Love Horoscope June 22 | ബന്ധങ്ങളില്‍ സ്ഥിരത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടും; പങ്കാളിയോട് തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 22ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളും ജോലിയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ വിജയകരമായ ഒരു പ്രൊഫഷണലും അതിലും മികച്ച ഒരു പങ്കാളിയുമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ രണ്ടുകാര്യങ്ങളിലും തുല്യമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുകയും അയാളെ ശ്രദ്ധിക്കുകയും ചെയ്യുക. ഇതിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ അഭിനന്ദിക്കാനും അവര്‍ നിങ്ങളുടെ ജീവിത്തതെ എത്രത്തോളം മാറ്റിമറിച്ചുവെന്ന് അവരോട് പങ്കുവയ്ക്കുവാനും ഇതാണ് അനുയോജ്യമായ സമയം. ഇത് അവരുടെ മനോധൈര്യം വര്‍ധിപ്പിക്കും. നിങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണിത്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ലഭിക്കും. നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കായി ഒരു സര്‍പ്രൈസ് ആസൂത്രണം ചെയ്യും. അവരെ അത്ഭുതപ്പെടുത്താന്‍ തയ്യാറാകുക. കാരണം, അവര്‍ അതിന് തയ്യാറാണ്. ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടികാണിക്കേണ്ടതില്ല.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതനും നിങ്ങളുടെ ജീവിതപങ്കാളിയാകാന്‍ പോകുന്നയാള്‍ നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നതിനായി കാത്തിരിക്കുകയുമാണെങ്കില്‍ അല്‍പം കാത്തിരിക്കുന്നതാണ് നല്ലത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ധൈര്യം സംഭരിക്കണം. പുറത്തുപോയി നിങ്ങളുടെ പ്രണയ സാധ്യതകള്‍ പര്യവേഷണം ചെയ്യുക.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇപ്പോള്‍ ഒരാളുമായി ഡേറ്റിംഗ് നടത്തുകയാണെങ്കില്‍ നിങ്ങളുടെ ബന്ധത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകും. അവ നേരിടാന്‍ നിങ്ങള്‍ തയ്യാറാകണം. തെറ്റിദ്ധാരണകള്‍, അനാവശ്യമായ വഴക്കുകള്‍, വാദങ്ങള്‍, നിസ്സാര വ്യത്യാസങ്ങള്‍ എന്നിവ നിങ്ങള്‍ക്കിടയില്‍ ഉണ്ടായേക്കാം. അതിനാല്‍ നിങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുക. പിന്നീട് ഖേദിക്കേണ്ടി വരുന്ന ഒരു കാര്യവും ചെയ്യരുത്.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അടുത്തിടെ നിങ്ങളുടെ ബന്ധത്തില്‍ വിരസത അനുഭവപ്പെടും. ഇതിനുള്ള കാരണം നിങ്ങള്‍ക്കിടയിലെ താത്പര്യമില്ലായ്മയാണ്. ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നില്ലാത്തതാണ്. രണ്ടുപേരും ചേര്‍ന്ന് അവധിയാഘോഷിക്കാന്‍ പോകുന്നത് ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. അത് നിങ്ങളുടെ പ്രണയത്തെ തിരികെ കൊണ്ടുവരും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളും പങ്കാളിയും പരസ്പരം കണ്ടുമുട്ടും. എന്നാല്‍ അത് നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ അല്‍പസമയം ഇതില്‍ നിന്ന് അകന്ന് നില്‍ക്കുന്നതാണ് നല്ലതെന്ന് പ്രണയഫലത്തില്‍ പറയുന്നു. അടുത്തുതന്നെ നിങ്ങളുടെ അന്തരീക്ഷത്തില്‍ ചെറിയ മാറ്റങ്ങള്‍ ദൃശ്യമാകും. പിരിമുറുക്കം കുറയും. എല്ലാ പിരിമുറുക്കങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും. നിങ്ങളെ ശക്തരാക്കിയ ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്‌നേഹബന്ധത്തില്‍ ഒറ്റക്കായതുപോലെ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം നില്‍ക്കാതെ വന്നേക്കാം. നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ അലട്ടും. പക്ഷേ പങ്കാളിയില്‍ വിശ്വസിക്കുക. ബന്ധത്തില്‍ ഇന്ന് വലിയ മാറ്റങ്ങള്‍ ദൃശ്യമാകും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട വിഷയങ്ങള്‍ പങ്കാളിയുമായി ചര്‍ച്ച ചെയ്യാന്‍ ഇത് അനുയോജ്യമായ ദിവസമല്ല. ഇത് നിങ്ങളുടെ മാനസികാവസ്ഥ മോശമാക്കിയേക്കാം.പങ്കാളിയെ സമ്മര്‍ദത്തിലാക്കുന്നതിന് പകം അവരെ ആശ്വസിപ്പിക്കുക. പ്രിയപ്പെട്ട റെസ്റ്ററന്റില്‍ പങ്കാളിയോടൊപ്പം അത്താഴം കഴിക്കാന്‍ പോകാം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധം മോശമായേക്കാം. അവരോട് പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുക. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ ഈ ദിവസം പ്രയോജനപ്പെടുത്തുക. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഊര്‍ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ പ്രണയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഏഴ് പാപങ്ങളിലൊന്നാണ് അസൂയയെന്ന് രാശിഫലത്തില്‍ പറയുന്നു. അത് ജീവിതത്തെ നശിപ്പിക്കും. പങ്കാളിക്കും നിങ്ങള്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതിന് മുമ്പ് നിങ്ങള്‍ ഈ ചിന്തയെ നിങ്ങളുടെ മനസ്സില്‍ നിന്ന് നീക്കം ചെയ്യണം. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരായ ദമ്പതികള്‍ക്ക് ഇത് അത്ഭുതകരമായ ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഭൂതകാലത്തെ ഉപേക്ഷിച്ച് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയും. എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അവ പരിഹരിക്കും. അവിവാഹിതര്‍ ഡേറ്റിംഗിന് പോകും.