ശ്വാസകോശത്തിന്‍റെ ആരോഗ്യം മോശമാക്കുന്ന 7 കാര്യങ്ങൾ

Last Updated:
നമ്മൾ അറിയാതെ ചില കാര്യങ്ങൾ ശ്വാസകോശത്തിന്‍റെ ആരോഗ്യം മോശമാക്കും. അവ എന്തൊക്കെയെന്ന് നോക്കാം...
1/8
ആരോഗ്യകരമായ ജീവിതത്തിന് ശ്വാസകോശത്തിന്‍റെ മെച്ചപ്പെട്ട പ്രവർത്തനം അത്യന്താപേക്ഷിതമാണ്. നമ്മൾ ജീവിക്കുന്ന ചുറ്റുപാട്, അവിടെ നടക്കുന്ന ചില പ്രവർത്തനങ്ങൾ, ചിലയിനം ജീവികൾ, നമ്മുടെ ചില ശീലകൾ എന്നിവയൊക്കെ നമ്മൾ അറിയാതെ ശ്വാസകോശത്തെ അപകടത്തിലാക്കുന്നുണ്ട്. പുകവലിയും അന്തരീക്ഷ മലിനീകരണവുമൊക്കെ ശ്വാസകോശത്തെ അപകടത്തിലാക്കുന്ന കാര്യങ്ങളാണെന്ന് ഏവർക്കും അറിയാം. എന്നാൽ അവയൊന്നുമല്ലാത്ത, നമ്മൾ അറിയാതെ ചില കാര്യങ്ങൾ ശ്വാസകോശത്തിന്‍റെ ആരോഗ്യം മോശമാക്കും. അവ എന്തൊക്കെയെന്ന് നോക്കാം...

advertisement
2/8
1. പാറ്റ- വീട്ടിനുള്ളിൽ കാണപ്പെടുന്ന പാറ്റ പോലെയുള്ള പ്രാണികൾ വെറുപ്പുളവാക്കുന്നത് മാത്രമല്ല ആസ്ത്മയ്ക്ക് കാരണമാകുന്ന ഒരിനം അലർജിയ്ക്ക് കാരണമാകുന്നു. ഇത്തരം അലർജി പിടിപെടാൻ പാറ്റകളുമായി നേരിട്ട് ഇടപെടണമെന്നില്ല. മറിച്ച്, പൊടിയിലോ തുണിയിലോ അടിഞ്ഞുകൂടി അന്തരീക്ഷത്തിലൂടെ അത് വീടിനെ മലിനമാക്കും.

3/8
2. പക്ഷികൾ- പക്ഷികൾ രണ്ട് തരത്തിൽ ശ്വാസകോശത്തിന് ഹാനികരമാണ്. അവയിലൊന്ന് അവയുടെ കാഷ്ഠത്തിലെ ഏവിയൻ ആന്റിജനുകളാണ്. രണ്ടാമത്തേത് ചില പക്ഷികളുടെ തൂവലുകളിൽ കാണപ്പെടുന്ന മെഴുക് പ്രോട്ടീനുകളുമായി സമ്പർക്കം പുലർത്തുന്നതാണ്. ഇത് പ്രത്യേകതരം ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണിറ്റിസ് ആയ പക്ഷി ഫാൻസിയർസ് ലംഗ് (BFL) എന്ന അപകടകരമായ രോഗത്തിന് കാരണമായേക്കാം.

4/8
3. ധാന്യപ്പൊടിയും മില്ലും- ധാന്യപ്പൊടിയും ഫ്ലോർ മില്ലും ശ്വാസകോശത്തിന് അത്ര നല്ലതല്ല. ധാന്യപ്പൊടി ബേക്കേഴ്സ് ആസ്ത്മ എന്ന ശ്വാസകോശപ്രശ്നത്തിന് കാരണമാകും. ഇതിൽ ഗോതമ്പ് പൊടിയാണ് കൂടുതൽ അപകടകരം. ഗോതമ്പ് പൊടിയുമായി ഇടപെടുമ്പോൾ മാസ്ക്ക് ധരിക്കാൻ ശ്രദ്ധിക്കുക.

5/8
4. എയർബാഗുകൾ- കാറുകൾ അപകടത്തിൽപ്പെടുമ്പോൾ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കാണ് എയർബാഗുകൾക്കുള്ളത്. എന്നാൽ അവ ആസ്ത്മയ്ക്ക് കാരണമാകുമെന്ന വിവരം എത്ര പേർക്ക് അറിയാം. എയർബാഗുകൾ വിന്യസിക്കുമ്പോൾ, അവയിൽനിന്ന് സൃഷ്ടിക്കപ്പെടുന്ന രാസ പദാർഥം രാസ ന്യൂമോണിറ്റിസിന് കാരണമാകും. സോഡിയം അസൈഡിനെ സോഡിയവും നൈട്രജൻ വാതകവും ആക്കി മാറ്റുന്ന രാസപ്രവർത്തനത്തിലൂടെ എയർബാഗുകൾ നിറയുന്നു. ഈ രാസ പദാർഥം ശ്വാസതടസത്തിനും ചുമയ്ക്കും കാരണാകും.

6/8
5. ഗ്യാസ് സിലിണ്ടറും അടുപ്പും- ഗ്യാസ് സ്റ്റൗവുമായി നിരന്തരം ഇടപെടുന്നത് ശ്വാസകോശത്തിന് നല്ലതല്ല. ഗ്യാസ് സ്റ്റൗ ജ്വലനം മൂലം നൈട്രജൻ ഡയോക്സൈഡും നൈട്രിക് ഓക്സൈഡും പുറത്തുവരുന്നു. അടുക്കളയിൽ വേണ്ടത്ര വായുസഞ്ചാരമില്ലെങ്കിൽ അത് അവിടെ തങ്ങിനിൽക്കുകയും കൂടുതലായി ശ്വസിക്കേണ്ടതായും വരും. ഇത് ആസ്ത്മയ്ക്ക് കാരണമാകും.

7/8
7. കാർപെറ്റുകൾ- വീട്ടിലും മറ്റും ഉപയോഗിക്കുന്ന കാർപറ്റുകളിൽ തങ്ങിനിൽക്കുന്ന പൊടിയിൽ അനേകം അലർജികളും സൂക്ഷ്മാണുക്കളും അടിഞ്ഞുകൂടിയിട്ടുണ്ടാകും. ആസ്ത്മയും മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉള്ളവരിൽ ഇത് പ്രതികൂല സ്വാധീനം ചെലുത്തും. പലപ്പോഴും കാർപ്പറ്റുകൾ വൃത്തിയാക്കുന്നത് അത്ര എളുപ്പമല്ല, മാത്രമല്ല അവ ദോഷകരമായ അലജനുകൾ വേഗത്തിൽ അടിഞ്ഞുകൂടാൻ ഇടയാക്കും.

8/8
kollam, parippally, akshaya center, murder, husband kills wife, set fire, കൊല്ലം, പാരിപ്പള്ളി, അക്ഷയ സെന്റർ, കൊലപാതകം, ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തീകൊളുത്തി കൊന്നു
8. വിറകടുപ്പുകൾ- വിറക് ഉപയോഗിച്ച് കത്തിക്കുന്ന അടുപ്പുകൾ ശ്വാസകോശത്തെ അപകടത്തിലാക്കും. വിറക് പുക ശ്വസിക്കുന്നത് ശ്വാസകോശത്തെ പ്രകോപിപ്പിക്കുകയും ആസ്ത്മയ്ക്ക് കാരണമാവുകയും ചെയ്യും. വിറകടുപ്പിൽ നിന്നുള്ള പുക അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമാക്കും.
advertisement
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

• ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വിജയം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

• സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി.

• ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

View All
advertisement