Numerology Sep 23 | പങ്കാളിയെ വിഷമിപ്പിക്കരുത്; ജോലിയില്‍ വെല്ലുവിളികളുണ്ടാകും; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
- Published by:Sarika N
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 സെപ്റ്റംബര്‍ 23 ലെ നിങ്ങളുടെ രാശിഫലം അറിയാം
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കും. ഒന്നിനുപിറകെ ഒന്നായി ചില പ്രശ്‌നങ്ങള്‍ നിങ്ങളെ വേട്ടയാടും. പുതിയ വീട് വാങ്ങാന്‍ അനുകൂല ദിവസം. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്തുന്നതിനായി കഠിനമായി ജോലി ചെയ്യേണ്ടി വരും. ചില വ്യക്തികളെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളുടെ ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: ഓഫ് വൈറ്റ്.
advertisement
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകും. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഭൂമി വാങ്ങിക്കാന്‍ അനുകൂല ദിവസമാണിന്ന്. ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും. ചില വ്യക്തികളിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടും. ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: വയലറ്റ്.
advertisement
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): ചില പ്രധാനപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പുതിയ ജോലികളില്‍ നിങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ സാധിക്കും. കണ്ണിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. ഡോക്ടറെ കാണാന്‍ പോകേണ്ടി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി നിങ്ങള്‍ക്ക് കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരും. നിങ്ങളുടെ ബന്ധങ്ങളില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കരുത്. ഭാഗ്യസംഖ്യ: 9, ഭാഗ്യനിറം: ലെമണ്‍.
advertisement
advertisement
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ ടെന്‍ഷനും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ ശ്രമിക്കണം. കണ്ണിന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. അതിനാല്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഭാവിയിലേക്കായുള്ള പുതിയ പദ്ധതികള്‍ക്ക് നിങ്ങള്‍ രൂപം നല്‍കും. പങ്കാളിയുമായി സമയം ചെലവഴിക്കും. ഭാഗ്യസംഖ്യ: 18, ഭാഗ്യനിറം: പിങ്ക്.
advertisement
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍): ചില കാര്യങ്ങളില്‍ നോ പറയാന്‍ പഠിക്കണം. അല്ലെങ്കില്‍ ചില പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചെന്ന് ചാടും. ആത്മീയകാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നേക്കാം. ഭാഗ്യസംഖ്യ: 15, ഭാഗ്യനിറം: നേവി ബ്ലൂ.
advertisement
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടും. നിങ്ങള്‍ക്ക് കരിയറില്‍ വളര്‍ച്ചയുണ്ടാകും. എതിരാളികളോട് നയപരമായി പെരുമാറണം. നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. ഭാഗ്യസംഖ്യ: 17, ഭാഗ്യനിറം: പച്ച.
advertisement
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): സഹോദരങ്ങള്‍ നിങ്ങളെ എല്ലാകാര്യത്തിലും പിന്തുണയ്ക്കും. ഇന്ന് നിങ്ങള്‍ വളരെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും ആശങ്കയും കുറയ്ക്കാന്‍ സാധിക്കും. പുതിയ ചില പ്രോജക്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. പങ്കാളി നിങ്ങളെ വഞ്ചിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യസംഖ്യ: 4, ഭാഗ്യനിറം: ഇലക്ട്രിക് ബ്ലൂ.
advertisement
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): ജോലിയില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കണം. നിങ്ങളുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും കുറയും. പുതിയ ജോലികള്‍ തുടങ്ങാന്‍ നിങ്ങള്‍ മുതിരില്ല. പണമുണ്ടാക്കാനും കരിയറില്‍ വളര്‍ച്ച പ്രാപിക്കാനും നിങ്ങള്‍ പ്രാധാന്യം നല്‍കും. പങ്കാളിയെ വിഷമിപ്പിക്കരുത്. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: ബോട്ടില്‍ ഗ്രീന്‍.


