ഈ ആഴ്ച്ചയാണ് നടി കാജൽ അഗർവാളിനും (Kajal Aggarwal)ഭർത്താവ് ഗൗതം കിച്ഛ്ലുവിനും ആൺകുഞ്ഞ് പിറന്നത്. നീൽ എന്നാണ് തങ്ങളുടെ ആദ്യ കുഞ്ഞിന് ദമ്പതികൾ പേര് നൽകിയിരിക്കുന്നത്.
2/ 6
ആദ്യ കുഞ്ഞിന് ജന്മം നൽകി മൂന്ന് ദിവസത്തിനുള്ളിൽ മാതൃത്വത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കാജൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മനോഹരമായ ചിത്രത്തിനൊപ്പമുള്ള കുറിപ്പിലാണ് ജീവിതത്തിലെ പുതിയ അധ്യായത്തെ കുറിച്ച് നടി ഹൃദയസ്പർശിയായ കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്.
3/ 6
തങ്ങളുടെ ജനനം ആഹ്ളാദകരവും, അതിശക്തവും, ദൈർഘ്യമേറിയതുമായിരുന്നു. എന്നിട്ടും ഏറ്റവും സംതൃപ്തമായ അനുഭവമായിരുന്നു അതെന്ന് കാജൽ മാതൃത്വത്തെ കുറിച്ച് പറയുന്നു.
4/ 6
മകൻ ജനിച്ച് സെക്കന്റുകൾക്കുള്ളിൽ അവനെ മാറോട് ചേർത്ത് നിർത്തിയതിലൂടെ ആഴമേറിയ ശക്തി താൻ തിരിച്ചറിഞ്ഞു. പ്രസവാനന്തരമുള്ള നാളുകൾ ഗ്ലാമറസല്ലെന്നും മൂന്ന് ദിവസത്തെ അനുഭവത്തിലൂടെ കാജൽ പറയുന്നു.
5/ 6
ഉറക്കമില്ലാത്ത രാത്രികളും കുഞ്ഞിനെ മുലയൂട്ടുന്നതും പരിപാലിക്കുന്നതും താൻ ചെയ്യുന്നതെല്ലാം ശരിയാണോ എന്ന ആശങ്കയുമെല്ലാം നിറഞ്ഞതാണത്. എങ്കിലും പ്രസവാനന്തരം മനോഹരമാക്കാമെന്നും കാജൽ പറയുന്നു.
6/ 6
കാജലിന്റെ പോസ്റ്റിന് സിനിമാലോകത്തെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. നീലിനെ കാണാൻ കൊതിയാകുന്നുവെന്നാണ് സാമന്തയുടെ കമന്റ്.