Elizabeth Udayan | എലിസബത്ത് ഉദയന്റെ വാഹനം അപായപ്പെടുത്താൻ ശ്രമം! നടന്റെ മുൻ ഭാര്യക്കെതിരെയും വെളിപ്പെടുത്തൽ
- Published by:meera_57
- news18-malayalam
Last Updated:
നടൻ ബാലയുടെ മുൻഭാര്യക്കെതിരെ എലിസബത്ത് ഉദയൻ. നടൻ കേസ് നൽകിയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും വിശദീകരണം
മുൻഭാര്യ എലിസബത്ത് ഉദയന്റെ (Elizabeth Udayan) ഫേസ്ബുക്ക് വെളിപ്പെടുത്തലുകൾക്കെതിരെ നടൻ ബാല (Actor Bala) കൊച്ചി പോലീസിൽ കേസ് നൽകിയത് വാർത്തയായിരുന്നു. ഏറെക്കാലം പ്രതികരിക്കാതിരുന്ന എലിസബത്ത്, ബാലയുമൊത്തുള്ള വിവാഹജീവിതത്തിൽ താൻ നേരിട്ട അനുഭവങ്ങൾ എന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങൾ അക്കമിട്ടു നിരത്തിയ ഒന്നിലേറെ വീഡിയോസ് അവരുടെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ ലഭ്യമാണ്. എന്നിട്ടും കേസ് കൊടുക്കാത്തതെന്ത് എന്ന് പലരും ചോദിക്കുന്നു. തോക്ക് ചൂണ്ടിയ സംഭവത്തിൽ പോലും കേസ് കൊടുത്തവർക്ക് എന്തായി ഫലം എന്ന് എലിസബത്ത് ചോദിക്കുന്നു
advertisement
അടുത്തിടെ കാറിൽ യാത്ര ചെയ്യുമ്പോൾ തന്റെ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചു. മൂന്നു തവണയാണ് തന്റെ കാറിനെ വന്നു മുട്ടിയത്. ഒന്നുകിൽ ആ ആൾ ബോധമില്ലതെ ഓടിക്കുന്നു, അല്ലെങ്കിൽ വധഭീഷണിയുടെ സൂചനയാണ് എന്ന് എലിസബത്ത്. താൻ ഇപ്പോൾ സെയ്ഫ് ആണ്. സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ചവർക്ക് കോപ്പിറൈറ്റ് ഭീഷണി ഉൾപ്പെടെ വന്നുവെന്നറിഞ്ഞു. അതിന് അവരോട് സരളമായ ഭാഷയിൽ എലിസബത്ത് നന്ദി പറയുകയാണ്. തന്റെ സദാചാരത്തെയും, സത്യസന്ധതയെയും പോലും പലരും ചോദ്യം ചെയ്‌തു. വീഡിയോ ചെയ്യുക വഴി തനിക്ക് സംഭവിച്ചതും അറിയാൻ കഴിഞ്ഞതുമായ കണ്ടിട്ടും കേട്ടിട്ടുമുള്ള കാര്യങ്ങൾ എല്ലാവരും അറിയണം എന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
അത്തരം ട്രാപ്പുകളിൽ മറ്റൊരാൾ പെടരുത് എന്ന് കരുതിക്കൂടിയാണ് പറയുന്നത്. താൻ പറയാതെ ഇരിക്കുക വഴി, അതൊന്നും ആരും അറിയാതെ പോകരുത്. വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. അല്ലെങ്കിൽ വേണ്ട. രണ്ടു വർഷം അനുഭവിച്ചവരെക്കാൾ കൂടുതൽ കാലം മോശം അനുഭവം ഉണ്ടായവരില്ലേ എന്നുപോലും ചോദിക്കുന്നവരുണ്ട്. കേസ് കൊടുക്കാത്തതെന്ത് എന്ന് കരുതുന്നവർ പിന്തുണയ്‌ക്കേണ്ടതില്ല. എന്ത് ചെയ്യണം എന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ട്. ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്
advertisement
താൻ ഇപ്പോൾ ഒരു മെഡിക്കൽ വിദ്യാത്ഥിയാണ്. എം.ഡിക്ക് പഠിക്കുന്നു. ഇപ്പോൾ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്. പിന്തുണയ്ക്കാൻ എത്രപേരുണ്ടെന്ന കാര്യം താൻ വകവയ്ക്കുന്നില്ല. ഫേസ്ബുക്ക് ഉള്ള കാലത്തോളം, തന്നെ ജയിലിൽ പിടിച്ചിടാത്ത കാലത്തോളം പറയേണ്ടത് പറയും എന്ന് എലിസബത്ത് ഉദയൻ. ഒരിക്കൽ താൻ കടുത്ത ഡിപ്രെഷനിൽ ഇരിക്കുന്ന സമയം. കേസ് കൊടുക്കണം എന്ന് പറഞ്ഞ് 'ചിലർ' വിളിച്ച കാര്യത്തെക്കുറിച്ചും എലിസബത്ത് വിശദീകരിച്ചു. ഐ.സി.യുവിൽ പോലും പ്രവേശിപ്പിക്കപ്പെട്ട, ബൈസ്റ്റാൻഡർ കൂടെയില്ലാതെ കിടക്കുന്ന വേളയിലാണ് കേസ് കൊടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരാളുടെ വിളി. അന്ന് താൻ സ്‌ട്രെസിലൂടെ കടന്നുപോകുന്ന സമയമായിരുന്നു
advertisement
ഇനി ഈ സ്‌ട്രെസും കൂടി എടുക്കാൻ വയ്യ. അന്നവരുടെ ദുഃഖം കേട്ട് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ആരോടും ഷെയർ ചെയ്യരുത് എന്ന് അറിയിച്ച ശേഷമായിരുന്നു അക്കാര്യങ്ങൾ പറഞ്ഞത്. തന്റെ ദുരനുഭവങ്ങൾ മറ്റും ആൾക്കാർ അറിയുന്നതിൽ നാണക്കേടായിരുന്നു. എന്നാൽ, താൻ ആശുപത്രിയിൽ കിടക്കുന്ന സമയത്തു തന്നെ അവർ മീഡിയയിലൂടെ അക്കാര്യങ്ങൾ എല്ലാം പറഞ്ഞു. വാസ്തവം അറിയണമെന്നുള്ളവർക്ക് എലിസബത്തിന്റെ സന്ദേശങ്ങളും റെക്കോർഡിങ്ങുകളും അയച്ചുകൊടുക്കും എന്നും അവർ നിലപാടെടുത്തത്രെ. റെക്കോർഡ് ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ, 'ഞാൻ പ്രമുഖ നടനൊന്നുമല്ല റെക്കോർഡ് ചെയ്യാൻ' എന്ന് അവർ ഉറപ്പു നൽകിയിരുന്നെന്നും, കേസിന് പോകില്ല എന്നായതും തന്റെ അനുഭവങ്ങളെ മോശമായി അവതരിപ്പിച്ചു എന്നും എലിസബത്ത് പരിതപിച്ചു
advertisement
സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോൾ പിന്നിൽ നിന്നും കുത്തിയവരെ വിശ്വസിക്കണോ? അവരും ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് അനുഭവിച്ചല്ലോ എന്ന അനുകമ്പ ഉണ്ടായിരുന്നു. ഈ രണ്ട് ആൾക്കാരും തമ്മിൽ വ്യത്യാസമില്ല ഇന്നിപ്പോൾ തോന്നുന്നതായും എലിസബത്ത് ഉദയൻ പറയുന്നു. നടൻ ബാലയുടെ മുൻഭാര്യയായ ഗായികയുടെ സുഹൃത്ത് മുൻപൊരിക്കൽ എലിസബത്തിനു നേരിട്ടുവെന്ന നിലയിൽ ചില ദുരനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സപ്പോർട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്നും എലിസബത്ത് അപേക്ഷിക്കുന്നു