വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ പണി പാളും
- Published by:Sneha Reghu
- news18-malayalam
Last Updated:
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ആരോഗ്യകരമായ ജീവിതം നിലനിർത്തുന്നതിന് ശരിയായ പോഷകാഹാരത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം, പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ ശരീരത്തിന് അനുയോജ്യമായ ആഹാരം കഴിക്കണം. രാവിലെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ദഹന വ്യവസ്ഥയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ, വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
advertisement
advertisement
മിക്ക ആളുകളും രാവിലെ കാപ്പിയോ ചായയോ ആയിരിക്കും കുടിക്കുന്നത്. വെറും വയറ്റിൽ കട്ടൻ ചായയോ, കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് അസിഡിറ്റി വർദ്ധിപ്പിക്കുകയും ആമാശയത്തെ ബാധിക്കുകയും ചെയ്യും. വെറും വയറ്റിൽ പാൽ കുടിക്കുന്നത് പോലും ചില വ്യക്തികൾക്ക് ദോഷം ചെയ്യും. തണുത്ത പാനീയങ്ങൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ, മദ്യം എന്നിവ കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നതും ഒഴിവാക്കണം. ഇത് ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നാണ് പറയുന്നത്.
advertisement
advertisement
കേക്കുകൾ, പേസ്ട്രികൾ, ഡോനട്ടുകൾ, മധുരപലഹാരങ്ങൾ തുടങ്ങിയവയും പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പിസ്സ, ബർഗറുകൾ തുടങ്ങിയ ജങ്ക് ഫുഡുകളും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവയിൽ കൊഴുപ്പും സംസ്കരിച്ച പഞ്ചസാരയും കൂടുതലാണ്. ഇത് ദഹിക്കാൻ സമയം കൂടുതലാണ്.