ശരിക്കുള്ള അറ്റാക്കാണോ? പാനിക് അറ്റാക്ക് എങ്ങനെ തിരിച്ചറിയും?
- Published by:Anuraj GR
- news18-malayalam
Last Updated:
ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങൾ മനസിലാക്കുകയെന്നാണ് ഇതിൽ ആശയകുഴപ്പം ഒഴിവാക്കാൻ ഏറ്റവും പ്രധാനം
ലോകത്ത് ഏറ്റവുമധകം ആളുകൾ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ്. ഇതിൽ ഏറ്റവും വലിയ വില്ലൻ ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്കാണ്. നെഞ്ച് വേദനയാണ് ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണം. എന്നാൽ സമാന ലക്ഷണങ്ങളോടെയുള്ള പാനിക് അറ്റാക്ക് എന്ന സ്ഥിതിവിശേഷം ചിലർക്ക് അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഇത് ഹാർട്ട് അറ്റാക്കാണെന്ന് തെറ്റിദ്ധരിക്കാറുമുണ്ട്.
advertisement
advertisement
കൂടാതെ അമിതമായ ഹൃദയമിടിപ്പ്, തലകറക്കം, തളർച്ച എന്നിവയും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്. ഇതിന് പുറമെ ശരീരം അമിതമായി വിയർക്കുക, തണുത്ത കാലാവസ്ഥയിലും വിയർപ്പ് അനുഭവപ്പെടുക, താടിയെല്ല്, കഴുത്ത്, തോൾ എന്നിവിടങ്ങളിൽ വേദന, ശ്വാസതടസ്സം എന്നിവയും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്. ഓക്കാനം, ഛർദ്ദി, ക്ഷീണം എന്നിവയോടെ അനുഭവപ്പെടുന്ന ഹൃദയാഘാതം തീവ്രവും മരണകാരണവുമാകാം.
advertisement
എന്നാൽ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളുണ്ടെന്ന അതിശക്തമായ ഭയത്തെ തുടർന്നാണ് പാനിക് അറ്റാക്ക് ഉണ്ടാകുന്നത്. പാനിക് അറ്റാക്ക് അപകടകരമല്ല, പക്ഷേ അവ ജീവിതത്തെ സാരമായി ബാധിച്ചേക്കാം. തുടർച്ചയായി പാനിക് അറ്റാക്ക് ഉണ്ടാകുന്നത് ഒരുതരം ഉത്കണ്ഠാ പ്രശ്നമാകാം. പെട്ടെന്നുള്ള ഉത്കണ്ഠയും ഭയവും, നെഞ്ചുവേദന, ശ്വാസതടസ്സം, വിയർക്കൽ, വിറയൽ, തലകറക്കം, ഓക്കാനം എന്നിവയാണ് പാനിക് അറ്റാക്കിന്‍റെ ലക്ഷണങ്ങൾ.
advertisement
advertisement
സാധാരണ ശാരീരിക അധ്വാനത്തിന് ശേഷം ഹൃദയാഘാതം സംഭവിച്ചേക്കാം. വ്യായാമത്തിന് ശേഷം ഹൃദയാഘാതം ഉണ്ടാകാം. എന്നാൽ വ്യായാമത്തിന് ശേഷം ഒരിക്കലും പാനിക് അറ്റാക്ക് ഉണ്ടാകില്ല. പാനിക് അറ്റാക്കിന്‍റെ ലക്ഷണങ്ങൾ അൽപ്പനേരത്തേക്ക് തുടരുമെങ്കിലും പിന്നീട് അതിൽനിന്ന് മുക്തരാകാം. എന്നാൽ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ സമയം കഴിയുന്തോറും വഷളായേക്കാം. ജീവൻ രക്ഷിക്കാൻ ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്.