സങ്കടവും സംഘർഷവും മുതൽ നേട്ടങ്ങളും വിജയങ്ങളും ചിത്രങ്ങളുടെ ആശയങ്ങളായി വരുന്നു. സ്ത്രീയെ ഒരേസമയം വൈവിധ്യമായ തൊഴിൽ ചെയ്യേണ്ടി വരുന്നവരായും തീരദേശ കുടുംബങ്ങളുടെ നട്ടെല്ലായും ചിത്രീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ രക്ഷകരാകുന്നതോടൊപ്പം, ജലാശയ പരിസ്ഥിതി സംരക്ഷണത്തിലും സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്നതാണ് വേവ്‌സ് ഓഫ് ആർട് ചിത്രസമാഹാരം.