Health Tips : മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? ശരീരത്തിലെ മാറ്റങ്ങൾ അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
മഞ്ഞളിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ രോഗപ്രതിരോധത്തെ ബാധിക്കുന്ന സന്ധിവാതം, ടെൻഡോണൈറ്റിസ്, ബർസിറ്റിസ് എന്നിവയ്ക്ക എതിരെ പോരാടുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും
അടുക്കളയിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞൾ. പാചകത്തിൽ മാത്രമല്ല, സൗന്ദര്യ വർധകത്തിനും ചർമ്മ പ്രശ്നങ്ങൾക്കും ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്. മഞ്ഞളിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ രോഗപ്രതിരോധത്തെ ബാധിക്കുന്ന സന്ധിവാതം, ടെൻഡോണൈറ്റിസ്, ബർസിറ്റിസ് എന്നിവയ്ക്ക എതിരെ പോരാടുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ ഫലം ലഭിക്കുന്നതിനായി 14 ദിവസം തുടർച്ചായി മഞ്ഞൾപ്പൊടി കഴിക്കാനാണ് ഡിജിറ്റൽ ക്രിയേറ്ററായ ഡോ. ബെർഗ് പറയുന്നത്.
advertisement
advertisement
advertisement
advertisement
advertisement
എന്നാൽ അമിതമായി മഞ്ഞൾ കഴിക്കുന്നത് ചിലരിൽ അലർജി ഉണ്ടാക്കിയേക്കാം. വയറിളക്കം പോലെയുള്ള ദഹന പ്രശ്നങ്ങൾക്കും കാരണമാകും. മഞ്ഞളിൽ അധികമായി കാൽസ്യം ഓകസലേറ്റ് അടങ്ങിയിട്ടുണ്ട് ഇത് വൃക്കയിൽ കല്ല് രൂപപ്പെടുന്നതിന് കാരണമാകും.(ശ്രദ്ധിക്കുക ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ പഠനങ്ങളുടെയും ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലാണ്. ഇവ ന്യൂസ് 18 കേരളം സ്ഥിരീകരിക്കുന്നില്ല. ഇത് പിന്തുടരുന്നതിന് മുമ്പായി വിദഗ്ധ ഉപദേശം തേടേണ്ടതാണ്.)