ങുന്നതിനോ ഒരു ചെറിയ യാത്ര ചെയ്യാനും ഒക്കെ ഇന്ന് അനുയോജ്യമായ ദിവസമായിരിക്കും. ഓഹരി വിപണിയില്‍ നിക്ഷേപം നിങ്ങള്‍ക്ക് അനുകൂലമാകും. അഭിനയവും രാഷ്ട്രീയവും തങ്ങളുടെ ഭാവിയായി സ്വീകരിച്ചവര്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കണം. സാമ്പത്തിക ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ ശ്രദ്ധയോടെ മാത്രം നടത്തുക. വ്യക്തിബന്ധങ്ങള്‍ ആരോഗ്യകരമായിരിക്കും, അതിനാല്‍ ആശയവിനിമയം ആസ്വദിക്കണം.
advertisement
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഈ ദിവസം ബിസിനസ് ഇടപാടുകളില്‍ ഒരുപോലെ ലാഭവും നഷ്ടവും സംഭവിക്കാം. അതിനാല്‍ നിങ്ങളുടെ വിവേക ബുദ്ധി ഉപയോഗിച്ച് മുന്നോട്ടുപോകുക. വൈകുന്നേരത്തോടെ നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള വൈദ്യപരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കാം. കൂടാതെ വക്കീലിന്റെ ഉപദേശം സ്വീകരിക്കുന്നതിലൂടെ പണം ലഭിക്കാന്‍ സാധിക്കും. സോഫ്റ്റ്വെയര്‍, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ആളുകളുടെ ബിസിനസ്സ് ഇടപാടുകള്‍ ഇന്ന് വിജയം കണ്ടെത്തും. ശിവക്ഷേത്ര ദര്‍ശനവും പൂജാദികര്‍മങ്ങളും ഈ ദിവസം ഐശ്വര്യം കൈവരിക്കാന്‍ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ പ്രയത്നങ്ങള്‍ അംഗീകരിക്കപ്പെടുകയും അഭിമാനബോധം നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുകയും ചെയ്യും. വിവാഹത്തിനുള്ള അഭ്യര്‍ത്ഥന നടത്താന്‍ അനുയോജ്യമായ ദിവസമാണ്.
advertisement
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ഇന്ന് വിദ്യാര്‍ത്ഥികള്‍ ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും ഉത്തമം. കഠിനാധ്വാനം ചെയ്താല്‍ നിങ്ങളുടെ പ്രവര്‍ത്തിക്കുള്ള പ്രതിഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. സ്വാധീനമുള്ള ആളുകള്‍ മൂലമോ പണം കൊണ്ടോ നിയമപരമായ കേസുകള്‍ പരിഹരിക്കപ്പെടും. ശരിയായ ആശയവിനിമയം നടക്കാത്തതില്‍ പങ്കാളി പരാതിപ്പെടും. നിങ്ങളുടെ മികച്ച അറിവ് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങളെ സഹായിക്കും. കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ വിജയം കണ്ടെത്തും. ഇന്ന് ദാനം ചെയ്യേണ്ടത് അനിവാര്യമാണ്. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. കൃത്രിമമായ കാര്യങ്ങള്‍ ഇന്ന് നന്നായി പ്രവര്‍ത്തിക്കും. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം വൈകാന്‍ ഇടയുണ്ട്
advertisement
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഇന്ന് വാഴയ്ക്ക് പഞ്ചസാര വെള്ളം സമര്‍പ്പിക്കുന്നത് ഉത്തമമായിരിക്കും. ദമ്പതികള്‍ക്ക് തങ്ങളുടെ ഭാവി ആസൂത്രണത്തിന് മികച്ച ദിനം ആയിരിക്കും.സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ഏറ്റെടുക്കുന്നതില്‍ തടസ്സം നേരിടുകയില്ല. ഗ്ലാമര്‍, എയര്‍ലൈനുകള്‍, സോഫ്റ്റ്വെയര്‍, നിഗൂഢ ശാസ്ത്രം, സംഗീതം, മാധ്യമം, വിദ്യാഭ്യാസ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ജനപ്രീതി ലഭിക്കും. രാഷ്ട്രീയക്കാര്‍ക്ക് ഇന്ന് ചില പുതിയ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടും. പൊതു പ്രസംഗം, അഭിമുഖങ്ങള്‍, മത്സര പരീക്ഷകള്‍ എന്നിവക്കായി ഈ ദിവസം വിനിയോഗിക്കുന്നത് ഉത്തമം ആയിരിക്കും. സംഗീതജ്ഞരുടെ രക്ഷിതാക്കള്‍ അഭിമാനം കൊള്ളും. യാത്രാ പദ്ധതികള്‍ നേട്ടങ്ങള്‍ കൊണ്ടുവരും. വളരെ ശ്രദ്ധേയമായ ചില മാനേജ്മെന്റ് കഴിവുകളിലൂടെ ജോലിസ്ഥലത്തുണ്ടാകാനിടയുള്ള ചില പ്രത്യേക സാഹചര്യങ്ങളെ നിങ്ങള്‍ അതിജീവിയ്ക്കും. രാഷ്ട്രീയക്കാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അവസരമുണ്ടാകും. പരിശീലകനുമായി തര്‍ക്കിക്കാതിരിക്കാന്‍ കായികതാരങ്ങള്‍ ശ്രദ്ധിക്കണം.