Neeraj Chopra| രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം; പ്രാതലിന് നാല് മുട്ടയുടെ വെള്ള; ഫിറ്റായി ഇരിക്കാൻ നീരജ് ചോപ്രയുടെ ഭക്ഷണരീതി ഇങ്ങനെ

Last Updated:
പ്രോട്ടീനും പഴങ്ങളും ധാരാളം ഉൾപ്പെടുത്തിയാണ് നീരജ് ചോപ്രയുടെ ഡയറ്റ് പ്ലാൻ
1/9
 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നീരജ് ചോപ്ര. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.

advertisement
2/9
 ഇതോടെ, ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂർവ നേട്ടവും നീരജ് സ്വന്തമാക്കി. പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.

3/9
 കാണുന്നത് പോലെ ഒരു കുന്തമെടുത്ത് വളരെ ഈസിയായി എറിയാൻ പറ്റുന്നതല്ല ജാവലിൻ ത്രോ. ജാവലിൻ പിടിക്കുന്നത് മുതൽ എറിയുന്നതുവരെ നിരവധി നിയമങ്ങൾ ഉണ്ട്. മാത്രമല്ല, നിശ്ചിത രീതിയിൽ വളരെ അകലത്തിൽ ഈ നീളൻ വടി എറിയാൻ പൂർണമായും ഫിറ്റായ കരുത്തുറ്റ ശരീരവും ആവശ്യമാണ്.

4/9
 ലോക ചാമ്പ്യനാകാൻ നീരജ് ചോപ്രയെ സഹായിച്ചത് യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ അദ്ദേഹം തുടരുന്ന പരിശീലനവും കൃത്യമായ ഡയറ്റുമാണ്. രാവിലെ ഉറക്കമെഴുന്നേൽക്കുന്നതു മുതൽ രാത്രി കൃത്യ സമയത്ത് ഉറങ്ങുന്നതു വരെ അദ്ദേഹത്തിന്റെ ഭക്ഷണരീതികൾ എന്തൊക്കെയാണെന്ന് നോക്കാം.

5/9
 പ്രോട്ടീനും പഴങ്ങളും ധാരാളം ഉൾപ്പെടുന്നതാണ് നീരജ് ചോപ്രയുടെ ഡയറ്റ് പ്ലാൻ. പേശികൾക്ക് ബലം നൽകാനും ശരീരത്തിലെ കൊഴുപ്പ് ആരോഗ്യകരമായ പരിധിയിൽ നിലനിർത്താനും സഹായിക്കുന്ന മാക്രോ ന്യൂട്രിയന്റ്. പരിശീലകന്റെ മേൽനോട്ടത്തിൽ ആവശ്യത്തിന് പ്രോട്ടീൻ സപ്ലിമെന്റുകളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.

6/9
 നീരജ് ചോപ്രയുടെ ഡയറ്റ് പ്ലാൻ അനുസരിച്ച് അദ്ദേഹം നോൺ വെജിറ്റേറിയനാണ്.പോഷക ഗുണങ്ങൾ ധാരാളമായി അടങ്ങിയ സാൽമൺ മത്സ്യമാണ് അദ്ദേഹത്തിന്റെ ഭക്ഷണങ്ങളിലെ പ്രധാന ഐറ്റം.

7/9
 രാവിലെ ഒരു ജ്യൂസോ, അല്ലെങ്കിൽ തേങ്ങാവെള്ളമോ കുടിച്ചാണ് നീരജ് ചോപ്രയുടെ ഒരു ദിവസം ആരംഭിക്കുന്നത്. പ്രഭാത ഭക്ഷണത്തിൽ, മൂന്നോ നാലോ മുട്ടയുടെ വെള്ള, രണ്ട് ബ്രെഡ്, ഒരു പാത്രത്തിൽ ദാലിയ, പിന്നെ ആവശ്യത്തിന് പഴങ്ങൾ എന്നിവയാണ് ഉണ്ടാകുക. ബ്രെഡും ഓംലെറ്റുമാണ് നീരജ് ചോപ്രയുടെ ഇഷ്ടഭക്ഷണം.

8/9
 ഉച്ചയ്ക്ക്, ചോറും തൈരുമായിരിക്കും മിക്കവാറും കഴിക്കുക. ഇതിനൊപ്പം പയർവർഗങ്ങൾ, ഗ്രിൽഡ് ചിക്കൻ, സാലഡ് എന്നിവയുമുണ്ടാകും. പരിശീലനത്തിനും ജിമ്മിനും ഇടയ്ക്കുള്ള ഇടവേളകളിൽ, ബദാം പോലുള്ള ഡ്രൈഫ്രൂട്ടുകളും ജ്യൂസും കഴിക്കും.

9/9
 ലഘുവായ രീതിയിലാണ് നീരജ് ചോപ്രയുടെ അത്താഴം. പുഴുങ്ങിയ പച്ചക്കറികളും സൂപ്പും പഴങ്ങളും കഴിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുമെന്ന് നീരജ് ചോപ്ര തന്നെ പറയുന്നു.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement