Money Mantra Sep 10 | കടം കൊടുത്ത പണം തിരികെ കിട്ടില്ല; ജോലിയില്‍ അലസത കാണിക്കരുത്; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 10 ലെ സാമ്പത്തിക ഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരുടെ സാമൂഹിക പദവി ഉയരും. നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ധിക്കും. പുതിയ അംഗീകാരങ്ങള്‍ നിങ്ങളെത്തേടിയെത്തും. നിരവധി നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസുകാര്‍ക്ക് അനുകൂല സമയം. ദോഷപരിഹാരം: ധാന്യവും, നെയ്യും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കിയ ഭക്ഷണം ശിവഭഗവാന് നിവേദിക്കുക
advertisement
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് ചെയ്യുന്നവരുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. നിയമപ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകും. ബിസിനസില്‍ വൈകുന്നേരത്തോടെ പുരോഗതിയുണ്ടാകും. അതിലൂടെ നിങ്ങളുടെ സമ്പത്തും വര്‍ധിക്കും. ദോഷപരിഹാരം: ശിവനെ ആരാധിക്കുക. പാവപ്പെട്ടവര്‍ക്ക് അരി ദാനം ചെയ്യുക
advertisement
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ നിങ്ങള്‍ക്ക് അനുകൂല അന്തരീക്ഷമായിരിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം പ്രതീക്ഷിക്കാം. നിങ്ങളുടെ ശത്രുക്കളുടെ ശക്തി ക്ഷയിക്കും. നിങ്ങളുടെ ജോലിയില്‍ നിന്ന് ലാഭം ഉണ്ടാകും. ബിസിനസില്‍ ചെയ്ത് പൂര്‍ത്തിയാക്കാത്ത ജോലികള്‍ ചെയ്യാന്‍ ഈ ദിവസം പ്രയോജനപ്പെടുത്തും. അലസത വെടിയണം. ദോഷപരിഹാരം: ശിവലിംഗത്തിന് തേന്‍ നിവേദിക്കുക
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് തിരക്കേറിയ ദിവസമായിരിക്കും. നിങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. മുതിര്‍ന്ന ചില ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയ്ക്ക് തടസ്സം നില്‍ക്കും. ദോഷപരിഹാരം: ശിവലിംഗത്തിന് വെറ്റിലയും വെള്ളവും സമര്‍പ്പിക്കുക. ശിവരക്ഷാ സ്‌തോത്രം ജപിക്കുക.
advertisement
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കടം കൊടുക്കുന്ന പണം തിരികെ കിട്ടില്ല. അതിനാല്‍ മറ്റുള്ളവര്‍ക്ക് പണം കടം കൊടുക്കുന്നത് കുറയ്ക്കണം. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ കൂടി ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദോഷപരിഹാരം: ശിവലിംഗത്തിന് ചന്ദനവും വെറ്റിലയും സമര്‍പ്പിക്കുക
advertisement
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ തര്‍ക്കങ്ങള്‍ക്ക് ഇന്ന് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. പുതിയ ചില പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് പരാജയം നേരിടേണ്ടി വരും. ദോഷപരിഹാരം: തിങ്കളാഴ്ച വ്രതം നോക്കുക. ശിവമന്ത്രം ജപിക്കുക
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമായി നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. തിരിച്ച് കിട്ടാനുള്ള പണം ഇന്ന് ലഭിക്കും. അതിലൂടെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിയില്‍ പുതിയ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. അതില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ദോഷപരിഹാരം: ശിവലിംഗത്തെ ആരാധിക്കുക. മഹാമൃത്യുജ്ഞയ മന്ത്രം ജപിക്കുക
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവര്‍ക്ക് പണം നല്‍കും. ബിസിനസില്‍ റിസ്‌ക് എടുക്കുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. പുതിയ ചില അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് ലാഭമുണ്ടാകും. ജോലി ചെയ്യുന്നവര്‍ തങ്ങളുടെ സംസാരം നിയന്ത്രിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ദോഷപരിഹാരം: തിങ്കളാഴ്ച വ്രതം നോക്കുക. ശിവമന്ത്രം ജപിക്കുക
advertisement
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാര്‍ക്ക് അനുകൂല ദിവസമാണിന്ന്. നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതിലൂടെ ലാഭം കൊയ്യാനും സാധിക്കും. തിരക്ക് പിടിച്ച് തീരുമാനങ്ങളെടുക്കരുത്. വളരെ ആലോചിച്ച് മാത്രമെ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ പാടുള്ളു. ദോഷപരിഹാരം: തിങ്കളാഴ്ച വ്രതം നോക്കുക. ശിവലിംഗത്തിന് ഗംഗാ ജലം സമര്‍പ്പിക്കുക
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ റിസ്‌ക് എടുക്കുന്നവര്‍ക്ക് ഭാവിയില്‍ നേട്ടങ്ങളുണ്ടാകും. പാവപ്പെട്ടവരെ സഹായിക്കണം. നിങ്ങളുടെ ബുദ്ധിപരമായ നീക്കത്തിലൂടെ നിരവധി നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നല്ല പെരുമാറ്റത്തിലൂടെ ബിസിനസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. സഹോദരന്‍മാരുമായുള്ള ബന്ധം ഊഷ്മളമാകും. ദോഷപരിഹാരം: ശിവനെ ആരാധിക്കുക. അരി ദാനം ചെയ്യുക