Heart Attack: 'താടിയെല്ലിലെ വേദന മുതൽ ഇടതു കൈയ്യിലെ തളര്‍ച്ച വരെ'; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ നിസാരമാക്കരുത്
- Published by:Sarika N
- news18-malayalam
Last Updated:
ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്
ഹൃദയാഘാതം (Heart Attack) ഇന്ന് ആളുകൾക്കിടയിൽ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണവും ഹൃദയാഘാതവും ഗണ്യമായി വര്‍ദ്ധിച്ചുവരുന്നു. കുഞ്ഞുങ്ങൾക്ക് മുതൽ പ്രായമായവർക്ക് വരെ ഹൃദയാഘാതം വരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. എങ്കിലും പ്രായമായവരിൽ അപകടസാധ്യത കൂടുതലാണ്. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളിൽ 50 % മരണവും ഹൃദയാഘാതം മൂലമാണ്. ഹൃദയാഘാതം സംഭവിച്ച ഒരു രോഗി ചിലപ്പോൾ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് തന്നെ മരണപ്പെടാം.
advertisement
ഇന്നത്തെ തിരക്കേറിയ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, ജങ്ക് ഫുഡിന്റെ ഉപയോഗം, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ യുവാക്കളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഇതുകൂടാതെ, കൊളസ്‌ട്രോള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലി, സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, കൊളസ്‌ട്രോള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലി, സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൃദയാഘാതം ഒഴിവാക്കാനും അപകടസാധ്യത തടയുന്നതിനുമായി അതിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
advertisement
എന്നാൽ ചില ലക്ഷണങ്ങൾ ഹൃദയാഘാതത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയേക്കാം. ഈ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നത് രോഗിയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. ഹൃദയാഘാതത്തിന് മുമ്പ് ശരീരത്തിൽ എന്തൊക്കെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുവെന്ന് നമുക്ക് നോക്കാം. മയോ ക്ലിനിക്ക് റിപ്പോർട്ട് അനുസരിച്ച്, ഹൃദയാഘാതത്തിന് മുമ്പ്, നെഞ്ചിന് ചുറ്റും അസ്വസ്ഥത അനുഭവപ്പെടാം. കൂടാതെ, അത്തരം അവസ്ഥകളുള്ള രോഗികൾക്ക് നെഞ്ചിന്റെ ഭാഗം ഇറുക്കുന്നതായും കൂടുതൽ ഭാരവും അനുഭവപ്പെടാം. നെഞ്ചിന്റെ മധ്യഭാഗത്ത് ഇടവിട്ടുള്ള വേദനയും അനുഭവപ്പെടാറുണ്ട്.
advertisement
നിങ്ങളുടെ താടിയെല്ലില്‍ പ്രസരിക്കുന്ന വേദന കേവലം പേശി തകരാറോ പല്ലുവേദനയോ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍, മുഖത്തിന്റെ ഇടതുവശത്തുള്ള താടിയെല്ല് വേദന ഹൃദയാഘാതത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്. നിങ്ങള്‍ക്ക് നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസ്സം, വിയര്‍പ്പ്, ശ്വാസം മുട്ടല്‍, ഓക്കാനം എന്നിവയ്‌ക്കൊപ്പം താടിയെല്ല് വേദനയും അനുഭവപ്പെടുന്നതിനാല്‍ ഉടന്‍ വൈദ്യസഹായം തേടുക. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്, അത് നിങ്ങളുടെ ഇടതുകൈയില്‍ വേദനയുണ്ടാക്കും. ഇടത് കൈയിലെ നേരിയ വേദന വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാകുമെങ്കിലും, പെട്ടെന്നുള്ള അസാധാരണമായ വേദന ഹൃദയാഘാതത്തിന്റെ ആദ്യകാല ലക്ഷണമാകാം.
advertisement
ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് പ്രകാരം, ഹൃദയാഘാതത്തിന് പത്ത് ദിവസം മുതൽ ഒരു മാസം വരെ രോഗികൾക്ക് ക്ഷീണം അനുഭവപ്പെടാം. നാഷണൽ ഹാർട്ട്, ബ്ലഡ് ആൻഡ് ലംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത്. ഹൃദയത്തിലേക്കുള്ള രക്ത വിതരണം അപര്യാപ്തമായതിനാൽ രോഗികൾ അമിതമായി വിയർക്കാൻ തുടങ്ങുന്നു. പലരും ഇത് സാധാരണമാണെന്ന് തെറ്റിദ്ധരിക്കുന്നു, എന്നാൽ അത്തരമൊരു ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക. കൂടാതെ, ചിലർക്ക് ദഹനക്കേട് അല്ലെങ്കിൽ ഓക്കാനം പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടാം. ഹൃദയത്തിന് ആവശ്യത്തിന് രക്തം ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഹൃദയാഘാതത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രോഗികൾക്ക് ഹൃദയമിടിപ്പ് വർദ്ധിക്കും. കാരണമില്ലാതെ തലകറക്കം അനുഭവപ്പെട്ടാൽ അത് നിസ്സാരമായി കാണരുത്. കാരണം അത്തരം ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം. തലകറക്കം, തലവേദന, നെഞ്ചുവേദന, ശ്വാസതടസ്സം, കുറഞ്ഞ രക്തത്തിന്റെ അളവ്, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം.