പക്ഷെ പ്രായമിത്ര കഴിഞ്ഞിട്ടും ഇന്നും സുഹാസിനിയുടെ തലമുടി അഴകിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ഇടുപ്പിനു താഴേക്ക് നീണ്ട് കിടക്കുന്ന മുടിയാണ് സുഹാസിനിയുടെ അഴക്. ഇൻസ്റ്റഗ്രാമിൽ സജീവമായ സുഹാസിനി മണിരത്നം കഴിഞ്ഞ ദിവസം തന്റെ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതുകണ്ട ഒരു ആരാധികയ്ക്ക് ആ തലമുടിയുടെ രഹസ്യം എന്താണെന്ന് അറിയാനുള്ള കൗതുകമുണ്ടായി. സുഹാസിനി മറുപടി നൽകുകയും ചെയ്‌തു (തുടർന്ന് വായിക്കുക)
മുംബൈ ആണ് സ്വദേശമെങ്കിലും കരിയറും ജീവിതവും ഖുശ്ബുവിനെ തേടി വന്നത് തെന്നിന്ത്യയിൽ നിന്നുമാണ്. സുന്ദറിന്റെ ജീവിതപങ്കാളിയായ ശേഷം ഇവർ ചേർന്നൊരു നിർമ്മാണ കമ്പനി ആരംഭിക്കുകയും ചെയ്‌തു. ഗോതമ്പിന്റെ തിളക്കമുള്ള ഉത്തരേന്ത്യൻ സുന്ദരിയുടെ തലമുടി പലരും ശ്രദ്ധിച്ചിരിക്കും. അഭിനയ നാളുകളിൽ തോളൊപ്പം മുറിച്ച ഇടതൂർന്ന മുടിയാണ് ഖുശ്‌ബുവിനുണ്ടായിരുന്നത്. ഈ തലമുടിയുടെ പരിപാലനം എങ്ങനെ എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുമായി ഖുശ്‌ബു ഇൻസ്റ്റഗ്രാമിൽ വന്നിരുന്നു