പരിസ്ഥിതി സംരക്ഷണത്തിലെ പെൺ കരുത്തിന് ആദരവുമായി രാഷ്ട്രപതി
ലോകവനിത ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സ്ത്രീകൾക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് സ്ത്രീ ശക്തി പുരസ്കാരം സമ്മാനിക്കുന്നു. മലയാളിയായ ദേവകി അമ്മ ഉൾപ്പെടെ അഞ്ചോളം സ്ത്രീകൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പുരസ്കാരം നേടി.
നോമിതോ കംദർ :നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ദി അഡ്വഞ്ചേഴ്സ് - എ വൈൽഡെർനെസ് സ്കൂൾ സ്ഥാപക. എക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം എന്നിവയിലൂടെ ഔട്ട്ഡോർ വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണിത്.
2/ 5
റിയ സിംഹാൾ: കമ്പോസ്റ്റ് ചെയ്യാൻ കഴിയുന്ന ഫുഡ് പാക്കേജിംഗ് ബിസിനസായ എക്കോവെയർ സൊല്യൂഷന്റെ സ്ഥാപക. പ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരം കാണുന്നതിനാണ് ഇതിലൂടെ ശ്രമിച്ചത്. ആരോഗ്യമുള്ളതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുകയാണ് റിയയുടെ ലക്ഷ്യം.
3/ 5
സ്നേഹലത നാഥ് :നീലഗിരി ബയോസ്പിയർ റിസേർവിലെ ആദിവാസി മേഖലകളിലെ ഇക്കോ ഡിവലപ്മെന്‍റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കീസ്റ്റോൺ ഫൗണ്ടേഷൻ സ്ഥാപക.
4/ 5
സോണിയ ജബ്ബാർ: ടീ പ്ലാന്റർ വന്യ ജീവി സംരക്ഷക. ഡാർജിലിംഗിലെ തേയിലത്തോട്ടത്തിൽ ആനകളുടെ സ്വൈര വിഹാരത്തിനായി ഇടനാഴികൾ സ്ഥാപിച്ചു.
5/ 5
ദേവകി അമ്മ: അപൂർവ മരങ്ങൾ ഉൾപ്പെടെ നാലേക്കറോളം സ്ഥലത്ത് വനം വച്ച്പിടിപ്പിച്ചു. പരിസ്ഥിതിയെ കുറിച്ച് പഠിക്കുന്നതിനായി വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കി.