Sania Mirza| ഉംറ നിര്‍വഹിക്കാൻ സാനിയ മിർസ കുടുംബസമേതം സൗദി അറേബ്യയിൽ

Last Updated:
മകന്‍ ഇഹ്സാൻ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവരാണ് ഒപ്പമുള്ളത്
1/8
 ടെന്നിസ് മൈതാനങ്ങളോട് വിടപറഞ്ഞതിന് പിന്നാലെ ഉംറ നിർവഹിക്കാന്‍ കുടുംബസമേതം സൗദി അറേബ്യയിലെത്തി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. (Photo: Sania Mirza/ Facebook)

advertisement
2/8
 മകന്‍ ഇഹ്സാൻ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവരാണ് ഒപ്പമുള്ളത്. (Photo: Sania Mirza/ Facebook)

3/8
 ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റുമായ ഷുഹൈബ് മാലിക് സാനിയക്കൊപ്പമില്ല. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയില്‍നിന്നും ഹോട്ടൽ മുറിയിൽനിന്നുമൊക്കെയുള്ള ചിത്രങ്ങൾ സാനിയ ഫേസ്ബുക്കിൽ പങ്കുവെച്ചു. (Photo: Sania Mirza/ Facebook)

4/8
 ‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർത്ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് പങ്കുവെച്ചത്. ഇതിന് താഴെ മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ ‘ആമീൻ’ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. നടി ഹുമ ഖുറേഷിയും കമന്റ് ചെയ്തു. (Photo: Sania Mirza/ Facebook)

5/8
 ജനുവരി 26ന് ഓസ്ട്രേലിയന്‍ ഓപ്പണോടെ ഗ്രാന്‍ഡ്സ്ലാം കരിയറിന് താരം വിരാമമിട്ടിരുന്നു. രോഹൻ ബൊപ്പണ്ണക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. (Photo: Sania Mirza/ Facebook)

6/8
 ദുബൈ ഡ്യൂട്ടിഫ്രീ ചാമ്പ്യൻഷിപ്പ് ആയിരുന്നു അവസാന ടൂർണമെന്റ്. ഇതിൽ യു എസ് താരം മാഡിസൺ കീസിനൊപ്പം ഇറങ്ങിയ സാനിയ ഒന്നാം റൗണ്ടിൽ റഷ്യൻ ജോഡികളായ വെറോണിക കുദർമെറ്റോവ, സാംസനോവ എന്നിവക്ക് മുന്നിൽ അടിയറവ് പറഞ്ഞതോടെയാണ് രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് വിരാമമായത്. (Photo: Sania Mirza/ Facebook)

7/8
 രാജ്യത്ത് നിന്ന് വനിത ടെന്നിസിൽ സമാനതകളില്ലാത്ത ഉയരങ്ങൾ താണ്ടിയാണ് സാനിയ കളി നിർത്തിയത്. കരിയറിൽ 43 ഡബ്ല്യു.ടി.എ കിരീടങ്ങളും ഒരു സിംഗിൾസ് ട്രോഫിയും നേടി. 2003ൽ ആദ്യമായി പ്രൊഫഷണൽ ടെന്നിസിൽ ഇറങ്ങിയ താരം മാർട്ടിന ഹിംഗിസിനൊപ്പം മൂന്നു തവണ ഗ്രാൻഡ്സ്ലാം കിരീടം ചൂടിയിട്ടുണ്ട്. (Photo: Sania Mirza/ Facebook)

8/8
 മറ്റുള്ളവ​ർക്കൊപ്പം മൂന്നെണ്ണം കൂടി നേടി. മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009 ഓസ്ട്രേലിയൻ ഓപൺ, 2012 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടി. റിയോ ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിനരികെയെത്തിയതാണ് മറ്റൊരു നേട്ടം. (Photo: Sania Mirza/ Facebook)

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement