Curd| പതിവായി തൈര് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാം?
- Published by:Rajesh V
- news18-malayalam
Last Updated:
തൈര് ദിവസേന കഴിച്ചാല്‍ നമ്മളുടെ ശരീരത്തിന് ലഭിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം
തൈര് ഇഷ്ടമില്ലാത്തവർ വിരളമായിക്കും. ഉച്ചയൂണിനൊപ്പം അൽപ്പം തൈര് പലർക്കും നിർബന്ധവുമാണ്. അതേസമയം തൈരിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി പലർക്കും അറിയുകയും ഇല്ല. ചിലര്‍ക്ക് തൈര് കഴിച്ചാല്‍ കഫക്കെട്ട്, തുമ്മല്‍ എന്നീ ആരോഗ്യ പ്രശ്‌നങ്ങളും അലര്‍ജിയും വരും. എന്നാല്‍, തൈര് ദിവസേന കഴിച്ചാല്‍ നമ്മളുടെ ശരീരത്തിന് ലഭിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
advertisement
ദഹനം സുഗമമാക്കുന്നു- ദഹനപ്രക്രിയ സുഗമമാക്കുന്നതിൽ തൈരിന് പ്രധാനപങ്കുണ്ട്. ഭക്ഷണത്തിനു ശേഷം തൈര് കഴിക്കുന്നത് ഗ്യാസിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നുവെന്ന് ആയുർവേദം പറയുന്നു. അലോപ്പതിയും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. തൈരിലടങ്ങിയിരിക്കുന്ന പ്രോ- ബയോട്ടിക് ഘടകമാണ് ദഹനത്തിന് സഹായിക്കുന്നത്. അൾസർ സാധ്യത കുറയ്ക്കാനും തൈരിന് കഴിയുന്നുവെന്ന് വിദഗ്ധർ പറയുന്നു.
advertisement
രക്തസമ്മർദം നിയന്ത്രിക്കുന്നു- തൈരിലടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീനുകളും പൊട്ടാസ്യവും മാംഗനീസും രക്തസമ്മർദം വർധിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. പൊതുവില്‍ കൊഴുപ്പ് കുറഞ്ഞ ഒരു ആഹാരമാണ് തൈര്. ഇതില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ ഹെല്‍ത്തിയായിട്ടുള്ളതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
advertisement
advertisement
ചർമ സംരക്ഷണത്തിന്- ത്വക്കിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ തൈര് പ്രധാന പങ്ക് വഹിക്കുന്നു. ഫെയ്സ്പാക്കുകളിലെ പ്രധാന ഘടകമാണ് തൈര്. ത്വക്കിന്റെ ജലാംശം നിലനിർത്തി അവയെ സംരക്ഷിക്കുന്നതിനും തൈര് ഏറെ ഗുണം ചെയ്യുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ചര്‍മ്മ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
advertisement
advertisement