പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇഞ്ചി ബെസ്റ്റാ; ഈ രീതി പരീക്ഷിച്ച് നോക്കു
- Published by:Sarika N
- news18-malayalam
Last Updated:
ആൻ്റി-ഓക്‌സിഡൻ്റുകളാലും പ്രതിരോധശേഷി വർധിപ്പിക്കുന്ന ശക്തികളാലും സമ്പന്നമാണ് ഇഞ്ചി
മഴക്കാലം എത്തുന്നതോടെ വിരുന്നെത്തുന്നവരാണ് സീസണൽ ഇൻഫ്ലുവൻസയും, വൈറൽ പനിയും മറ്റ് അനുബന്ധ രോഗങ്ങളും.വൈറസുകളും ബാക്ടീരിയകളും ബാധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ദുർബലമായ പ്രതിരോധശേഷി. കാലാവസ്ഥയിലെ മാറ്റങ്ങൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറൽ പനിക്ക് കാരണമാകും. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ മഴക്കാല രോഗങ്ങൾ അപകടസാധ്യത ഉയർത്തുന്നു.
advertisement
നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി നിലനിർത്താൻ ഭക്ഷണം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.ആൻ്റി-ഓക്‌സിഡൻ്റുകളാലും പ്രതിരോധശേഷി വർധിപ്പിക്കുന്ന ശക്തികളാലും സമ്പന്നമാണ് ഇഞ്ചി (Ginger).ഇഞ്ചിയിൽ വൈറ്റമിൻ സിയും ആരോഗ്യകരമായ ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധ സസ്യങ്ങളിൽ ഒന്നാണ്.
advertisement
പച്ച ഇഞ്ചി (Raw Ginger): പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗമാണ് പച്ച ഇഞ്ചി.ഇത് അധികമാർക്കും ഇഷ്ടമാവണമെന്നില്ല , ഇഞ്ചി കഴിക്കാനുള്ള എളുപ്പവഴി, ഒരു ഇഞ്ചി കഷ്ണം എടുത്ത് അതിൽ മഞ്ഞൾ വിതറുക, അതിൻ്റെ രുചി കൂട്ടാൻ ആയി തുറന്ന തീയിൽ ടോസ്റ്റ് എടുക്കുന്നത് നല്ലതാണ്. ചുമയ്ക്കും തൊണ്ടവേദനയ്ക്കും ഈ ഒറ്റമൂലി ആശ്വാസം നൽകും.
advertisement
advertisement
advertisement
advertisement