കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്ഷേത്രത്തിലെ കൊടിമര ചുവട്ടില്‍ നടന്ന ഗണപതി പൂജ, ശങ്കരപീഠത്തില്‍ കലശ സ്ഥാപനം, സങ്കല്‍പ പൂജ എന്നിവയോടെയാണ് വാഗ്‌ദേവത സന്നിധിയില്‍ നവരാത്രി പൂജകള്‍ക്ക് തുടക്കം കുറിച്ചത്.
2/ 5
ക്ഷേത്രം മുഖ്യ തന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
3/ 5
വിജയദശമി വരെ നീളുന്ന നവരാത്രി ആഘോഷത്തിന്റെ 10 ദിവസക്കാലം ദര്‍ശനത്തിനായി എത്തുന്ന മലയാളികളടക്കമുള്ള ഭക്തലക്ഷങ്ങളാല്‍ കൊല്ലൂരില്‍ തിരക്കേറും.
4/ 5
മഹാനവമി നാളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ദേവിയുടെ പുഷ്പരഥോത്സവം നടക്കും.
5/ 5
ഭക്തലക്ഷങ്ങള്‍ പങ്കെടുക്കുന്ന രഥോത്സവം വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ പകല്‍ സമയത്ത് നടക്കുന്നുവെന്നത് ആഘോഷങ്ങളിലെ പ്രത്യേകതയാണ്.