Astrology | മുതിർന്നവരിൽ നിന്നും ഉപദേശം സ്വീകരിക്കുക; അവസരങ്ങൾ പ്രയോജനപ്പെടുത്തണം; ഇന്നത്തെ ദിവസഫലം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2023 ജൂൺ 6 ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : ഈ ദിവസം നിങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവാകുന്ന ഒരാളെ കണ്ടുമുട്ടിയേക്കാം. ഇന്ന് നിങ്ങളിൽ തന്നെ വിശ്വാസം അർപ്പിച്ചുകൊണ്ട് മുന്നോട്ടുപോവുക. അതേസമയം ഇന്ന് മുതിർന്നവരിൽ നിന്ന് മാർഗ്ഗ നിർദ്ദേശം സ്വീകരിച്ച് പ്രവർത്തിക്കുന്നത് വളരെ ഉചിതമായിരിക്കും. ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും മുന്നേറാനാകും. പുതിയ അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ഇന്ന് ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മടിക്കരുത്. ഇന്ന് നിങ്ങൾ സാമ്പത്തിക കാര്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാനും ശ്രമിക്കുക. ഒരു ആരോഗ്യകരമായ ദിനചര്യ പിന്തുടരാനും സ്വയം പരിചരണത്തിന് സമയം കണ്ടെത്താനും ശ്രമിക്കുക. ഭാഗ്യചിഹ്നം - തിളങ്ങുന്ന പേപ്പർ , ഭാഗ്യ നിറം - മോസ് ഗ്രീൻ , ഭാഗ്യ നമ്പർ -33
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ശാന്തവും സംതൃപ്തവുമായ ഒരു ബന്ധം ഇന്ന് നിങ്ങളിലേക്ക് വന്നുചേരാം. എഴുതുന്ന കാര്യങ്ങളിൽ എല്ലാം ഇന്ന് വിജയം നിങ്ങൾക്കൊപ്പമാണ്. അതിനാൽ മത്സരപരീക്ഷകളും മറ്റുമായി പങ്കെടുക്കുന്നവർക്ക് ഈ ദിവസം ഉപകരിക്കും. താല്പര്യമുണ്ടെങ്കിൽ നാടക പരിശീലനത്തിനും നിങ്ങൾക്ക് തയ്യാറെടുക്കാം. ഇതിലും ഇന്ന് നിങ്ങളുടെ മികവ് തെളിയിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ടും ഇന്ന് പുരോഗതി പ്രതീക്ഷിക്കാം. ഇന്ന് നിങ്ങൾക്ക് ലഭിക്കുന്ന പുതിയ അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവ പ്രയോജനപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയും ഇന്ന് ഉണ്ട്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക പരിശോധനകൾ കൃത്യമായി നടത്തുകയും ചെയ്യുക. ഭാഗ്യ ചിഹ്നം - ഒരു പൂച്ചെണ്ട് ,ഭാഗ്യ നിറം - വയലറ്റ്, ഭാഗ്യ സംഖ്യ -55
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആഗ്രഹിക്കുന്ന സ്നേഹം ഈ ദിവസം നിങ്ങൾക്ക് ലഭിക്കും. കരിയറിൽ ഉയർച്ച ഉണ്ടാകും ആത്മവിശ്വാസവും ധൈര്യവും സംഭരിച്ച് മുന്നോട്ടുപോവുക. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഇന്ന് ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ഇന്ന് മികച്ച ഫലങ്ങൾ നൽകിയേക്കാം. സാമ്പത്തികപരമായും ഇന്ന് പുരോഗതിക്ക് സാധ്യതയുണ്ട്. എന്നാൽ ചെലവ് കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് ലഭിക്കുന്ന പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുക. മുൻകൂട്ടിയുള്ള ആസൂത്രണത്തോടെ ചെലവുകൾ കൈകാര്യം ചെയ്യുന്നത് നിങ്ങളെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സഹായിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകേണ്ടതുണ്ട്. മനസ്സിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുക. ശ്രദ്ധിക്കുകയും ചെയ്യുക. ഭാഗ്യചിഹ്നം - ഒരു തവിട്ടുനിറത്തിലുള്ള ബാഗ് , ഭാഗ്യ നിറം - പിങ്ക് , ഭാഗ്യ സംഖ്യ - 42
advertisement
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രണയബന്ധത്തിൽ ഇന്ന് തെരഞ്ഞെടുപ്പുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ഇത് പുതിയ ബന്ധത്തിനോ നിലവിലുള്ളത് ദൃഢമാവുന്നതിനോ വഴി വയ്ക്കാം. ശരിയായ തീരുമാനം ആണ് നിങ്ങൾ എടുക്കുന്നതെന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ചില മാറ്റങ്ങളും നിങ്ങളുടെ വഴിയിൽ പ്രതീക്ഷിക്കാം. ഈ മാറ്റങ്ങൾ നിങ്ങളുടെ വിജയത്തിന്റെയും പുതിയ അവസരങ്ങളുടെയും അടയാളമാണെന്ന് ഓർക്കുക. പുതിയ തുടക്കങ്ങളും സാമ്പത്തികപരമായി ഉയരാനുള്ള അവസരങ്ങളും നിങ്ങൾക്ക് ഇന്ന് ലഭിക്കും. ഒരു പുതിയ തൊഴിൽ അവസരവും നിങ്ങൾക്ക് പ്രതീക്ഷിക്കാം. കൂടാതെ ഒരു പുതിയ വരുമാന സ്രോതസ്സും ലഭിക്കാം. അനാവശ്യമായ ചെലവ് കാര്യങ്ങൾ നിയന്ത്രിക്കേണ്ടതാണ്. പ്രകൃതിയുമായി ബന്ധപ്പെട്ട് കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഇന്ന് കൂടുതൽ വിശ്രമം ലഭിക്കും. ഇത് നിങ്ങളുടെ മനസ്സിന് സന്തോഷവും നൽകും. ഭാഗ്യചിഹ്നം - ഒരു മൺപാത്രം , ഭാഗ്യ നിറം ആകാശ നീല , ഭാഗ്യ സംഖ്യ - 18
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഒരു പുതിയ പ്രണയ ബന്ധത്തിനുള്ള അവസരം ഇന്ന് ഈ രാശിക്കാരിൽ നിലനിൽക്കുന്നുണ്ട്. കൂടാതെ നിങ്ങളുടെ കരിയറുമായി ഇന്ന് മാറ്റങ്ങളുടെയും പരിവർത്തനങ്ങളുടെയും സമയമാണ്. ഇതുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകളും നിലനിൽക്കാം. കൂടാതെ പുതിയ കാര്യങ്ങളിൽ നിങ്ങൾക്ക് ആകാംക്ഷയും ഉണ്ടാവാം. ഇന്ന് നിങ്ങളിൽ തന്നെ വിശ്വാസം അർപ്പിച്ച് മുന്നോട്ടു പോകേണ്ടതാണ്. സാമ്പത്തിക നേട്ടത്തിനുള്ള അവസരവും നിങ്ങൾക്ക് ഇന്ന് പ്രതീക്ഷിക്കാം. എന്നാൽ അനാവശ്യമായ ചെലവ് കാര്യങ്ങളിൽ ശ്രദ്ധാലുമായിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്. അതോടൊപ്പം ആരോഗ്യകാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പതിവ് പരിശോധനകൾ നടത്തി എന്നും ഉറപ്പുവരുത്തുക. ഭാഗ്യചിഹ്നം - ഒരു യന്ത്രം, ഭാഗ്യ നിറം - ചാർക്കോൾ ഗ്രേ , ഭാഗ്യ സംഖ്യ - 12
advertisement
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ : നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്ന ഒരു പ്രധാന വ്യക്തിയിലേക്ക് ഇന്ന് നിങ്ങൾ ആകർഷിക്കപ്പെട്ടേക്കാം. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതിരിക്കാനും ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചതിനുശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക. അതേസമയം ഇന്ന് സാമ്പത്തികപരമായി പുരോഗതി കൈവരിക്കാനുള്ള അവസരം നിങ്ങൾക്ക് ഉണ്ട്. എങ്കിലും ചെലവ് കാര്യങ്ങളിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തണം. ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാഗ്യചിഹ്നം - ഒരു വെളുത്ത റോസ് ,ഭാഗ്യ നിറം - മഞ്ഞ , ഭാഗ്യ സംഖ്യ - 11
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ദാമ്പത്യ ബന്ധത്തിൽ നിങ്ങൾക്ക് അനുകൂലവും പ്രതികൂലവുമായ കാര്യങ്ങൾ സംഭവിക്കാം. പുതിയ പ്രണയബന്ധത്തിന് ഒരു സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ചില പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിച്ചു മുന്നോട്ടുപോകാം. പങ്കാളിയോടുള്ള നിങ്ങളുടെ ആശയവിനിമയത്തിലും സത്യസന്ധതയിലും ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് കൂടുതൽ ക്ഷമയും സ്ഥിരോൽസാഹവും വന്നുചേരും. എങ്കിലും ഇന്ന് ചില തടസ്സങ്ങൾക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതിനാൽ നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുക. നിങ്ങളുടെ കഴിവുകളിൽ ഉറച്ചു വിശ്വസിക്കുക. അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതുണ്ട്. ഭാവിയിലേക്കുള്ള നിങ്ങളുടെ സമ്പാദ്യത്തിലും ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു യാത്ര പോകുന്നത് ഇപ്പോൾ നിങ്ങളുടെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. ഭാഗ്യചിഹ്നം - ഒരു നാഴികക്കല്ല് , ഭാഗ്യ നിറം - വെള്ള ,ഭാഗ്യ സംഖ്യ - 11
advertisement
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. ചില വെല്ലുവിളികളും ഇന്ന് നേരിടേണ്ടി വരുമെങ്കിലും മൊത്തത്തിലുള്ള ദിവസം നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കും. എന്നാൽ നിങ്ങളുടെ ജോലിസ്ഥലത്ത് ചില തടസ്സങ്ങൾ നേരിടാം. അതിനാൽ നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകുക. കൂടാതെ ഇന്ന് കടം വാങ്ങുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക. സാമ്പത്തികപരമായ ഇടപാടുകൾ വളരെ ശ്രദ്ധാപൂർവ്വം മാത്രം കൈകാര്യം ചെയ്യുക. സാഹസികത നിറഞ്ഞ ചില അനുഭവങ്ങളും നിങ്ങൾക്ക് ഇന്ന് ഉണ്ടായേക്കാം. യാത്രകൾക്കും ഇന്ന് അനുകൂലമായ ദിവസമാണ്. ഭാഗ്യചിഹ്നം - ഒരു അണ്ണാൻ, ഭാഗ്യ നിറം - ഓറഞ്ച് , ഭാഗ്യ സംഖ്യ - 28
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യം ആയിരിക്കും നിങ്ങളുടെ പ്രണയ ബന്ധത്തിൽ സൃഷ്ടിക്കപ്പെടുക. നിങ്ങളുടെ പങ്കാളിയുമായി ആഴത്തിലുള്ള ബന്ധത്തിനോ പുതിയൊരു പ്രണയബന്ധത്തിനോ അവസരം ഉണ്ടായിരിക്കും. എന്നാൽ ചില പൊരുത്തക്കേടുകളും തെറ്റിദ്ധാരണകളും ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ജാഗ്രത പാലിച്ചു മുന്നോട്ടു പോവുക. നിങ്ങളുടെ പുരോഗതിക്കുള്ള അവസരങ്ങളും ജോലിസ്ഥലത്ത് പ്രതീക്ഷിക്കാം. നിങ്ങളുടെ ഉയർച്ചയിൽ മറ്റുള്ളവർ അസൂയപ്പെടാം. മത്സര ബുദ്ധിയോടുകൂടി ഈ ദിവസം പ്രവർത്തിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങുവാനുള്ള അവസരങ്ങളും ഈ ദിവസമുണ്ട്. ചെലവ് നിയന്ത്രിക്കുക. ഏത് വെല്ലുവിളികളെയും തരണം ചെയ്യാനുള്ള ശക്തി നിങ്ങളിൽ ഉണ്ട്. ആരോഗ്യകാരത്തിലും പ്രത്യേകം ശ്രദ്ധിക്കുക. യാത്ര ഇന്ന് നിങ്ങൾക്ക് പുതിയ അനുഭവങ്ങൾ പകരും. ഭാഗ്യചിഹ്നം - ഒരു അക്വേറിയം , ഭാഗ്യ നിറം - ബേബി പിങ്ക് ,ഭാഗ്യ സംഖ്യ - 26
advertisement
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഒരുപക്ഷേ ഒരു പുതിയ ബന്ധത്തിന്റെ തുടക്കത്തിനും ഇന്ന് സാഹചര്യം ഉണ്ടാകാം. ആശയവിനിമയും കൃത്യമായി നടത്താനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും ശ്രദ്ധിക്കുക. കരിയറിൽ നിങ്ങൾക്ക് വിജയവും ഇന്ന് പ്രതീക്ഷിക്കാം. പ്രതീക്ഷതമായ ഒരു അവസരമോ അംഗീകാരമോ നിങ്ങൾക്ക് ഇന്ന് ലഭിക്കും. ഇന്ന് സാമ്പത്തിക നേട്ടത്തിനുള്ള അവസരവും നിങ്ങൾക്കുണ്ട്. എന്നാൽ അനാവശ്യമായ ചെലവുകൾ നിങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിച്ചു മുന്നോട്ടു പോവുക. നിങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിലും ഇന്ന് പുരോഗതി കൈവരാം. നിങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകളും ഇന്ന് എടുക്കുക. ഭാഗ്യചിഹ്നം - ഒരു ചെമ്പ് പാത്രം, ഭാഗ്യ നിറം - നീല ,ഭാഗ്യ സംഖ്യ - 8
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പ്രണയബന്ധം ശക്തിപ്പെടാം. പങ്കാളിയുമായി ഐക്യത്തോടെ നിങ്ങൾക്ക് ഇന്ന് മുന്നോട്ടുപോകാൻ സാധിക്കും. കരിയറുമായി ബന്ധപ്പെട്ട ചില മാറ്റങ്ങളും ഈ ദിവസം പ്രതീക്ഷിക്കാം. ഈ മാറ്റം പുതിയ അവസരങ്ങളും പുരോഗതിയും കൊണ്ടുവരാം. എന്നാൽ നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേകം ശ്രദ്ധിക്കുക. മികച്ച ആരോഗ്യം നിലനിർത്തുന്നതിനുള്ള മാർഗങ്ങളും സ്വീകരിക്കുക. അപ്രതീക്ഷിതമായി ആസൂത്രണം ചെയ്ത ഒരു യാത്ര നിങ്ങളുടെ വ്യക്തിഗത വളർച്ചയിലേക്ക് നയിച്ചേക്കാം. ഭാഗ്യ ചിഹ്നം - വിളക്ക് ,ഭാഗ്യ നിറം - വെള്ളി , ഭാഗ്യ സംഖ്യ - 4
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : ഇന്ന് ബന്ധങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന് വളരെ അനുകൂലമായ സമയമാണ്. സത്യസന്ധമായി ആശയവിനിമയം നടത്താൻ നിങ്ങൾ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ബന്ധങ്ങളിൽ തെറ്റിദ്ധാരണകളോ പൊരുത്തക്കേടുകളോ നിലനിൽക്കാം. പുതിയ തൊഴിൽ അവസരങ്ങൾ നിങ്ങൾക്ക് ഇന്ന് ലഭിക്കും. ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, സ്വയം പരിചരണ രീതികൾ എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം പരിപാലിക്കാൻ നിങ്ങൾ ഇന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ഇന്നത്തെ യാത്രയിൽ ചില സാഹസികതകളും നേരിടേണ്ടതായി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു ആഭരണ പെട്ടി , ഭാഗ്യ നിറം - സ്വർണ്ണ നിറം , ഭാഗ്യ സംഖ്യ - 7