Jayasurya | ജയസൂര്യയേയും ഭാര്യ സരിതയേയും ക്യാമറയിൽ പകർത്തുന്ന 'ലെജൻഡ്'
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും ഒഴിച്ചുകൂടാനാവാത്ത പ്രതിഭ പകർത്തിയ ചിത്രവുമായി ജയസൂര്യ
നടൻ ജയസൂര്യയും (Jayasurya) ഭാര്യ സരിതയും അവരുടെ കുടുംബവും ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയി തിരിച്ചുവരവിന്റെ പാതയിലാണ്. ഈ സമയം മുഴുവനും കുടുംബസമേതം അമേരിക്കയിൽ പോയിരുന്നതിനാൽ, ജയസൂര്യ പ്രതിസന്ധി ഘട്ടം നാട്ടിൽ നിന്നും നേരിടാതെ തരണം ചെയ്‌തു എന്ന് മാത്രം. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വെളിപ്പെടുത്തലുകളിൽ നടന്റെ പേരുയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ആദ്യം ഉണ്ടായ കേസ് പരാതിക്കാരി പിൻവലിച്ചത്. ഇന്ന് കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പകർത്തി ആരാധകരുടെ മുന്നിലേക്ക് വരികയാണ് ജയസൂര്യ
advertisement
ഫാഷൻ ഡിസൈനർ ആണ് സരിതാ ജയസൂര്യ. സരിതയുടെ പല മനോഹരമായ ഡിസൈനുകളും ജയസൂര്യയിലൂടെ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ആട്, പ്രേതം സിനിമകളിലെ കോസ്റ്യൂംസ് അതിനുദാഹരണം. മുണ്ടുകളിലും കുർത്തയിലും സരിത തീർത്ത ഡിസൈനുകൾ കേരളത്തിൽ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. ചിലപ്പോൾ തന്റെ മനോഹര വസ്ത്രശ്രേണിയുമായി സരിത എക്സിബിഷനും നടത്താറുണ്ട്. അഭിനേതാവായ ഭർത്താവിനെയും ഡിസൈനർ ആയ ഭാര്യ സരിതയേയും ഈ കാണുന്ന ചിത്രത്തിൽ ക്യാമറയിൽ പകർത്തുന്നത് സിനിമാ ലോകം കണ്ട ലെജെന്റുകളിൽ ഒരാളാണ് (തുടർന്ന് വായിക്കുക)
advertisement
ഒരു ലെജൻഡ് ക്ലിക്ക് ചെയ്യുമ്പോൾ, അത് നിധിപോലെയാണ് എന്നാണ് ജയസൂര്യയുടെ വാക്കുകൾ. മുഖം കണ്ടാൽ പോലും സിനിമാ പ്രേമികളിൽ അധികം പേരും തിരിച്ചറിയാൻ സാധ്യതയില്ലാത്ത വ്യക്തിയാണ് ഇദ്ദേഹം. അതേസമയം തന്നെ, ആഘോഷിക്കപ്പെട്ട പല സിനിമകളിലും അദ്ദേഹം ഇല്ല എന്ന് പറയാനും സാധിക്കില്ല. മലയാളമേ, തമിഴ്,. ഹിന്ദി ഭാഷകളിൽ വർഷങ്ങൾ കൊണ്ട് തന്റെ സാന്നിധ്യം അറിയിച്ച പ്രശസ്തനായ ഛായാഗ്രാഹകനാണ് ജയസൂര്യ കുടുംബത്തെ തന്റെ ക്യാമറയിൽ പകർത്തിയത്
advertisement
പ്രമുഖ ഛായാഗ്രാഹകൻ രവി വർമ്മനാണ് ജയസൂര്യക്കും സരിതയ്‌ക്കും ഒപ്പമുള്ളത്. 1999ലെ മലയാള ചിത്രം ജലമർമരം മുതൽ ഇന്നുവരെ അദ്ദേഹം ഇന്ത്യൻ സിനിമയിലുണ്ട്. എളുപ്പത്തിൽ പറഞ്ഞാൽ, പൊന്നിയിൻ സെൽവാനിലെ ജീവൻ തുടയ്ക്കുന്ന ഫ്രയിമുകൾ ക്യാമറയിൽ പകർത്തിയ അതേ വ്യക്തി. 'ഫിർ മിലേംഗി'യിലൂടെ ഹിന്ദിയിലും, ഓട്ടോഗ്രാഫിലൂടെ തമിഴിലും ചുവടുവച്ചതില്പിന്നെ രവിവർമൻ എന്ന ഛായാഗ്രാഹകന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യൻ 2വിന്റെ ക്യാമറയും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം. ബിഗ് സ്‌ക്രീനിൽ ഇനി ജയസൂര്യ രവിവർമന്റെ ക്യാമറയുടെ മുന്നിൽ വരാൻ സമയമായോ എന്ന് അറിയേണ്ടിയിരിക്കുന്നു
advertisement
ഇനി കത്തനാർ എന്ന സിനിമയിൽ നായകനായി ജയസൂര്യ വെള്ളിത്തിരയിൽ വരാനിരിക്കുന്നു. ജയസൂര്യയുടെതായി തൊട്ടു മുൻപ് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രവും കത്തനാരും തമ്മിൽ ഒരു നീണ്ട ഇടവേളയുണ്ട്. ഗംഭീര സ്ക്രിപ്റ്റും സെറ്റിങ്ങുകളുമായി ഏറെക്കാലം നീണ്ടു പോയ ചിത്രീകരണത്തിന്റെ കഥയുണ്ട് കത്തനാറിനു പിന്നിൽ. ഇത്രയും കാലം ഫീൽ ഗുഡ്ഡ് ചിത്രങ്ങൾ സമ്മാനിച്ച റോജിൻ തോമസ് ആണ് സംവിധായകൻ. സിനിമ തുടങ്ങി, ഇക്കഴിഞ്ഞ ഒക്ടോബർ 16നു പാക്ക്-അപ്പ് ആയി എന്ന വിവരം പുറത്തുവരുന്നത് വരെ ജയസൂര്യ കത്തനാരുടെ നീളൻ മുടിയുള്ള ലുക്കിൽ തന്നെ നിലകൊണ്ടു
advertisement
അമേരിക്കൻ സന്ദർശനം വെറുതെയായില്ല എന്നുവേണം മനസിലാക്കാൻ. ഭാര്യയേയും രണ്ടു മക്കളെയും കൂട്ടി ജയസൂര്യ അമേരിക്കൻ വീഥികളിൽ തനി മലയാളിയായി മുണ്ടും ജുബ്ബയും ധരിച്ചു ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നു. ഭാര്യ സരിതയുടെ ഡിസൈനുകൾ തന്നെയാണ് ജയസൂര്യയും കുടുംബവും ധരിച്ചത്. ഈ ചിത്രങ്ങളും ജയസൂര്യയുടെ ഇൻസ്റ്റഗ്രാം പേജ് പരിശോധിച്ചാൽ ലഭ്യമാകും. അടുത്ത വർഷം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ് കത്തനാർ