Beef curry | മസാലയും മുളകും ചേർക്കാത്ത സിംപിൾ ബീഫ് കറി ട്രൈ ചെയ്യാം
- Published by:Sneha Reghu
- news18-malayalam
Last Updated:
കുക്കറിൽ ഉണ്ടാക്കുന്നതിനെക്കാളും മൺചട്ടിയിൽ ഉണ്ടാക്കിയാലാണ് ഈ ബീഫ് കറിയ്ക്ക് ടേസ്റ്റ് കൂടുന്നത്
advertisement
മുളക് പൊടി, മല്ലിപ്പൊടി,മസാലപ്പൊടി ഇവയൊന്നും ഈ കറിയ്ക്ക് ആവശ്യമില്ല. മസാലകൾ ഒന്നും ചേർക്കാത്തതിനാൽ തന്നെ അസിഡിറ്റി ഉണ്ടാകുമെന്ന പേടിയും വേണ്ട. കുക്കറിൽ ഉണ്ടാക്കുന്നതിനെക്കാളും മൺചട്ടിയിൽ ഉണ്ടാക്കിയാലാണ് ഈ കറിയ്ക്ക് ടേസ്റ്റ് കൂടുന്നത്. ഉപ്പും ബീഫും വളരെ കുറഞ്ഞ രീതിയിൽ മറ്റ് ചേരുവകളും ചേർത്തുള്ള ഈ കറി ഒന്നുണ്ടാക്കി നോക്കൂ... ബീഫ് കഴിക്കാത്തവർ പോലും ഇഷ്ടപ്പെടും.
advertisement
advertisement
ഒരു പാത്രം കഴുകി വൃത്തിയായി എടുത്തതിന് ശേഷം ഇതിലേക്ക് ഒരു കപ്പ് ചെറിയുള്ളി അരിഞ്ഞതും ഒരു സവാള ചെറിയ കനത്തിൽ അരിഞ്ഞ് നാല് പച്ച മുളകും ആവശ്യത്തിന് കുരുമുളകും 2 ടീസ്പൂൺ മഞ്ഞപ്പൊടിയും കാൽകപ്പ് നീളത്തിൽ അരിഞ്ഞ ഇഞ്ചിയും മൂന്നല്ലി വെള്ളുത്തുള്ളിയും കൂടാതെ ഒരു സ്പൂൺ ഇഞ്ചിവെളുത്തുള്ളി ചതച്ചതും മൂന്ന് വറ്റൽമുളകും ആവശ്യത്തിനുള്ള ഉപ്പും വെളിച്ചെണ്ണയും ബീഫും ഇത്തിരി വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം.
advertisement
ചേരുവകളെല്ലാം ഇറച്ചിയുമായി നന്നായി പിടിച്ചതിന് ശേഷം മൺച്ചട്ടിയിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചേർത്ത് ബീഫിന്റെ കൂട്ട് ചേർത്ത് നന്നായി വേവിച്ചെടുക്കാം. കറിയായിട്ട് കഴിക്കാനാണ് ഇഷ്ടമെങ്കിൽ അങ്ങനെയെടുക്കാം, അല്ലെങ്കിൽ വറ്റിച്ചും എടുക്കാം. നന്നായി വെന്തെന്നു ഇടയ്ക്ക് ഉറപ്പുവരുത്തിയാൽ മാത്രം മതി. രുചികരമായ ഉപ്പിട്ട ബീഫ് കറി റെഡി.