സെക്സിലെ ഒരു പ്രത്യേക തരം ശീലം കാൻസർ ഉണ്ടാവാനുള്ള സാധ്യത നാലിരട്ടി വർധിപ്പിക്കുന്നു എന്ന് പഠനം
News18 Malayalam | January 17, 2021, 6:18 PM IST
1/ 7
വ്യക്തിശുചിത്വം പാലിക്കൽ സെക്സിൽ അത്യന്താപേക്ഷിതമാണ്. ലൈംഗിക രോഗങ്ങൾ പടരാതിരിക്കാൻ ഇത് ചെയ്തേ മതിയാവൂ. അതുപോലെ തന്നെ കോണ്ടം പോലുള്ള ഗർഭ നിരോധന മാർഗവും ലൈംഗിക രോഗങ്ങൾ തടയാൻ പ്രാപ്തിയുള്ളതാണ്. പക്ഷെ ഏറ്റവും അടുത്ത് പുറത്തുവന്നിരിക്കുന്ന പഠനം അനുസരിച്ച് ഒരു സെക്സ് ശീലം കാൻസറിലേക്ക് നയിക്കാൻ സാധ്യതയുണ്ട്
2/ 7
അമേരിക്കൻ കാൻസർ സൊസൈറ്റി റിവ്യൂ ചെയ്തിട്ടുള്ള 'കാൻസർ' എന്ന പ്രസിദ്ധീകരണത്തിലാണ് സെക്സ് വഴി സംഭവിക്കാൻ സാധ്യതയുള്ള ക്യാൻസറിനെക്കുറിച്ച് പറയുന്നത്. സെക്സിലെ ഒരു പ്രത്യേക തരം ശീലം കാൻസർ ഉണ്ടാവാനുള്ള സാധ്യത നാലിരട്ടി വർധിപ്പിക്കുന്നു എന്നാണ് പഠനം പറയുന്നത് (തുടർന്ന് വായിക്കുക)
3/ 7
ഒറോഫാരിന്ജിയൽ കാൻസർ ബാധിച്ച 163 പേരിലും ബാധിക്കാത്ത 345 പേരിലും നടത്തിയ പഠനത്തിലാണ് ഇതേക്കുറിച്ച് കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഹ്യൂമൻ പാപ്പിലോമാ വൈറസ് ആണ് ഈ കാൻസറിന് കാരണം. വായും തൊണ്ടയുമാണ് ഇതേറ്റവും കൂടുതൽ ബാധിക്കുക
4/ 7
ഓറൽ സെക്സ് ചെയ്യുന്നവരിൽ പത്തിലധികം പേർക്ക് ഒറോഫാരിന്ജിയൽ കാൻസർ ഉണ്ടാവാനുള്ള സാധ്യത 4.3 ശതമാനം കൂടുതലാണ് എന്ന് പഠനം പറയുന്നു. ഇതിലേക്ക് നയിക്കാനുള്ള കാരണങ്ങളും അവർ പറയുന്നു
5/ 7
വളരെ ചെറുപ്പത്തിൽ തന്നെ ഓറൽ സെക്സ് ചെയ്യുക, ചെറിയ കാലയളവിൽ കൂടുതൽ പങ്കാളികൾ ഉണ്ടാവുക, ചെറുപ്പത്തിൽ ഓറൽ സെക്സ് ചെയ്യുന്ന പങ്കാളി ഉണ്ടാവുക, വിവാഹേതര ലൈംഗിക ബന്ധം ഉണ്ടാവുക എന്നീ സാഹചര്യങ്ങളിലാണ് ഒറോഫാരിന്ജിയൽ കാൻസർ സാധ്യത കൂടുതൽ
6/ 7
ഹ്യൂമൻ പാപ്പിലോമാ വൈറസ് മൂലമുള്ള ഒറോഫാരിന്ജിയൽ കാൻസർ ഒഴിവാക്കാൻ ഒരു പ്രതിവിധിയാണുള്ളത്; ഈ വൈറസ് ബാധ ഏൽക്കരുത്. അതിനായി എച്ച്.പി.വി. വാക്‌സിൻ എടുക്കാം (പ്രതീകാത്മക ചിത്രം)
7/ 7
ഒൻപതു വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇതെടുക്കാവുന്നതാണ്. അമേരിക്കയിൽ വാക്സിൻ ഉപയോഗിച്ച് തുടങ്ങിയതിൽ പിന്നെ എച്ച്.പി.വി. അണുബാധയും സെർവിക്കൽ പ്രീ-കാൻസറും ഒട്ടേറെ കുറഞ്ഞതായി കണ്ടുവരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു