Curry Leaves Benefits: വെറും കറിവേപ്പിലയല്ല; ആരോഗ്യഗുണങ്ങൾ അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
Curry Leaves Benefits: നിരവധി ആരോഗ്യഗുണങ്ങളുള്ള കറിവേപ്പിലയ്ക്ക് പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ കഴിയും
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. കറിവേപ്പിലയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ധാരാളം ആന്‍റി ഓക്സിഡന്‍റന്‍റുകൾ അടങ്ങിയിട്ടുണ്ട്. ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ലിനാലൂൾ, ആൽഫ-ടെർപിനീൻ, മൈർസീൻ, മഹാനിംബിൻ, കാരിയോഫില്ലിൻ, മുറെനോൾ, ആൽഫ-പിനീൻ, ഫിനോളിക് സംയുക്തങ്ങൾ എന്നിവ ധാരാളം കറിവേപ്പിലയിൽ ഉണ്ട്. അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങളിൽ പലതും ശരീരത്തിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ആൻറി ഓക്സിഡൻറുകൾ ശരീരത്തെ ആരോഗ്യകരവും രോഗവിമുക്തവും ആക്കാൻ സഹായിക്കും. (Image-Canva)
advertisement
ഹൃദയാരോഗ്യം- കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. കറിവേപ്പില സ്ഥിരമായി ഉപയോഗിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ കറിവേപ്പില കഴിക്കുന്നത് സഹായിക്കുന്നു. ഇത് ഹൃദയത്തിന്‍റെ പ്രവർത്തനം ശരിയായ നിലയിലാക്കാൻ സഹായിക്കും. .(Image-Canva)
advertisement
advertisement
advertisement
advertisement