ഗോധുമ റായി പശുപു ദഞ്ചതം ആയി; നാഗ ചൈതന്യ, ശോഭിത ധുലിപാല വിവാഹം ഇങ്ങെത്തി

Last Updated:
വിവാഹ നിശ്ചയത്തിന് പിന്നാലെ, നാഗ ചൈതന്യ, ശോഭിത ധുലിപാല വിവാഹ ചടങ്ങുകൾക്ക് ആരംഭം
1/6
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയം. പ്രണയ വാർത്തകൾ ഗോസിപ് കോളങ്ങളിൽ വന്നിരുന്നുവെങ്കിലും, നിശ്ചയ വിവരവും അവസാന നിമിഷം വരെ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. നടി സമാന്ത റൂത്ത് പ്രഭുവുമായി വിവാഹബന്ധം പിരിഞ്ഞ നാഗ ചൈതന്യയുടെ പുനർവിവാഹമാണിത്. അതിനു ശേഷം വിവാഹം എപ്പോഴെന്ന് പ്രഖ്യാപിച്ചില്ല എങ്കിലും, വിവാഹ ചടങ്ങുകൾ ആരംഭിച്ചതായി ശോഭിതയുടെ പേജിലെ പോസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു നടൻ നാഗ ചൈതന്യയും (Naga Chaitanya) നടി ശോഭിത ധുലിപാലയുമായുള്ള (Sobhita Dhulipala) വിവാഹനിശ്ചയം. പ്രണയ വാർത്തകൾ ഗോസിപ് കോളങ്ങളിൽ വന്നിരുന്നുവെങ്കിലും, നിശ്ചയ വിവരവും അവസാന നിമിഷം വരെ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. നടി സമാന്ത റൂത്ത് പ്രഭുവുമായി വിവാഹബന്ധം പിരിഞ്ഞ നാഗ ചൈതന്യയുടെ പുനർവിവാഹമാണിത്. അതിനു ശേഷം വിവാഹം എപ്പോഴെന്ന് പ്രഖ്യാപിച്ചില്ല എങ്കിലും, വിവാഹ ചടങ്ങുകൾ ആരംഭിച്ചതായി ശോഭിതയുടെ പേജിലെ പോസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു
advertisement
2/6
ഒരുപറ്റം ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് ശോഭിത വിവാഹം അടുത്തെത്തിയ വിവരം പരസ്യമാക്കിയത്. മനോഹരമായ ഒരു പരമ്പരാഗത സാരിയാണ് ശോഭിത അണിഞ്ഞിരുന്നത്. ഓറഞ്ച് നിറത്തിലെ സാരിക്ക് പച്ച കരയുണ്ട്. അതിനൊപ്പം ബെയ്ഷ് നിറത്തിലെ ബ്ലൗസും സ്വർണാഭരണങ്ങളും പച്ച നിറത്തിലെ വളകളും ശോഭിത അണിഞ്ഞു. കുടുംബാംഗങ്ങളുടെ ഒപ്പമാണ് ശോഭിത ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളിൽ വരൻ നാഗ ചൈതന്യയെയോ കുടുംബത്തെയോ കാണാനില്ല. വധുവിന്റെ വീട്ടുകാർ മാത്രം പങ്കുകൊള്ളുന്ന ചടങ്ങാകും ഇത് (തുടർന്ന് വായിക്കുക)

3/6
'ഗോധുമ റായി പശുപു ദഞ്ചതം... ആരംഭമിതാ' എന്നാണ് ശോഭിത നൽകിയ ഫോട്ടോക്യാപ്‌ഷൻ. അതീവ സന്തോഷവതിയായാണ് ശോഭിതയെ ഈ ചിത്രങ്ങളിൽ കാണാൻ കഴിയുക. ആന്ധ്രയിലെ കുടുംബങ്ങളിൽ ഉണ്ടാവുന്ന പശുപു കൊട്ടാടം എന്ന ചടങ്ങാണിത് എന്നാണ് വിവരം. അതായത്, വിവാഹ നിശ്ചയത്തിന് പിന്നാലെ, വിവാഹത്തിന് മുൻപായി നടക്കുന്ന പരിപാടിയാണിത്. ആദ്യം വരന്റെ വീട്ടിലും, അതിനു ശേഷം വധുവിന്റെ വീട്ടുകാരും ഈ ചടങ്ങ് നടത്തുമത്രേ

4/6
നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയാണ് മകന്റെ പുനർവിവാഹ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനു ശേഷം ശോഭിതയുടെ ഇൻസ്റ്റഗ്രാം പേജിലും കുറെയേറെ ചിത്രങ്ങൾ വന്നുചേർന്നു. ഒരു സാഹിത്യ കൃതിയിലെ വാക്കുകൾ കുറിച്ചുകൊണ്ടാണ് ശോഭിത പോസ്റ്റ് ഇട്ടത്. ശോഭിതയുടെ ആദ്യവിവാഹമാണിത്. 2021ലായിരുന്നു നാഗ ചൈതന്യ സമാന്തയുമായി വേർപിരിഞ്ഞത്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു വേർപിരിയൽ വാർത്ത പുറത്തറിഞ്ഞത്

5/6
വിവാഹ തിയതി ഇപ്പോഴും പുറത്തുവന്നിട്ടില്ല. അടുത്ത വർഷം രാജസ്ഥാനിൽ വിവാഹം നടക്കും എന്നാണ് റിപ്പോർട്ടുകളിൽ ഉണ്ടായ പരാമർശം. എന്നാലിപ്പോൾ ശോഭിത ചിത്രങ്ങൾ പോസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ വിവാഹം ഉടൻ ഉണ്ടാകുമോ എന്നാണ് അറിയേണ്ടിയത്. സമാന്തയുമായി പിരിഞ്ഞ് അധികം വൈകും മുൻപേ നാഗ ചൈതന്യ ശോഭിതയുമായി അടുപ്പത്തിലായതായി ഗോസിപ് കോളങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടിരുന്നു

6/6
ലണ്ടനിൽ ശോഭിതയുടെ കൂടെ നാഗ ചൈതന്യ ഹോളിഡേ ആഘോഷിച്ച വിവരവും ഇവരുടെ ഡേറ്റിംഗ് പ്രചാരണങ്ങൾക്ക് ശക്തി പകരുന്നതായി. ഒരിക്കൽ നാഗ ചൈതന്യയുടെ പുതിയ വീട് കാണാൻ ശോഭിതയ്ക്ക് ക്ഷണം ലഭിച്ചിരുന്നതായും, ഇരുവരും ചേർന്ന് ഗൃഹസന്ദർശനം നടത്തി എന്നും റിപോർട്ടുകൾ ഉണ്ടായി. ദീർഘകാലം മോഡലിംഗ് രംഗത്ത് സജീവമായ ശേഷമാണ് ശോഭിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ

  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement