കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി തിരിച്ചറിയണം; സാറ അലി ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

Last Updated:
കൃത്യമായ ജീവിതശൈലിയും ഡയറ്റും വര്‍ക്കൗട്ടുമാണ് സാറയെ വണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് പറയുകയാണ് ഡോക്ടറും ന്യൂട്രീഷണിസ്റ്റുമായ ഡോ. സിദ്ധാന്ത് ഭാർ​ഗവ
1/5
 നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്‌ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരമാണ്. എന്നാല്‍ സാറയുടെ അകാരവടിവിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നവര്‍ തന്നെ ഒരു കാലത്ത് സാറയെ കളിയാക്കിയിരുന്നു.

advertisement
2/5
 അമിത വണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് സാറ. പിസിഒഡി മൂലമുണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ചും സാറ തുറന്നുപറഞ്ഞിട്ടുണ്ട്. പിസിഒഡി കാരണമാണ് താന്‍ വണ്ണം വച്ചിരുന്നതെന്നും സാറ വെളിപ്പെടുത്തിയിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് അമിത ഭാരം കുറച്ച് സാറ ഇപ്പോഴത്തെ ലുക്കിലേയ്ക്ക് എത്തിയത്.

3/5
 ഇപ്പോഴിതാ കൃത്യമായ ജീവിതശൈലിയും ഡയറ്റും വര്‍ക്കൗട്ടുമാണ് സാറയെ വണ്ണം കുറയ്ക്കാൻ സഹായിച്ചതെന്ന് പറയുകയാണ് ഡോക്ടറും ന്യൂട്രീഷണിസ്റ്റുമായ ഡോ. സിദ്ധാന്ത് ഭാർ​ഗവ. സാറയുടെ പേഴ്സണൽ ട്രെയിനർ കൂടിയായിരുന്നു സിദ്ധാന്ത്.സാറ അലി ഖാന് 96 കിലോ ഭാരമുള്ള സമയത്താണ് താൻ കണ്ടുമുട്ടുന്നതെന്ന് സിദ്ധാന്ത് പറയുന്നു. അന്ന് സിനിമയില്‍ എത്തിയിട്ടില്ലാത്ത താരം നന്നായി കഠിനാധ്വാനം ചെയ്യാൻ തയ്യാറായിരുന്നുവെന്നും ഡയറ്റിലും വർക്കൗട്ടിലും ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ലെന്നും സിദ്ധാന്ത് പറഞ്ഞു.

4/5
 പ്രാതലിന് മുട്ട, ബ്രെഡ്, ചീസ്, ഏതെങ്കിലും പഴം എന്നിവയാണ് മെനു. ഉച്ചയ്ക്ക് റൊട്ടി, ദാൽ, ചിക്കൻ, സാലഡ‍് തുടങ്ങിയവ കഴിക്കാം. അത്താഴത്തിന് പാസ്തയും ടോഫുവും. ഇത്തരത്തിൽ സിംപിളായ ഡയറ്റ് ആകുമ്പോൾ ഇവ പിന്തുടരാനും എളുപ്പമാണ്.

5/5
 അതുപോലെ കഴിക്കുന്ന കലോറിയുടെയും വ്യായാമത്തിലൂടെ എരിച്ചുകളയുന്ന കലോറിയുടെയും അളവിനേക്കുറിച്ച് ധാരണയുണ്ടായിരിക്കേണ്ടതും പ്രധാനമാണ്. ആരോഗ്യമുള്ള ഒരു മനുഷ്യൻ ഒരു ദിവസത്തിൽ കഴിക്കുന്ന കലോറിയുടെ അളവ് അനുസരിച്ചാണ് വർക്ഔട്ട് പ്ലാൻ നിർദ്ദേശിക്കുക.

എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്

  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement