Kareena Kapoor | രണ്ട് പ്രസവങ്ങൾക്കും ശേഷം മുടി കൊഴിഞ്ഞു; ഒടുവിൽ കരീന പരിഹാരം കണ്ടെത്തിയതിങ്ങനെ
- Published by:user_57
- news18-malayalam
Last Updated:
Kareena Kapoor tells how she tamed hair loss after two pregnancies | 2017ൽ മൂത്ത മകനും 2021ൽ രണ്ടാമത്തെ മകനും ജനിച്ചതില്പിന്നെ ഉണ്ടായ മുടികൊഴിച്ചിൽ നിയന്ത്രിച്ചതിനെക്കുറിച്ച് കരീന കപൂർ
ലോകത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക എന്നതാണ്. കൊച്ചുകുട്ടികളെ പരിപോഷിപ്പിക്കുകയും ഭാവിയിലേക്ക് അവരെ തയ്യാറാക്കുകയും ചെയ്യുന്നത് പുതിയ അമ്മമാർ ഏറ്റെടുക്കുന്ന വലിയ ചുമതലയാണ്. പുതിയൊരു ജീവനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നത് ഒരു വലിയ അനുഭവമാണെങ്കിലും, അമ്മമാർ പ്രസവാനന്തര കാലഘട്ടത്തിൽ അവരുടെ ശാരീരിക മാറ്റങ്ങളുമായി പോരാടുന്ന കാര്യം അവഗണിക്കാനാവില്ല. അത്തരമൊരു ഘട്ടത്തിലൂടെ നടി കരീന കപൂറും (Kareena Kapoor) കടന്നുപോയിട്ടുണ്ട്
advertisement
പറഞ്ഞുവരുന്നത്, ശരീരഭാരം, മുടികൊഴിച്ചിൽ, സ്ട്രെച്ച് മാർക്കുകൾ എന്നിവയുടെ ഈ കാലഘട്ടം ഒരു സ്ത്രീയെ മാതൃത്വം സ്വീകരിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തരുത് എന്ന് കൂടിയാണ്. 2017ൽ തന്റെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്യുകയും 2021ൽ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത ബോളിവുഡ് നടി കരീന കപൂർ ഖാൻ, പ്രസവാനന്തര മാറ്റങ്ങളുമായി താൻ ഏറെ പാടുപെട്ടു എന്ന് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. മൂത്ത മകൻ തൈമൂർ അലി ഖാനെ പ്രസവിച്ച ശേഷം, തനിക്ക് വളരെയധികം മുടി കൊഴിച്ചിൽ അനുഭവപ്പെട്ടതായി അവർ പങ്കുവെച്ചിരുന്നു. പരിഹാരം കണ്ടതെങ്ങനെ എന്നും കരീന വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)
advertisement
ആ സമയത്ത് കരീനയുടെ ഡയറ്റീഷ്യൻ റുജുത ദ്വിവേകർ ഭക്ഷണക്രമത്തിലും മുടി സംരക്ഷണ ദിനചര്യയിലും മാറ്റങ്ങൾ വരുത്തി മുടി കൊഴിച്ചിൽ നേരിടാൻ താരത്തെ സഹായിച്ചു. കേശസംരക്ഷണത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും, ഓർഗാനിക് ആയി തുടരുന്നതും കരീനയുടെ മുടികൊഴിച്ചിൽ പ്രശ്‌നങ്ങൾ ഒഴിവാക്കിയതായി റുജുത വെളിപ്പെടുത്തിയിരുന്നു. റുജുത പങ്കിട്ട ചില ടിപ്സ് കൂടിയുണ്ട്
advertisement
ഒരു പുതിയ അമ്മയെന്ന നിലയിൽ, നിങ്ങൾ മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുകയും ചീപ്പിലെ മുടിയിഴകൾ കണ്ട് ഉത്കണ്ഠാകുലയാകുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്കായി ചില ടിപ്പുകൾ ഇവിടെയുണ്ട്. ഈ നുറുങ്ങുകൾ റുജുത പങ്കിടുകയും കരീന കപൂർ അതിന് അംഗീകാരം നൽകുകയും ചെയ്തു. പ്രസവശേഷം മുടികൊഴിച്ചിൽ നേരിടാൻ എന്താണ് ചെയ്യേണ്ടതെന്ന് ചുവടെ
advertisement
advertisement
നിങ്ങളുടെ ഭക്ഷണത്തിൽ തേങ്ങ ചേർക്കുക: നിങ്ങൾക്ക് രാവിലെ ഓട്‌സിൽ തേങ്ങ ചിരണ്ടിയത് ചേർക്കാം. അല്ലെങ്കിൽ കരീന കപൂറിന്റെ പ്രിയപ്പെട്ട ഭക്ഷണമായ 'പുളിയുള്ള തേങ്ങ ചട്ണിയും' അൽപ്പം നെയ്യും പ്രാതലിന് കഴിക്കാം. തേങ്ങ മുടിയുടെ വളർച്ചയെ വർധിപ്പിക്കുകയും മുടി നരയ്ക്കുന്നത് തടയാനുള്ള മികച്ച ഘടകമായി പ്രവർത്തിക്കുകയും ചെയ്യും
advertisement