Health Tips : എബിസി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ;ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരമായേക്കാം!
- Published by:Sarika N
- news18-malayalam
Last Updated:
നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ പഴമാണ് ആപ്പിൾ. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ആപ്പിൾ സഹായിക്കും.
ശരീരത്തിന്റെയും അതോടൊപ്പം ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ് എബിസി ജ്യൂസ്. നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഏറ്റവും നല്ല ഹോം റെമഡി ആണ് ഈ ജ്യൂസ്.ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ പാനീയം 'എബിസി' (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്.
advertisement
advertisement
advertisement
advertisement
advertisement
advertisement
എബിസി ജ്യൂസ് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കും. അതിനാൽ തന്നെ മിക്കവാറും എല്ലാ തരം അർബുദങ്ങളും തടയാൻ ഇത് ഫലപ്രദമാണ്. ആർത്തവ ദിനങ്ങളിലെ കടുത്ത വയറ് വേദനയും മറ്റ് അസ്വസ്ഥകളും തടയാൻ എബിസി ജ്യൂസ് ഒരു മികച്ച പ്രതിവിധിയാണ്. (ശ്രദ്ധിക്കുക ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ പഠനങ്ങളുടെയും ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലാണ്. ന്യൂസ് 18 കേരളം സ്ഥിരീകരിക്കുന്നില്ല. ഇത് പിന്തുടരുന്നതിന് മുമ്പായി വിദഗ്ധ ഉപദേശം തേടേണ്ടതാണ്.)