ഭക്തി ഓരോ മനുഷ്യരും പ്രകടിപ്പിക്കുന്ന രീതിയിലൂടെയാണ് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുന്നത്. ഇന്നത്തെ തലമുറയിലെ യുവാക്കളിൽ ആത്മീയ അവബോധം സൃഷ്ടിക്കുന്നതിനായി, തെലങ്കാനയിൽ നിന്നുള്ള ഒരു ഭക്ത ചെയ്ത പ്രവൃത്തിയാണ് വിശ്വാസികള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. 1,01,116 അരിമണികളില്‍ ശ്രീരാമ നാമം എഴുതി തെലങ്കാനയിലെ ഭദ്രാദ്രി ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രത്തിന് കൈമാറിയിരിക്കുകയാണ് മല്ലി വിഷ്ണു വന്ദന എന്ന ഭക്ത.
ഭദ്രാദിയില്‍ സമര്‍പ്പിച്ച ശേഷമുള്ള അരിമണികള്‍ ആന്ധ്രാപ്രദേശിലെ അള്ളഗഡ്ഡ, വിജയനഗരം എന്നിവിടങ്ങളിലെ ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രങ്ങളുടെയും തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ നെരേദുചർള, ഹൈദരാബാദ്, ഇല്ലന്തുകുണ്ട എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുടെയും അധികാരികൾക്ക് കൈമാറുമെന്ന് മല്ലി വിഷ്ണു വന്ദന ന്യൂസ് 18നോട് പറഞ്ഞു.