കഴിഞ്ഞ ദിവസമാണ് നടാഷ സ്റ്റാൻകോവിച്ച് ഹാർദിക് പാണ്ഡ്യയ്ക്കൊപ്പമുള്ള മനോഹര ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നടാഷയുടെ കവിളത്ത് ഹാർദിക് പാണ്ഡ്യ ചുംബിക്കുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ചിത്രം തങ്ങളുടെ കമ്യൂണിറ്റി ഗൈഡ് ലൈൻസിന് എതിരാണെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം ചിത്രം നീക്കം ചെയ്തു. (Image: Instagram)
അടുത്തിടെയാണ് ഹാർദ്ദിക്കിനും നടാഷയ്ക്കും ഒരു ആൺകുട്ടി ജനിച്ചത്. കുഞ്ഞിന്റെ കൈയ്യുടെ ചിത്രവും നടാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഗർഭകാലത്തും അതിനു മുമ്പും ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ നടാഷയും ഹാര‍്ദിക്കും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ഗൈഡ് ലൈൻ പ്രശ്നത്തിന്റെ പേരിലാണ് ഇപ്പോൾ പുതിയ ചിത്രം നീക്കം ചെയ്തിരിക്കുന്നത്. (Image: Instagram)