ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: എന്തിനെങ്കിലും അല്പം കൂടുതൽ സമയമെടുത്താൽ, അതിനർത്ഥം അത് നടക്കില്ല എന്നല്ല . നിങ്ങൾ ക്ഷമയോടെ കാത്തുനിൽക്കണം. ജോലിസ്ഥലത്ത് വിമർശനങ്ങൾ ഉണ്ടാകാം. നേരത്തെ തീരുമാനിച്ച ഒരു യാത്ര തത്കാലം മാറ്റിവയ്‌ക്കേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒറ്റക്കല്ല്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തിൽ മുമ്പ് എപ്പോഴെങ്കിലും നിങ്ങൾ ചെയ്ത ഒരു കാര്യം വീണ്ടും ആവർത്തിക്കാൻ അവസരം ലഭിച്ചേക്കാം. ജോലിസ്ഥലത്തെ സ്വഭാവത്തിൽ ഇനിയും ചിലത് നിങ്ങൾ മാറ്റേണ്ടതുണ്ട്. ഒരിക്കലും നേരെപോകില്ല എന്ന് കരുതിയ ഒരു വിവാഹജീവിതം വളരെ സന്തുഷ്ടമായി മുന്നോട്ട് പോകും. ഭാഗ്യ ചിഹ്നം - ഇരട്ടതൂവലുകൾ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സ്വയം ശക്തിപ്പെടാനും പുതിയതായി എന്തെങ്കിലും പരീക്ഷിക്കാനും അനുകൂലമായ ദിവസമാണ്. നിങ്ങളുടെ ശ്രദ്ധ കൂടുതൽ ആവശ്യമുള്ളതും ഉടനടി നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ ഉണ്ടായേക്കാം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ അൽപം ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - മരം കൊണ്ടുള്ള ഒരു പെട്ടി
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചില മോശം ശീലങ്ങൾ ഉപേക്ഷിക്കേണ്ട സമയമാണ്. നിങ്ങൾ കോപം അനിയന്ത്രിതമായി പ്രകടിപ്പിച്ചാൽ അത് നിങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെടുത്തും. ഒരു പരിചയക്കാരന്റെ ഇടപെടൽ കൃത്യസമയത്ത് നിങ്ങളെ സഹായിച്ചേക്കാം. ഭാഗ്യ ചിഹ്നം - ജേഡ് ചെടി
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍ : എന്തെങ്കിലും ഒന്ന് നിങ്ങളുടെ ശ്രദ്ധയെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിൽ അത് നിങ്ങൾ അനുവദിച്ച് കൊടുക്കുന്നത് കൊണ്ട് മാത്രമാണെന്ന് മനസിലാക്കുക. നിങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾക്ക് ഒരു പുതിയ വരുമാന സ്രോതസ്സ് സൃഷ്ടിക്കാൻ കഴിയുന്ന മികച്ച ഒരു ആശയമുണ്ട്, അതേക്കുറിച്ച് ചർച്ച ചെയ്യാൻ മടിക്കരുത്. നിങ്ങൾ ഒരു യാത്രയെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അതിനുള്ള സമയമാണ്. ഭാഗ്യ ചിഹ്നം - സൂര്യപ്രകാശം
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾ ഭാഗ്യവാനാണെന്ന് തിരിച്ചറിഞ്ഞേക്കാം. ഇന്നത്തെ ദിവസം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന എല്ലാ ജോലികളും പൂർത്തീകരിച്ചേക്കാം. സ്റ്റോക്ക് മാർക്കറ്റിലും നിങ്ങൾക്ക് അനുകൂലമായ ഒരു നല്ല ചലനം കാണിക്കാനിടയുണ്ട്. ഭാഗ്യ ചിഹ്നം - മഞ്ഞ മെഴുകുതിരികൾ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു ചിന്തയിൽ നിന്ന് നിങ്ങൾ എത്രദൂരം ഓടിയാലും അത് പരിഹരിക്കാൻ കഴിയും വരെ നിങ്ങളെയത് വേട്ടയാടും. വളരെ പ്രധാനപ്പെട്ട എന്തെങ്കിലും ഒന്ന് ചെയ്യാൻ നിങ്ങൾക്ക് ധൈര്യക്കുറവ് അനുഭവപ്പെട്ടേക്കാം. തിരക്കേറിയ ദിവസമാണ്, ജോലികൾ നേരത്തെ പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല. ഭാഗ്യ ചിഹ്നം - സിലിക്കൺ കൊണ്ടുള്ള മോൾഡ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: അത്ഭുതങ്ങൾ ഇന്ന് പലരൂപത്തിൽ വരാനിടയുണ്ട്, അതിൽ ചിലത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കില്ല. ഇന്നത്തെ നിങ്ങളുടെ മനോഭാവം ആരെയെങ്കിലും വേദനിപ്പിച്ചേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - സ്‌ഫടിക ഗ്ലാസ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പരീക്ഷാഫലം നിങ്ങൾ പ്രതീക്ഷിച്ച പോലെ വന്നേക്കില്ല. അല്പം നയവും നയതന്ത്രവും നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ നിങ്ങളെ സഹായിച്ചേക്കാം.ഇന്ന് പൊതുവിൽ ക്ഷീണിച്ച ദിവസമായിരിക്കാം, പക്ഷേ ഒരു നല്ല ഫലത്തോടെ ആവും അവസാനിക്കുക. അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - കുട
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ കണ്ടിരിക്കാനിടയുള്ള എന്തിലെങ്കിലും നിന്ന് നിങ്ങൾക്ക് ഇന്ന് പ്രചോദനം കിട്ടിയേക്കാം. ഇന്ന് നിങ്ങൾ ഒരു അന്തർമുഖൻ ആയിരിക്കുന്നത് സഹായകമായേക്കില്ല. ജോലിസ്ഥലത്തുള്ള ആരെങ്കിലും നിങ്ങളെ യാദൃശ്ചികമായി കുറ്റപ്പെടുത്തിയേക്കാം. നിങ്ങൾക്ക് അൽപ്പം ആസൂത്രണം ചെയ്യാത്ത ദിവസമായി പൊതുവിൽ അനുഭവപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - നീലാകാശം