Eggs for Breakfast| രാവിലെ മുട്ട കഴിച്ചു തുടങ്ങാം; നിരവധി ആരോഗ്യഗുണങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
Eggs for Breakfast Benefits : ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഭക്ഷ്യ വസ്തുവാണ് മുട്ട
advertisement
advertisement
കൂടാതെ, വേവിച്ച ഒരു മുട്ട കഴിക്കുന്നതിലൂടെ നിങ്ങൾ അകത്താക്കുന്നത് വിറ്റാമിൻ എ, ബി 5, ബി 12, ഡി, ഇ, കെ, ബി 6, ഫോളേറ്റ്, ഫോസ്ഫറസ്, സെലിനിയം, കാൽസ്യം, സിങ്ക്, ആറ് ഗ്രാം പ്രോട്ടീൻ, അഞ്ച് ഗ്രാം ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാമാണ്. മുട്ടയുടെ മഞ്ഞയും വെള്ളയുമെല്ലാം പ്രോട്ടീന്റെ കലവറയാണ്. ഹൃദയാരോഗ്യത്തിന് ആവശ്യമായ അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.
advertisement
advertisement
advertisement
advertisement
മുട്ട കൊളസ്ട്രോൾ കൂട്ടുമെന്നതിനു പിന്നിലെ കാരണം വ്യക്തമായല്ലോ, ഇനി മറ്റൊന്ന് കൂടി അറിഞ്ഞോളൂ, മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) വർധിപ്പിക്കും. ഉയർന്ന HDL ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആറാഴ്ച്ച ദിവസവും രണ്ട് മുട്ടകൾ കഴിക്കുന്നത് എച്ച്ഡിഎൽ അളവ് 10% വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്.
advertisement
മുട്ട കഴിക്കുന്നതും ഹൃദ്രോഗവും പക്ഷാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ല. എന്നാൽ ചില പഠനങ്ങൾ കാണിക്കുന്നത് പ്രമേഹമുള്ളവർ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്. കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം പിന്തുടരുകയും മുട്ട കഴിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
advertisement
ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കേണ്ടത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഓരോ മുട്ടയിലും ഏകദേശം ആറ് ഗ്രാം പ്രോട്ടീനും സഹായകമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ദിവസത്തേക്കുള്ള പ്രോട്ടീന്റെ പങ്ക് ലഭിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പേശികളുടെ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും എല്ലുകളുടെ ബലത്തിനും ഇത് സഹായിക്കും.