Weekly Predictions June 23 to 29| വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 23 മുതല്‍ 29 വരെയുള്ള വാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 23 മുതല്‍ 29 വരെയുള്ള വാരഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് ഈ ആഴ്ച ഗുണകരമാണ്. നിങ്ങളുടെ കരിയറിലും ബിസിനസിലും ഈ ആഴ്ച നല്ലതായിരിക്കും. കുട്ടിക്കലവുമായി ബന്ധപ്പെടാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ജോലിക്കാര്യത്തിനായി ദീര്‍ഘദൂര യാത്ര നടത്തേണ്ടതായി വരും. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. സീനിയേഴ്‌സില്‍ നിന്നും ജൂനിയേഴ്‌സില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസ ലഭിക്കും. ബിസിനസില്‍ ആണെങ്കില്‍ ഈ ആഴ്ച വലിയ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ബിസിനസിലും നേട്ടം കാണാനാകും. നിങ്ങളുടെ വ്യക്തിബന്ധങ്ങളിലും ഈ ആഴ്ച അനുകൂലമാണ്. പ്രധാനപ്പെട്ട ഒരു പ്രശ്‌നം ഈ ആഴ്ച പരിഹരിക്കാനാകും. കുട്ടികളുടെ കാര്യത്തിലും നല്ല വാര്‍ത്ത കേള്‍ക്കാനാകും. നിങ്ങള്‍ ഈ ആഴ്ച സന്തോഷവാനായിരിക്കും. പ്രണയ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാകും. കുടുംബക്കാര്‍ നിങ്ങളുടെ പ്രണയത്തിന് വിവാഹത്തിലേക്ക് പച്ചക്കൊടി കാണിക്കും. കുടുംബവുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവിടാനാകും. ആരോഗ്യം സാധാരണമായിരിക്കും. ആഴ്ചയുടെ അവസാനം മതകാര്യങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഭാഗ്യനിറം: പിങ്ക് ഭാഗ്യസംഖ്യ: 10
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് നിങ്ങള്‍ നേരിടുന്ന ഒരു പ്രശ്‌നത്തിന് ഈ ആഴ്ച പരിഹാരം കാണാനാകും. കെട്ടിടം, പൂര്‍വ്വിക സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും തര്‍ക്കത്തിലാണ് നിങ്ങളെങ്കില്‍ ഈ ആഴ്ച അതിന് പരിഹാരമുണ്ടാകും. എല്ലാ തടസങ്ങളും നീങ്ങും. ജോലിക്കാര്‍ ജോലി സ്ഥലത്ത് ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളിലേക്ക് ഇത് വഴിതുറക്കും. നിങ്ങളുടെ നിന്നുപോയ ജോലി ഈ ആഴ്ച വീണ്ടും തുടരാനാകും. കുടുംബത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമാണ്. കുടുംബാംഗങ്ങള്‍ നിങ്ങളുടെ തീരുമാനങ്ങള്‍ അംഗീകരിക്കുകയും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. മാതാപിതാക്കളുടെ അനുഗ്രഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. കുടുംബവുമായി സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടാനാകും. ആഴ്ചാവസാനം ഒരു പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. ബിസിനസില്‍ കൂടുതല്‍ പണം ആവശ്യമായി വരും. പണം സമ്പാദിക്കുന്നതിനുള്ള പ്രവണത നിങ്ങളില്‍ വര്‍ദ്ധിക്കും. പ്രണയം വിവാഹത്തിലേക്ക് കടന്നേക്കും. നിങ്ങളുടെ പ്രണയം കുടുംബം അംഗീകരിക്കുകയും വിവാഹത്തിന് സമ്മതിക്കുകയും ചെയ്യും. ഭാഗ്യനിറം: കറുപ്പ് ഭാഗ്യസംഖ്യ: 1
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച സന്തോഷം നിറഞ്ഞതായിരിക്കും. ജോലിയില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സീനിയേഴ്‌സും ജൂനിയേഴ്‌സും നിങ്ങളോട് അനുകമ്പ ഉള്ളവരായിരിക്കും. ജോലി നോക്കുന്ന ആളാണെങ്കില്‍ ഒരു വ്യക്തിയുടെ സഹായത്തോടെ അത് ലഭിക്കും. മൊത്തത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമൂഹിക സേവന രംഗത്ത് വലിയ പുരസ്‌കാരം ലഭിക്കാനും സാധ്യതയുണ്ട്. പ്രത്യേക ജോലികളില്‍ നിങ്ങള്‍ ആദരിക്കപ്പെടും. കുടുംബവുമായി ബന്ധപ്പെട്ട വലിയൊരു പ്രശ്‌നം പെട്ടെന്ന് വന്നേക്കാം. എന്നാല്‍ അതിന് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ കുടുംബത്തില്‍ മുതിര്‍ന്ന ഒരാളുടെ ആരോഗ്യം മോശമാകും. ആഡംബര സാധാനങ്ങള്‍ വാങ്ങുന്നതിന് ഈ ആഴ്ച വലിയൊരു തുക ചെലവാക്കേണ്ടി വരും. പ്രണയത്തിനും നിങ്ങള്‍ക്ക് ഈ ആഴ്ച അനുകൂലമാണ്. പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവിടാന്‍ അവസരം ലഭിക്കും. വിവാഹ ജീവിതം സന്തോഷമുള്ളതായിരിക്കും. ഭാഗ്യനിറം: പര്‍പ്പിള്‍ ഭാഗ്യസംഖ്യ: 6
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച ചില ആശങ്കകള്‍ ഉണ്ടാകും. ഭൂമിയോ കെട്ടിടമോ ആയി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് കാരണം നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കും. ജോലിയില്‍ അമിതഭാരം അനുഭവപ്പെട്ടേക്കും. തൊഴില്‍രഹിതര്‍ തൊഴില്‍ ലഭിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. വീട്ടിലെ മുതിര്‍ന്ന അംഗത്തിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് ക്ഷീണം തോന്നിയേക്കും. ഇത്തരം സാഹചര്യങ്ങളില്‍ തര്‍ക്ക സംഭാഷണങ്ങള്‍ ഒഴിവാക്കുക. സാമ്പത്തികമായി ഇത് അനുകൂല സമയമാണ്. പണം കൈകാര്യം ചെയ്യാനും നല്ല സമയമാണ്. പ്രണയത്തില്‍ ജാഗ്രത പാലിക്കുകയും ഇതിന് സോഷ്യല്‍മീഡിയ വഴി പ്രചാരം നല്‍കാതിരിക്കുകയും ചെയ്യുക. അല്ലെങ്കില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ നേരിട്ടേക്കും. സന്തോഷകരമായ ദാമ്പത്യത്തിന് പങ്കാളിയുടെ വികാരങ്ങള്‍ അവഗണിക്കാതിരിക്കുക. ഭാഗ്യനിറം: വെള്ള ഭാഗ്യസംഖ്യ: 2
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച ഭേദപ്പെട്ടതായിരിക്കും. നിങ്ങള്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ ഭാഗ്യ കടാക്ഷം ലഭിക്കും. ഇതിന്റെ ഫലമായി ജോലിയില്‍ നിങ്ങളുടെ സമ്മര്‍ദ്ദം കുറയും. നിങ്ങളുടെ ശത്രുക്കളുടെ ശ്രമങ്ങള്‍ പരാജയപ്പെടും. സമ്പത്ത് വര്‍ദ്ധിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്തിലെങ്കിലും നിങ്ങള്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അപ്രതീക്ഷിതമായി അതില്‍ നിന്ന് ലാഭം ലഭിക്കും. വീടോ കെട്ടിടമോ വാങ്ങാനുള്ള ആഗ്രഹം നടക്കും. ഇതില്‍ നിന്ന് ലാഭം നേടാനും സാധിക്കും. കടഭാരം നിങ്ങളില്‍ നിന്ന് ഒഴിയും. വീട്ടിലെ സ്ത്രീകള്‍ പൂജ ചെയ്യുന്നതില്‍ മുഴുകും. മതപരവും സാമൂഹികപരവുമായിട്ടുള്ള കാര്യങ്ങളില്‍ ചിങ്ങം രാശിക്കാര്‍ കൂടുതല്‍ ഇടപ്പെടും. നിങ്ങളുടെ നേതൃത്വത്തില്‍ ഒരു വലിയ ജോലി അംഗീകരിക്കപ്പെടും. ഇത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. പ്രണയ ബന്ധം കൂടുതല്‍ ആഴത്തിലാകാനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ലഭിക്കും. നിങ്ങളുടെ ബിസിനസ് പുതിയ ഉയരത്തിലേക്ക് കുതിക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും. ഭാഗ്യനിറം:ഗ്രേ ഭാഗ്യസംഖ്യ: 11
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ക്ക് കാര്യമായ നഷ്ടങ്ങളൊന്നും സംഭവിച്ചേക്കില്ല. ജോലിയില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ഊര്‍ജ്ജവും പണവും നന്നായി കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ നേരിട്ടേക്കും. കുട്ടികളുമായി ബന്ധപ്പെട്ട് നിങ്ങള്‍ അസ്വസ്ഥത നേരിടും. വീട്ടിലെ മുതിര്‍ന്ന അംഗത്തിന്റെ ആരോഗ്യവും നിങ്ങളെ അലട്ടും. ബിസിനസ് ചെയ്യുന്നവരെ സംബന്ധിച്ച് ഈ ആഴ്ച നല്ലതായിരിക്കും. ഇത്തരക്കാര്‍ക്ക് ദീര്‍ഘദൂര യാത്ര നടത്തേണ്ടി വന്നേക്കും. ആരോഗ്യം ശ്രദ്ധിക്കുക. ജോലിക്കാര്‍ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സൂക്ഷിക്കണം. പ്രണയ ജീവിതത്തില്‍ പങ്കാളിയുടെ വികാരങ്ങള്‍ മാനിക്കുക. നിങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങള്‍ അവര്‍ നിങ്ങളെ പിന്തുണച്ചിരുന്നു. ഭാഗ്യനിറം: മെറൂണ്‍ ഭാഗ്യസംഖ്യ: 12
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച തുലാം രാശിക്കാരുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കും. കാരണം നിങ്ങളുടെ ആസൂത്രണം ചെയ്ത ജോലി കൃത്യസമയത്ത് പൂര്‍ത്തീകരിക്കുക മാത്രമല്ല പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയവും ലാഭവും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പൂര്‍ണ്ണ സഹകരണവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. അവരുടെ സഹായത്തോടെ നിങ്ങളുടെ പ്രധാനപ്പെട്ട ജോലി നന്നായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ച ശുഭകരമാണ്. അവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. കുട്ടികളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാന ആശങ്കകള്‍ നീങ്ങുന്നതിനാല്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങും. ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആശ്വാസം തോന്നും. ജോലിസ്ഥലത്ത് സ്ഥാനവും പദവിയും വര്‍ദ്ധിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. ബന്ധുക്കളുമായി നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ഒരു പ്രണയബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ പ്രണയ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു അപ്രതീക്ഷിത സമ്മാനം ലഭിച്ചേക്കാം. ഭാഗ്യനിറം: ചുവപ്പ് ഭാഗ്യസംഖ്യ: 7
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പ്പം പ്രക്ഷുബ്ധമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ ഗാര്‍ഹിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ ആശങ്കയ്ക്ക് കാരണമാകും. ഈ സമയത്ത് ഭൂമി നിര്‍മ്മാണ തര്‍ക്കങ്ങള്‍ കാരണം കോടതികള്‍ സന്ദര്‍ശിക്കേണ്ടി വന്നേക്കാം. അനാവശ്യ ചെലവുകള്‍ കാരണം നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാം.അമിത ചെലവുകള്‍ക്കും സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങളുടെ മറഞ്ഞിരിക്കുന്ന ശത്രുക്കളെ സൂക്ഷിക്കുക. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാഹചര്യം ഉണ്ടാകാം. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും പൂര്‍ണ്ണ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. വികാരങ്ങളില്‍ അകപ്പെട്ട് പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുത്. പിന്നീട് നിങ്ങള്‍ക്ക് ഖേദിക്കേണ്ടി വന്നേക്കാം. കൂടുതല്‍ സമ്മര്‍ദ്ദവും ജോലിയുമായി ബന്ധപ്പെട്ട് ഓടിനടക്കലും കാരണം മാനസിക സമ്മര്‍ദ്ദവും ശാരീരിക ക്ഷീണവും നിലനില്‍ക്കും. പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സ് ആശങ്കാകുലമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യത്തിലും നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തണം. ഒരു പ്രണയ ബന്ധത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ പ്രണയ പങ്കാളിയെ കണ്ടുമുട്ടാത്തതിനാല്‍ നിങ്ങള്‍ അല്‍പ്പം സങ്കടപ്പെടും. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 15
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ ശുഭകരമാകും. നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകും. ഈ ആഴ്ച നിങ്ങള്‍ക്ക് യാത്രകളില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കരിയറുമായും ബിസിനസുമായും ബന്ധപ്പെട്ട് നടത്തുന്ന ഹ്രസ്വ അല്ലെങ്കില്‍ ദീര്‍ഘദൂര യാത്രകള്‍ ഫലപ്രദമാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വിപണിയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം വളരെയധികം പ്രയോജനം ചെയ്യും. ബിസിനസ്സ് വിപുലീകരണത്തിനുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതായി കാണപ്പെടും. വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന പണം അപ്രതീക്ഷിതമായി പുറത്തുവരും. വിപണിയില്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും. അവിവാഹിതരുടെ വിവാഹം നടക്കാനും സാധ്യത കാണുന്നുണ്ട്. ജോലിക്കാര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം വര്‍ദ്ധിച്ചേക്കാം. വളരെക്കാലമായി നിങ്ങളുടെ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും ഒരു നല്ല ഓഫര്‍ ലഭിക്കും. വിദേശത്ത് നിങ്ങളുടെ കരിയര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെങ്കിലും വഴിയില്‍ വരുന്ന തടസ്സം ഈ ആഴ്ച അവസാനത്തോടെ അവസാനിക്കും. നിങ്ങളുടെ പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ആരോഗ്യം സാധാരണ നിലയിലായിരിക്കും. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 5
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമാണ്. നിങ്ങള്‍ ആഗ്രഹിച്ച വിജയം കാണാനാകും. ജോലിക്കാര്‍ക്ക് അധിക വരുമാനം നേടാന്‍ കഴിയും. ഏതെങ്കിലും പദ്ധതിയില്‍ കുടുങ്ങിക്കിടക്കുന്ന പണം പുറത്തുവരുന്നതും നിങ്ങള്‍ക്ക് ആശ്വാസമാകും. യുവാക്കളുടെ സമയം രസകരമായിരിക്കും. ബിസിനസ് രംഗത്തും ആനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങളും ഫലം കാണും. വിപണിയില്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും. ബിസിനസില്‍ ലാഭം കൊയ്യുന്നതിനായി അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. കുട്ടികളുടെ കാര്യത്തിലും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. കുടുംബത്തിലും സമൂഹത്തിലും നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ഈ ആഴ്ച മുഴുവനും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പ്രണയ ജീവിതത്തിലും സന്തോഷം കാണാനാകും. ഭാഗ്യനിറം: ഓറഞ്ച് ഭാഗ്യസംഖ്യ: 3
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പണം ചെലവഴിക്കുമ്പോഴും അയക്കുമ്പോഴും നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങള്‍ പങ്കാളിത്ത ബിസിനസ് ചെയ്യുന്ന ആളാണെങ്കില്‍ എക്കൗണ്ട് കണക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതാണ് നല്ലത്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. അല്ലെങ്കില്‍ നിങ്ങള്‍ സാമ്പത്തികമായി നഷ്ടം നേരിടുക മാത്രമല്ല അനാവശ്യ ആശങ്കകള്‍ നേരിടുകയും ചെയ്യും. ജോലിക്കാര്‍ അവസരങ്ങളില്‍ ജാഗ്രത കാണിക്കണം. ജോലിയില്‍ അനാവശ്യ തടസങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. വീട്ടിലെ മുതിര്‍ന്ന ഒരാളുടെ ആരോഗ്യം മോശമായതിനാല്‍ നിങ്ങള്‍ അസ്വസ്ഥത അനുഭവിക്കും. ഇത് ജോലിയില്‍ തടസം നേരിടും. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ വരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കണം. ചെറിയ കാര്യങ്ങള്‍ അവഗണിക്കാന്‍ ശീലിക്കുക. ബിസിനസ് ചെയ്യുന്ന ആളുകള്‍ ഉയര്‍ച്ച താഴ്ച്ചകള്‍ നേരിട്ടേക്കും. വാഹനമോടിക്കുമ്പോഴും ഈ ആഴ്ച ശ്രദ്ധിക്കണം. പ്രണയത്തില്‍ ബുദ്ധിപൂര്‍വ്വം മുന്നോട്ടുപോകുക. തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അനാവശ്യ പ്രശ്‌നങ്ങള്‍ നേരിടും. ഭാഗ്യനിറം: തവിട്ട് നിറം ഭാഗ്യസംഖ്യ: 4
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും ഈ ആഴ്ച അല്‍പ്പം നിയന്ത്രണം പാലിക്കണം. സംസാരിക്കുമ്പോള്‍ ചിന്തിച്ച് സംസാരിക്കണം. ജോലിക്കാരാണെങ്കില്‍ തൊഴിലിടത്തില്‍ അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ നിങ്ങള്‍ അപമാനിക്കപ്പെട്ടേക്കും. സഹപ്രവര്‍ത്തകരോട് വിനയപൂര്‍വ്വം സംസാരിക്കുക. ആളുകളുമായി ചേര്‍ന്ന് ജോലി ചെയ്യുക. പുതിയ ജോലി തേടുകയാണെങ്കില്‍ ഇതിനായി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. ഇപ്പോള്‍ നിങ്ങളുടെ സമയം അതിന് അനുകൂലമല്ല. റിസ്‌ക് നിറഞ്ഞ കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലത്. മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ തടസങ്ങള്‍ നേരിട്ടേക്കും. നിങ്ങളുടെ ബജറ്റ് നിങ്ങളെ ആശങ്കയിലാക്കും. അനാവശ്യ ചെലവുകള്‍ നേരിട്ടേക്കും. നിയമങ്ങള്‍ അറിയാതെ പോലും ലംഘിക്കരുത്. നിങ്ങള്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ നേരിടും. തീരുമാനങ്ങളില്‍ ആശക്കുഴപ്പം നേരിടുന്നുണ്ടെങ്കില്‍ അത് പിന്നത്തേക്ക് മാറ്റിവെക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യും. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. ഭാഗ്യനിറം: ക്രീം ഭാഗ്യസംഖ്യ: 9