ഓതറ പുതുക്കുളങ്ങര പടയണിയുടെ മാത്രം പ്രത്യേകതയായ മഹാഭൈരവിക്കോലം കണ്ട് തൊഴുന്നതിന് ഓതറയിലെത്തിയത് ജനസാഗരം തന്നെയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞെത്തിവരുൾപ്പെടെ വിദൂര സ്ഥലങ്ങളിൽ നിന്നെത്തിയ ഒട്ടേറെപ്പേർ കാണികളായി. ഒരാണ്ടത്തെ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും 28 ദിവസത്തെ പ്രയത്നത്തിന്റെയും പ്രതിഫലനമായി കിഴക്ക് നിന്ന് ക്ഷേത്ര മുറ്റത്തേക്ക് എത്തിച്ച ഭൈരവിക്കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി മാറി.