ദിവസങ്ങൾക്കു മുമ്പാണ് നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായത്. നവംബർ 28 ന് ചെന്നൈയിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
2/ 8
വിവാഹ ചിത്രങ്ങൾ ഇരു താരങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. കേരള മോഡലിൽ സാരിയണിഞ്ഞ് അതിസുന്ദരിയായിരുന്നു വിവാഹ വേഷത്തിൽ മഞ്ജിമ.
3/ 8
എന്നാൽ, സോഷ്യൽമീഡിയയിൽ പങ്കുവെച്ച മഞ്ജിമയുടെ വിവാഹചിത്രങ്ങൾക്ക് താഴെ അവരുമായി യാതൊരു ബന്ധമില്ലാത്ത ചിലർ ബോഡി ഷെയിമിങ് നടത്തി. സോഷ്യൽമീഡിയയിലൂടെ നിരന്തരം ട്രോളിങ് നേരിടേണ്ടി വരുന്ന നടിയാണ് മഞ്ജിമ.
4/ 8
തന്റെ ശരീരത്തെ കുറിച്ച് അനാവശ്യ കമന്റുകൾ നടത്തുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. ഇത്തരം അധിക്ഷേപങ്ങൾ തന്നെ ഇപ്പോൾ ബാധിക്കാറേ ഇല്ലെന്നാണ് മഞ്ജിമ വ്യക്തമാക്കുന്നത്.
5/ 8
ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിരന്തരം നേരിടുന്ന ട്രോളിങ്ങിനെ കുറിച്ച് മഞ്ജിമ മനസ്സു തുറന്നത്. ആര് എന്ത് പറയുന്നു എന്നത് തന്റെ വിഷയമല്ലെന്നും നടി വ്യക്തമാക്കി.
6/ 8
കല്യാണത്തിന് പോലും ചിലർക്ക് ഇതാണ് പറയാനുള്ളത്. തടി കുറയ്ക്കണമെന്ന് തോന്നുമ്പോൾ കുറയ്ക്കും. സ്വന്തം ശരീരത്തിൽ താൻ സന്തോഷവതിയാണ്. തടി കുറയ്ക്കണമെന്ന് തോന്നുമ്പോൾ അത് കുറയ്ക്കാൻ കഴിയുമെന്ന് തനിക്കറിയാം.
7/ 8
സിനിമയിൽ കഥാപാത്രത്തിന് വേണ്ടി വണ്ണം കുറയ്ക്കണമെങ്കിൽ അതും ഉറപ്പായും ചെയ്യും. തന്റെ തടിയെ കുറിച്ച് മറ്റുള്ളവർ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മഞ്ജിമ പറയുന്നു.
8/ 8
മൂന്ന് വർഷത്തെ പ്രണയത്തിനു ശേഷമാണ് മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹിതരായത്. തമിഴ് നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം.