സംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നയിച്ചു. സീറോ മലങ്കര സഭാ മേദർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീൻസഭാ പ്രതിനിധി കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവരും സന്ദേശം നൽകി.