Almonds | ഒരുപാട് കഴിച്ചാൽ പണിപാളും; ഒരു ദിവസം എത്ര ബദാം വരെ കഴിക്കാം എന്നറിഞ്ഞിരിക്കണം
- Published by:meera_57
- news18-malayalam
Last Updated:
കൂടുതൽ ബദാം കഴിക്കുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കുക. കൃത്യമായ അളവ് എത്രയെന്നു മനസിലാക്കുക
പാൽപ്പൊടി മുതൽ സോപ്പ് വരെയുള്ള ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ കേട്ടുവളർന്നവർക്ക് മറ്റാരും പറഞ്ഞുകൊടുക്കാതെ തന്നെ ബദാം (Almonds) എന്നാൽ എന്തെന്ന് മനസിലാക്കാൻ സാധിക്കും. കുഞ്ഞുവായിൽ പലപ്പോഴും രുചിമുകുളങ്ങൾക്ക് അത്ര പഥ്യമല്ലാത്ത ഡ്രൈ ഫ്രൂട്ട് കൂടിയാണ് ബദാം. എന്നാലും ഇതിന്റെ ഗുണഗണങ്ങൾ കേട്ട് വളരാത്തവർ ഉണ്ടാവില്ല. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ദിവസവും ബദാം കഴിക്കണമെന്ന് മുതിർന്നവരിൽ നിന്ന് നമ്മൾ എല്ലാവരും കേട്ടിരിക്കാം. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും, അമിതമായി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല
advertisement
ബദാം കൂടുതൽ കഴിക്കുന്നത് നിരവധി സങ്കീർണതകൾക്ക് കാരണമായേക്കാം. ദിവസവും കുതിർത്ത ബദാം കഴിക്കുകയാണെങ്കിൽ, അതിന്റെ ദോഷവശങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണം. ഗ്യാസ്, വൃക്കയിലെ കല്ലുകൾ, തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ എല്ലാ ദിവസവും ബദാം അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ, കഴിക്കേണ്ട അളവ് അറിയേണ്ടത് വളരെ പ്രധാനമാണ് (തുടർന്ന് വായിക്കുക)
advertisement
ഗോഡ്ഡയിലെ ജനറൽ ഫിസിഷ്യൻ ഡോ. ജെ.പി. ഭഗത് ബദാമിന്റെ അമിത ഉപഭോഗം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്നു. കുതിർത്ത ബദാം കഴിക്കുന്നത് ധാരാളം ഗുണങ്ങൾ പ്രദാനം ചെയ്യും. ഉയർന്ന അളവിൽ ബദാം കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള നാരുകളും കൊഴുപ്പും വയറിലെ ഗ്യാസ് സംബന്ധിയായ പ്രശ്നങ്ങൾക്ക് കാരണമാകും
advertisement
ഡോക്ടറുടെ അഭിപ്രായത്തിൽ, ബദാം ചില ആളുകളിൽ അലർജിക്കും കാരണമാകും. ഇതിന്റെ ലക്ഷണങ്ങൾ നേരിയതോ കഠിനമോ ആകാം. ഇത് കൂടുതൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്‌ടിച്ചേക്കാം. അതുപോലെ, ബദാമിലെ ഗോയിട്രോജെനിക് ഘടകങ്ങൾ തൈറോയ്ഡ് പ്രശ്നങ്ങൾക്കും കാരണമായി മാറും. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിതമായി നാരുകൾ കഴിക്കുന്നത് ഈ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഇത് മലബന്ധത്തിനു വഴിവച്ചേക്കാം
advertisement
കൂടാതെ, അധിക നാരുകൾക്ക് മറ്റ് ധാതുക്കളുമായി ചേർന്ന് രക്തത്തിലേക്ക് ആ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയാനും കഴിയും. ഇത് ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും. ബദാം അമിതമായി കഴിക്കുന്നത് വിറ്റാമിൻ ഇ അമിതമായി ഉണ്ടാവുന്നതിനും കാരണമാകും. കൂടാതെ, ഒരു വ്യക്തി വിറ്റാമിൻ ഇ കൂടുതലുള്ള മറ്റ് ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ധാന്യങ്ങൾ, ഫോർട്ടിഫൈഡ് ധാന്യങ്ങൾ എന്നിവ കഴിക്കുന്നുണ്ടെങ്കിൽ ബദാം അമിതമായി കഴിക്കുന്നത് ദോഷകരമാണ്
advertisement
ഇതിൽ കുടലിൽ ലയിക്കുന്ന ഓക്സലേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവ വൃക്കയിലെ കല്ലുകൾക്കും വൃക്ക തകരാറിലാവുന്നതിനും കാരണമാകുന്ന രാസവസ്തുക്കളാണ്. റിപ്പോർട്ടുകൾ പ്രകാരം, 100 ഗ്രാം വറുത്ത ബദാമിൽ 469 മില്ലിഗ്രാം ഓക്സലേറ്റ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് പ്രതിദിനം 10 മുതൽ 15 വരെ ബദാം ആവശ്യമാണ്. അതിനാൽ, കൂടുതൽ ബദാം കഴിക്കുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കുക