Viral | സ്വന്തം ആർത്തവരക്തം കുടിക്കുന്ന യുവതി; വിചിത്രമായ ശീലത്തിന് അവർ നിരത്തുന്ന കാരണം അതിവിചിത്രം
- Published by:user_57
- news18-malayalam
Last Updated:
രണ്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ ജാസ്മിൻ എന്ന യുവതി ആർത്തവ രക്തം ഫേഷ്യൽ ആയി ഉപയോഗിക്കുകയും ചെയ്യാറുണ്ടത്രെ!
സ്വന്തം ആർത്തവരക്തം (menstrual blood) കുടിക്കുകയും അത് മുഖത്തിന് ഫേഷ്യൽ ആയി ഉപയോഗിക്കുകയും ചെയ്യുന്ന യുവതി. കേൾക്കുമ്പോൾ ആർക്കും അത്ഭുതം തോന്നാം. ഇത് തന്റെ ശാരീരികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തിയെന്ന് അവകാശപ്പെട്ട്, 30 വയസ്സുള്ള സ്ത്രീ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. രണ്ടു കുട്ടികളുടെ അമ്മയായ ഇവർ ഹോട്ടലിൽ വെയ്ട്രസായി ജോലിയെടുത്തിരുന്നു
advertisement
ജാസ്മിൻ അലീഷ്യ കാർട്ടർ എന്ന യുവതിയാണ് ഈ വിചിത്ര സ്വഭാവത്തിന്റെ ഉടമ. “ആർത്തവത്തോടുള്ള എന്റെ അഭിനിവേശവും സ്നേഹവും ഒരു ബിസിനസ്സായി മാറി. അതിൽ ഞാൻ അഭിമാനിക്കുന്നു,” ജാസ്മിൻ മെട്രോ യുകെയോട് പറഞ്ഞു. വിചിത്രമായ സ്വഭാവത്തിന് പുറമേ, ജാസ്മിൻ മെൻസ്ട്രൽ കപ്പ് ആർത്തവ കലാ പ്രസ്ഥാനവും സ്ഥാപിച്ചു. ആർത്തവ രക്തം ശേഖരിക്കാൻ അവർ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു. ആർത്തവരക്തം കുടിക്കാനുണ്ടായ കാരണത്തെക്കുറിച്ചും അവർ വിശദീകരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
എന്നിരുന്നാലും, മോശം ഭക്ഷണക്രമത്തിൽ ആർത്തവരക്തം കുടിക്കുന്നത് വലിയ ഗുണം ചെയ്യില്ലെന്നും ജാസ്മിൻ ഊന്നിപ്പറഞ്ഞു. അപ്പോൾ ശരീരത്തിന് പോഷകങ്ങൾ കുറവായിരിക്കുമത്രേ. ആർത്തവരക്തം കുടിക്കുന്നത് അതിരുകടന്നാൽ, സ്ത്രീകൾക്ക് അതുപയോഗിച്ച് പെയിന്റ് ചെയ്യുന്നതിലൂടെയോ പ്രകൃതിദത്ത വളമായി ഉപയോഗിച്ചോ അവരുടെ ആർത്തവ രക്തം പ്രയോജനപ്പെടുത്താമെന്നു ഇവർ പറഞ്ഞു
advertisement
നേരത്തെ അവരുടെ ആർത്തവ രക്തം നൽകി പ്രകൃതിയുമായി ഇണങ്ങിയിരുന്ന സ്ത്രീകൾ ഇപ്പോൾ അത് ചർച്ച ചെയ്യാൻ ലജ്ജിക്കുന്നു എന്നവർ പറഞ്ഞു. ഇക്കാലത്ത് സാനിറ്ററി പാഡുകളും ടാംപണുകളും മണമുള്ളതും രക്തത്തിന്റെ ഗന്ധം മറയ്ക്കാൻ രാസവസ്തുക്കൾ നിറഞ്ഞതാണെന്നും അവർ കൂട്ടിച്ചേർത്തു. ഇത് മാസമുറയുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്ന് ജാസ്മിൻ നിരീക്ഷിച്ചു