weekly Love Horoscope July 21 to 27| അവിവാഹിതര്‍ക്ക് പങ്കാളിയെ കണ്ടെത്താനാകും; സന്തോഷം നിറയും: പ്രണയവാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 21 മുതല്‍ 27 വരെയുള്ള പ്രണയവാരഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തില്‍ രസകരമായ സംഭവങ്ങള്‍ നിറഞ്ഞതായിരിക്കും. ബന്ധത്തിലല്ലാത്തവര്‍ പ്രണയത്തിലേക്ക് വഴുതിവീഴാനും സാധ്യതയുണ്ട്. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് നിങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ചേക്കില്ല. ഈ ബന്ധം നിങ്ങള്‍ക്ക് ധാരാളം സന്തോഷം നല്‍കും. വിവാഹിതരായ ദമ്പതികള്‍ക്ക് നിങ്ങളുടെ ബന്ധത്തില്‍ മൊത്തത്തില്‍ പുരോഗതി കാണാനാകും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങള്‍ അല്പം രോഷത്തോടെ പെരുമാറിയേക്കും. ഇത് നിങ്ങളുടെ പങ്കാളിക്ക് അത്ര നല്ലതായി തോന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇത് നല്ല സമയമല്ല. നിങ്ങളുടെ പങ്കാളി പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുക. അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടും മുമ്പ് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. പങ്കാളിയില്‍ വിശ്വസിക്കുക.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ ബന്ധത്തില്‍ ചില നിരാശകള്‍ ഉണ്ടായേക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് സുരക്ഷിതത്വമില്ലായ്മയും ആശങ്കയും തോന്നും. നിങ്ങള്‍ക്ക് നല്ലത് എന്താണെന്ന് തിരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും. ആഴ്ചാവസാനത്തോടെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ നല്ലതായിരിക്കും. ആളുകളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. നിങ്ങളുടെ വിലപിടിച്ച വ്യക്തിയെ നിങ്ങള്‍ക്ക് ട്രീറ്റ്‌ചെയ്യാനാകും. നിങ്ങള്‍ക്കായി നിങ്ങള്‍ മികച്ചത് പ്രതീക്ഷിക്കുന്നു. ഒന്നിനോടും നിങ്ങള്‍ ഈ ആഴ്ച വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച പുതുതായി വിവാഹം കഴിഞ്ഞ ആളുകള്‍ക്കിടയില്‍ തെറ്റിദ്ദാരണ ഉണ്ടാകും. രണ്ടുപേര്‍ക്കുമിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. നിങ്ങള്‍ പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. വെറുതേ വഴിക്കിടുന്നതില്‍ അര്‍ത്ഥമില്ല. അവിവാഹിതര്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തത് എന്തുകൊണ്ടാണെന്ന ചിന്ത പുനഃപരിശോധിക്കണം. ഈ ആഴ്ച നിങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താനായേക്കും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് പ്രണയപരമായി മൊത്തത്തില്‍ നല്ലതായിരിക്കും. വിവാഹിതര്‍ നിങ്ങള്‍ക്കിടയില്‍ പ്രണയം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും. അവിവാഹിതര്‍ ആരുമായും അടുപ്പത്തിലാകരുത്. കുറച്ചുദിവസം കൂടി നിങ്ങള്‍ കാത്തിരിക്കുക. വിവാഹമോചനത്തിന്റെ കാര്യത്തിലും സിംഗില്‍ പാരന്റ്‌സിന്റെ കാര്യത്തിലും കാത്തിരിക്കുന്നതാണ് ഉചിതം.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ വൈകാരികമായിരിക്കും. നിങ്ങളുടെ മുന്‍ഗണനകള്‍ നേര്‍ദിശയിലായിരിക്കും. നിങ്ങള്‍ ഇന്ന് പ്രത്യേക ഒരു വ്യക്തിയെ കണ്ടുമുട്ടാനും സാധ്യതയുണ്ട്. നിങ്ങള്‍ പ്രതീക്ഷിച്ചതിലും നല്ലതായി നിങ്ങളുടെ ബന്ധം പോകും. പ്രതിബദ്ധതയുള്ള ദമ്പതികള്‍ക്ക് ഒത്തൊരു കാണാനാകും. പ്രണയം നിങ്ങളുടെ ജീവിതത്തില്‍ നിറയും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ സെന്‍സിറ്റീവ് വശം എന്നത്തേതിലും കൂടുതല്‍ പ്രകടമാകും. പ്രത്യേക ആളുകളുമായി ബന്ധപ്പെടാനും വികാരങ്ങള്‍ പങ്കിടാനും നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളില്‍ വികാരം നിറഞ്ഞതായി തോന്നും. ഇത് മറ്റുള്ളവരെ അസ്വസ്ഥരാക്കും. പ്രൊപോസലുകള്‍ക്കും ഇത് അനുകൂല സമയമാണ്. ഈ ആഴ്ച നിങ്ങളുടെ യഥാര്‍ത്ഥ പ്രണയം തിരിച്ചറിയുക.
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ അടുത്ത സുഹൃത്തുക്കളിലോ ബന്ധുക്കളിലോ ഒരാളെ ഇഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഒരു സാമൂഹിക പരിപാടിക്കിടെ നിങ്ങള്‍ ഈ വ്യക്തിയെ കണ്ടുമുട്ടു. നിങ്ങള്‍ക്ക് ഒരു ബന്ധം ഇവരുമായി സ്ഥാപിക്കാനുള്ള ശക്തമായ തോന്നല്‍ ഉണ്ടെന്ന് ഉറപ്പാക്കണം. നിങ്ങള്‍ക്ക് ഈ ആഴ്ച പ്രണയത്തിനായി ധാരാളം അവസരങ്ങള്‍ ഉണ്ടാകും. സത്യസന്ധരായിരിക്കുക.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ജീവിത പങ്കാളിക്കായുള്ള നിങ്ങളുടെ അന്വേഷണം അവസാനിക്കാന്‍ പോകുകയാണ്. ഈ ആഴ്ചയുടെ തുടക്കത്തില്‍ ആരുമായും ഇടപ്പെടരുത്. ഇത് നിങ്ങളുടെ പ്രണയ ജീവിതം സങ്കീര്‍ണ്ണമാക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങളുടെ വ്യക്തിത്വത്തിലൂടെ മറ്റുളഅളവരെ ആകര്‍ഷിക്കാനാകും.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ പ്രണയ ജീവിതം നിലിനര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കും. നിങ്ങളും പങ്കാളിയും ഈ ബന്ധത്തില്‍ കംഫര്‍ട്ടബിള്‍ ആയിരിക്കും. നിങ്ങളുടെ പ്രണയം മനോഹരമാക്കുന്നതിനുള്ള ആശയങ്ങള്‍ ക്രിയേറ്റീവായി കൊണ്ടുവരിക. ഇതിന്റെ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഒട്ടുമിക്കയാളുകള്‍ക്കും മനോഹരമായിരിക്കും. അവിവാഹിതര്‍ക്കും ആഴ്ചയുടെ തുടക്കം നല്ലതായിരിക്കും. ഒരു അപരിചിതനുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച നിങ്ങളില്‍ പോസിറ്റീവ് റിസല്‍ട്ടുണ്ടാക്കും. ആഴ്ചാവസാനം ജാഗ്രത പാലിക്കുക. പങ്കാളിയുമായി ചിലപ്പോള്‍ ചില തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുണ്ട്.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ക്ക് മുമ്പത്തേക്കാള്‍ നന്നായി മനസ്സിലാക്കാനാകും. നിങ്ങളുടെ പങ്കാളിയുടെ സ്വീകാര്യത നിങ്ങളെ രണ്ടുപേരെയും കൂടുതല്‍ അടുപ്പിക്കും. നിങ്ങളുടെ പ്രണയ ജീവിതം ഈ ആഴ്ച സമാധാനവും സന്തോഷവും നിറഞ്ഞതായിരിക്കും. അവിവാഹിതര്‍ക്ക് ഒടുവില്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രണയം പൂവിടുന്നത് കാണാം. ഈ ആഴ്ച നിങ്ങള്‍ക്ക് പോസിറ്റീവ് പ്രതികരണം ലഭിച്ചേക്കും.