Renu Sudhi | മാസങ്ങൾ കഴിഞ്ഞ് താലി വീട്ടിൽ പിടിച്ചു; ആരുമറിയാതെ രേണുവിനെ സുധി വിവാഹം ചെയ്തതിങ്ങനെ
- Published by:meera_57
- news18-malayalam
Last Updated:
ഒരുദിവസം രേണുവിന്റെ തിളങ്ങുന്ന താലി കണ്ടുപിടിച്ചത് രേണുവിന്റെ ചേച്ചിയായിരുന്നു. ഇതെന്താണ് എന്നായി ചോദ്യം
നടൻ കൊല്ലം സുധിയുടെ (Kollam Sudhi) ഭാര്യ രേണു ഇന്ന് കേരളത്തിലാകമാനം പ്രശസ്തയാണ്. നടനും സ്റ്റേജ് കലാകാരനുമായിരുന്ന സുധി പൊടുന്നനെ ഒരപകടത്തിൽ മരിച്ചതോടു കൂടി അദ്ദേഹത്തിന്റെ കുടുംബംജീവിതം സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമായി മാറി. ആദ്യ വിവാഹം പരാജയപ്പെട്ടതും, രേണു (Renu Sudhi) എന്ന വിദ്യാർത്ഥിനി ഇവരുടെ കുടുംബത്തിലേക്ക് ഭാര്യയുടെയും അമ്മയുടെയും റോളിൽ എത്തുകയായിരുന്നു. ഇന്ന് മലയാളത്തിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരിൽ ഒരാളാണ് രേണു സുധി. അഭിനയലോകത്തു ചുവടുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് രേണു ഇന്ന്
advertisement
സുധിയും മകനും മാത്രമുള്ള ലോകത്തേക്കാണ് രേണു കടന്നു വന്നത്. രേണു തനിക്ക് അമ്മയായി വരണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതും അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാതെ അതുവരെ വളർന്നു വന്ന കിച്ചു എന്ന മൂത്തമകനാണ്. അമ്മയുടെ അഭാവത്തിൽ ആ റോൾ കൂടി ഏറ്റെടുത്ത സുധി, സ്റ്റേജിനു പിന്നിൽ കുഞ്ഞിനെ ഉറക്കിക്കിടത്തി പരിപാടി അവതരിപ്പിച്ചത് ഓർക്കുന്ന പലരുമുണ്ട്. ഇന്ന് രേണു ചെയ്യുന്ന പരിപാടികളിൽ പലരും കടുത്ത വിമർശനങ്ങൾ അഴിച്ചുവിടുകയാണ്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ ദാസേട്ടൻ കോഴിക്കോടുമായി ചേർന്നുള്ള കൊളാബറേഷനുകളിൽ (തുടർന്ന് വായിക്കുക)
advertisement
ഹ്രസ്വചിത്രം, ആൽബം, വിവാഹ ഫോട്ടോഷൂട്ട് എന്നിങ്ങനെ നിരവധി മേഖലകളിൽ രേണു സുധി തന്റെ അഭിനയ പാടവം വ്യാപിപ്പിക്കുന്നു. എന്നാൽ, ഇവരുടെ വിവാഹം നടന്നത് രസകരമായ ഒരു കഥയാണ്. 'രേണു സിസ്റ്റർ' എന്നായിരുന്നു അക്കാലങ്ങളിൽ സുധി ഫോൺ നമ്പർ സേവ് ചെയ്തിരുന്നത്. എപ്പോഴെല്ലാം 'രേണു സിസ്റ്റർ' ഫോണിൽ തെളിയുന്നുവോ, അപ്പോഴെല്ലാം,സുധി ഒരിടത്തു പോയി മാറി നിന്ന് സംസാരിച്ചിരുന്നു. ഇതുകണ്ട വീട്ടുകാർ എന്താണ് 'സിസ്റ്ററുമായി' സുധിക്ക് ഇത്ര രഹസ്യമായി സംസാരിക്കാനുളളത് എന്ന് ആശ്ചര്യപെട്ടിരുന്നു. അപ്പോഴേക്കും രേണു സുധിയുടെ ഭാര്യായിക്കഴിഞ്ഞിരുന്നു
advertisement
സുധി, രേണു ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ട്. 'റിതപ്പൻ' എന്ന പേരിൽ കുഞ്ഞിനെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കാറുമുണ്ട്. സുധി ജീവിച്ചിരുന്ന നാളുകളിൽ അച്ഛനും, അമ്മയും, രണ്ടു മക്കളുമുള്ള കുടുംബം സോഷ്യൽ മീഡിയയിലെ സ്ഥിര കാഴ്ചയായിരുന്നു. വീട്ടുകാരുടെ സമ്മതപത്രത്തിനു കാത്തുനിൽക്കാതെയാണ് സുധി രേണുവിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. എറണാകുളത്തു വച്ചായിരുന്നു സുധി രേണുവിന് താലികെട്ടിയത്. അന്ന് താലി വാങ്ങാനും മറ്റും മുന്നിൽ നിന്നത് മകൻ കിച്ചുവായിരുന്നു
advertisement
ഒരുദിവസം രേണുവിന്റെ തിളങ്ങുന്ന താലി കണ്ടുപിടിച്ചത് രേണുവിന്റെ ചേച്ചിയായിരുന്നു. ഇതെന്താണ് എന്നായി ചോദ്യം. അപ്പോഴേക്കും വിവാഹം കഴിഞ്ഞ് ഒൻപതു മാസങ്ങൾ പിന്നിട്ടിരുന്നു. ഒടുവിൽ രേണു വിവാഹം കഴിഞ്ഞ വിവരം പറഞ്ഞു. സുധി അന്നേരം ദിലീപ് ഉൾപ്പെടുന്ന താരങ്ങൾ പങ്കെടുക്കുന്ന സ്റ്റേജ് ഷോയുമായി വിദേശത്തായിരുന്നു. സുധിയുടെ വീട്ടിലും വിവാഹം കഴിഞ്ഞ വിവരം അറിയാമായിരുന്നില്ല. ഒടുവിൽ പരിചയിച്ചതും, രേണുവിന്റെ വീട്ടുകാർക്ക് രേണുവിനേക്കാൾ സുധിയും കിച്ചുവും പ്രിയപ്പെട്ടവരായി മാറി എന്ന് രേണു ഒരഭിമുഖത്തിൽ പറഞ്ഞു
advertisement
സുധിയും രേണുവും വിവാഹം ചെയ്തു എന്ന് വീട്ടുകാർ അറിയാതിരുന്ന കാലം മുഴുവനും മൂത്തമകൻ കിച്ചുവാണ് ഇവർക്ക് കൂട്ടായി ഒപ്പമുണ്ടായിരുന്നത്. അതിനു ശേഷം അവർ വിവാഹം രജിസ്റ്റർ ചെയ്തു. സുധിയുടെ മരണത്തിനു ശേഷം കുടുംബത്തിനായി ഒരു സംഘടന വീടുവച്ച് നൽകിയിരുന്നു. സുധിയുടെ രണ്ടു മക്കളുടെയും പേരിലാണ് ഈ വീട് നൽകിയിട്ടുള്ളത്. രേണു സുധിയുടെ ഇൻസ്റ്റഗ്രാം പേജിന് 281K ഫോളോവേഴ്സ് ഉണ്ട്. ഇന്നും സുധിയുടെ ചിത്രമാണ് രേണു പ്രൊഫൈൽ പിക്ച്ചറായി സെറ്റ് ചെയ്തിട്ടുള്ളത്