കോവിഡിന്‍റെ പിടിയിലമർന്നിരിക്കുകയാണ് ലോകം. എങ്ങനെ ഈ മഹാമാരിയെ പ്രതിരോധിക്കാമെന്ന ഗവേഷണങ്ങൾ ലോകത്ത് പലയിടങ്ങളിലും പുരോഗമിക്കുന്നു. വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ഏതാണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുന്നു. അതിനിടെ കോവിഡ് ബാധിക്കുന്നവരിൽ സംഭവിക്കുന്ന ചില മാറ്റങ്ങളെ സംബന്ധിച്ച പഠന റിപ്പോർട്ടും പുറത്തുവരുന്നു.