കളമശേരി ആശുപത്രിയിലെ മുറിയിൽ അനിതയുമായി കളിച്ചും ചിരിച്ചും അല്ലു ആസ്വദിക്കുകയാണ്. ആഴ്ചകളിലേക്ക് മാത്രമെങ്കിലും അവിചാരിതമായി കിട്ടിയ 'അമ്മ' സ്ഥാനത്തിൽ അനിതയും സന്തോഷവതി. ഇന്നലെ വരെ കണ്ടിട്ടുപോലുമില്ലാത്തവർ ഇന്ന് അമ്മയും കുഞ്ഞുമായി. കുഞ്ഞിനെ സുരക്ഷിത കൈകളിൽ ഏല്പിക്കാൻ കഴിഞ്ഞതിൽ ആശുപത്രി സൂപ്രണ്ട് ഡോ.ഗണേഷ് അടക്കമുള്ളവർക്കും ആശ്വാസം.