ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: സ്നേഹ ബന്ധങ്ങളുടെ കാര്യത്തിൽ നിങ്ങളുടെ മനസു പറയുന്നത് കേൾക്കണം. ജീവിതത്തിൽ നിങ്ങൾ ധൈര്യപൂർവം മുന്നോട്ടു പോകുകയും നിങ്ങളുടെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിക്കുകയും ചെയ്യണം. നിങ്ങളുടെ കരിയറിലോ സാമ്പത്തിക കാര്യത്തിലോ വിജയിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ കംഫർട്ട് സോണിന് പുറത്ത് പോയി ഒരു യാത്ര നടത്താനോ പുതിയ എന്തെങ്കിലും പരീക്ഷിക്കാനോ അനുകൂലമായ സമയമാണിത്. സ്വയം പരിചരിക്കുന്നതിന് മുൻഗണന നൽകുകയും ഒരു ദിനചര്യ ഉണ്ടാക്കി അച്ചടക്കമുള്ള ജീവിതശൈലി പിന്തുടരുകയും ചെയ്യുക. ഭാഗ്യ ചിഹ്നം - ഒരു തടി പെട്ടി ഭാഗ്യ നിറം - ചുവപ്പ് ഭാഗ്യ നമ്പർ -11
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: സ്നേഹം സ്വീകരിക്കുന്നതിനു വേണ്ടി നിങ്ങളുടെ ഹൃദയം തുറക്കേണ്ടതുണ്ട്. ക്ഷമ, അനുകമ്പ, സ്നേഹം എന്നീ ഗുണങ്ങൾ നിങ്ങൾ വളർത്തിയെടിക്കണം. അതിനായി ആത്മീയ പാതയിൽ സഞ്ചരിക്കാവുന്നതാണ്. ഈ ഗുണങ്ങൾ നേടാൻ നിങ്ങളെ സഹായിക്കുന്ന ഒരു ആത്മീയ പരിശീലനത്തിലേക്ക് നിങ്ങൾ ആകർഷിക്കപ്പെട്ടേക്കാം. പ്രപഞ്ചത്തിന്റെ ശക്തിയിൽ വിശ്വസിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതം അനുഭവപ്പെടും. നിങ്ങളുടെ കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും. ബീച്ചിൽ പോയി അവധിക്കാലം ചെലവഴിക്കുകയോ പ്രകൃതിയിൽ സമയം ചെലവഴിക്കുകയോ ചെയ്യാം. നിങ്ങളുടെ മാനസിക ക്ഷേമത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. ഭാഗ്യ ചിഹ്നം - ഒരു മരം ഭാഗ്യ നിറം - മൗവ് ഭാഗ്യ നമ്പർ - 22
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ബന്ധങ്ങളിൽ വിശ്വാസം വളർത്തിയെടുക്കാൻ നിങ്ങൾ തന്നെ പ്രവർത്തിക്കേണ്ടതുണ്ട്. നിങ്ങളുമായും മറ്റുള്ളവരുമായും നിങ്ങൾ സത്യസന്ധനും സുതാര്യരും ആയിരിക്കണം. ആഴത്തിലുള്ള വിശ്വാസവും ബന്ധവും വളർത്തിയെടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു ആത്മീയ പരിപാടിയിലേക്ക് നിങ്ങൾ ആകർഷിക്കപ്പെട്ടേക്കാം. സാമ്പത്തിക വിജയത്തിന് സാധ്യതയുണ്ട്. പ്രപഞ്ചത്തിൽ വിശ്വസിക്കാൻ നിങ്ങൾക്കു കഴിയും. നിങ്ങളുടെ കരിയറിൽ വളർച്ചയുണ്ടാകും. പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഗുണം ചെയ്യും. നിങ്ങളുടെ ശരീരത്തെയും ആത്മാവിനെയും വളർത്തുന്ന കാര്യങ്ങൾ ചെയ്യുക. ഭാഗ്യ ചിഹ്നം - ഒരു ബാഗ് ഭാഗ്യ നിറം - വെള്ളി ഭാഗ്യ സംഖ്യ - 42
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. നിങ്ങളുടെ വികാരങ്ങൾ സത്യസന്ധമായി പ്രകടിപ്പിക്കണം. ആത്മീയതയിലേക്ക് നിങ്ങൾ കൂടുതലായി ആകർഷിക്കപ്പെട്ടേക്കാം. നിങ്ങളുടെ ജീവിതത്തിൽ വിജയം കൈവരിക്കാൻ വായന സഹായിക്കും. പ്രപഞ്ചത്തിൽ വിശ്വസിക്കാനും പ്രപഞ്ചത്തോട് നന്ദിയുള്ളവരായിരിക്കാനും ശ്രദ്ധിക്കുക. നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം അനുഭവപ്പെടും. പുതിയ തൊഴിലസവരങ്ങൾ ലഭിക്കും. നിങ്ങൾക്ക് വൈകാരികമോ ശാരീരികമോ ആയ ചില ആവശ്യങ്ങൾ ഉണ്ടാകും. നിങ്ങളെ സ്വയം പരിപാലിക്കാൻ സമയം കണ്ടെത്തണം. ഭാഗ്യ ചിഹ്നം - ഒരു ചെമ്പ് പാത്രം ഭാഗ്യ നിറം - നിയോൺ പച്ച ഭാഗ്യ സംഖ്യ - 2
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസിലെ അഗാധമായ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടും. നിങ്ങളെ വേണ്ടത്ര പരിഗണിക്കാത്ത ചില ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ കരിയറിൽ നിന്ന് ചെറുതോ വലുതോ ആയ സാമ്പത്തിക വിജയം നേടിയേക്കാം. നിങ്ങൾ കൃതജ്ഞതയുള്ളവരും സേവനമനോഭാവം ഉള്ളവരും ആയിരിക്കണം. റിസ്ക് എടുക്കുന്നതിനോ പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നതിനോ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. നിങ്ങളുടെ കംഫർട്ട് സോണിന് പുറത്ത് കടക്കാനും പുതിയ പരീക്ഷണങ്ങൾ നടത്താനും അനുഭവങ്ങൾ സ്വീകരിക്കാനും ശ്രമിക്കണം. യാത്രകളിലേക്കും പുതിയ സ്ഥലങ്ങളിലേക്കും നിങ്ങൾ ആകർഷിക്കപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഫ്ലാസ്ക് ഭാഗ്യ നിറം - ചുവപ്പ് ഭാഗ്യ സംഖ്യ - 1
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് സത്യസന്ധത പുലർത്താനും അവരോടുള്ള നിങ്ങളുടെ ഇടപെടലുകളിൽ ക്ഷമയും വിവേകവും പുലർത്താനും ശ്രദ്ധിക്കണം. നിങ്ങളുടെ കരിയറിലോ സമ്പത്തു സംബന്ധിക്കുന്ന കാര്യത്തിലോ ചില അനിശ്ചിതത്വങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. ധ്യാനം ശീലിക്കുന്നതിലൂടെ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ പ്രയോജനം ലഭിച്ചേക്കാം. ആത്മപരിശോധനയ്ക്ക് സമയം കണ്ടെത്തണം. ഭാഗ്യ ചിഹ്നം - ഒരു ലഗേജ് ഭാഗ്യ നിറം - ഓറഞ്ച് ഭാഗ്യ സംഖ്യ - 18
ലിബ്ര (Libra -തുലാം രാശി)സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ജീവിതത്തിൽ ചില വെല്ലുവിളികളും സംഘർഷങ്ങളും നിങ്ങൾ അഭിമുഖീകരിച്ചേക്കാം. നിങ്ങളുടെ കരിയറിൽ ഒരു പുതിയ വഴിത്തിരിവ് ഉണ്ടായേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും കുറിച്ച് നിങ്ങൾ കൂടുതൽ ബോധവാന്മാരായിരിക്കണം. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുകയും അതിൽ ആവശ്യമായ നല്ല മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയും വേണം. അനുഭവങ്ങളിൽ നിന്നും കൂടിക്കാഴ്ചകളിൽ നിന്നും നിങ്ങൾക്ക് പ്രചോദനവും ഊർജവും അനുഭവപ്പെടുന്നുണ്ടാകാം. ഭാഗ്യ ചിഹ്നം - ഒരു കൊട്ട ഭാഗ്യ നിറം - പർപ്പിൾ ഭാഗ്യ സംഖ്യ - 77
സ്‌കോർപിയോ (Scorpio-വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ അനുകമ്പയും ഔദാര്യ മനോഭാവവും ഉള്ളവരായിരിക്കണം. പ്രിയപ്പെട്ടവരുമൊത്ത് ശക്തവും സംതൃപ്തവുമായ ബന്ധം കെട്ടിപ്പടുക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സഹജവാസനകളെ വിശ്വസിക്കുകയും നിങ്ങളുടെ അഭിനിവേശം പിന്തുടരുകയും വേണം. ഒറ്റയ്ക്ക് സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് സ്വയം വിചിന്തനം ചെയ്യാൻ നിങ്ങളെ സഹായിച്ചേക്കാം. പുതിയ അനുഭവങ്ങളെ സ്വീകരിക്കാൻ മനസ്സുണ്ടാകണം. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് കുപ്പി ഭാഗ്യ നിറം - മഞ്ഞ ഭാഗ്യ സംഖ്യ - 5
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ വൈകാരിക ബന്ധം ആഴത്തിലാകും. പുതിയതും ക്രിയാത്മകവുമായ ചില ജോലികളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെട്ടേക്കാം. വിജയത്തിനുള്ള പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിന് നിങ്ങൾ പതിവിനു വിപരീതമായി ചിന്തിക്കേണ്ടതുണ്ട്. നിങ്ങളുടെ മനസാക്ഷി അനുസരിച്ച് പ്രവർത്തിക്കുക. നിങ്ങളുടെ സഹജവാസനകളെ വിശ്വസിക്കുക. പുതിയ അനുഭവങ്ങളിലൂടെ നിങ്ങൾ സ്വയം വളരാൻ സാധ്യതയുണ്ട്. വ്യക്തിഗത വളർച്ചയ്ക്കും പരിവർത്തനത്തിനും അവസരം ഉണ്ടായേക്കാം ഭാഗ്യ ചിഹ്നം - ഒരു അക്വേറിയം ഭാഗ്യ നിറം - ബേബി പിങ്ക് ഭാഗ്യ സംഖ്യ - 16
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വൈകാരിക വളർച്ചയിലും മാനസിക ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നേക്കാം. സമയമാകുമ്പോൾ ശരിയായ വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് വരുമെന്ന് വിശ്വസിക്കുക. മാറ്റങ്ങളെ സ്വീകരിക്കുക. മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കലാകാരന്മാർക്കും നാടകരംഗത്തുള്ളവർക്കും ഇത് വളർച്ചയുടെ കാലമാണ്. യാത്രകൾ ചെയ്യാനും പുതിയ സംസ്‌കാരങ്ങളെയും ആളുകളെയും അറിയാനും സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു ബിൽബോർഡ് ഭാഗ്യ നിറം - അക്വാമറൈൻ ഭാഗ്യ സംഖ്യ - 6
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രണയിക്കുന്ന ആളോടുള്ള നിങ്ങളുടെ താൽപര്യം നഷ്ടപ്പെട്ടേക്കാം. കരിയറിൽ നിങ്ങൾ വിജയം നേടാൻ സാധ്യതയുണ്ട്. ഓഫീസിൽ നേതൃസ്ഥാനം ലഭിച്ചേക്കും. ശാരീരികവും മാനസികവുമായ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനുള്ള നടപടികൾ നിങ്ങൾ സ്വീകരിച്ചേക്കാം. നിങ്ങളുടെ ഫിറ്റ്‌നസ് കാര്യത്തിൽ ശ്രദ്ധിക്കണം. യാത്രകൾ നിങ്ങൾക്ക് പ്രയോജനകരമാകുകയും വ്യക്തിഗത വളർച്ചയിലേക്ക് നയിക്കുകയും ചെയ്യാം. ഭാഗ്യ ചിഹ്നം - ഒരു ആധുനിക കല ഭാഗ്യ നിറം - വെള്ള ഭാഗ്യ സംഖ്യ - 30
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: പ്രതിസന്ധികളെ തരണം ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. കരിയറുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള ഉത്കണ്ഠയോ ഭയമോ നിങ്ങൾ അനുഭവിക്കുന്നുണ്ടാകാം. നിങ്ങളുടെ ഭയങ്ങളെ മറികടക്കാനും സ്വയം വളരാനുമുള്ള അവസരങ്ങൾ പാഴാക്കരുത്. യാത്ര പോകുന്നത് നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകിയേക്കാം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് നന്നായി ആസൂത്രണം ചെയ്യണം. സാമ്പത്തികമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണം. ഭാഗ്യ ചിഹ്നം - കരകൗശലവസ്തുക്കൾ ഭാഗ്യ നിറം - മഞ്ഞ ഭാഗ്യ സംഖ്യ - 3