എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന ധാരണയിൽ നിയമം ലംഘിച്ചു; 350 പേർക്ക് പിഴ ചുമത്തിയത് 7,500രൂപ മുതൽ 40,000രൂപ വരെ

Last Updated:
എ ഐ ക്യാമറ സ്ഥാപിച്ചതേയുള്ളൂവെന്നും പ്രവർത്തനക്ഷമമായിട്ടില്ലെന്നും കുമ്പളയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി പ്രചാരണമുണ്ടായിരുന്നു
1/5
എ ഐ ക്യാമറ
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്താൻ സ്ഥാപിച്ച എഐ ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് യാത്രചെയ്തവർക്ക് കിട്ടിയത് എട്ടിന്റെ പണി. കാസർഗോഡ് കുമ്പളയിലാണ് സംഭവം. 350 പേർക്കാണ് 7500 രൂപ മുതൽ 40,000 രൂപ വരെ പിഴയടയ്ക്കാൻ മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടിയത്.
advertisement
2/5
എ ഐ ക്യാമറ
2023 ജനുവരി മുതൽ 2025 മേയ് 31 വരെയുള്ള കാലയളവിലെ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്. കുമ്പള നഗരത്തിൽ അനിൽ കുമ്പള റോഡിനടുത്താണ് ക്യാമറ സ്ഥാപിച്ചിരുന്നുത്. കുമ്പള- മുള്ളേരിയ കെഎസ്ടിപി റോഡിൽ പതിവായി സഞ്ചരിക്കുന്നവരാണ് ക്യാമറയിൽ പതിഞ്ഞത്.
advertisement
3/5
‌AI camera
എ ഐ ക്യാമറ സ്ഥാപിച്ചതേയുള്ളൂവെന്നും പ്രവർത്തനക്ഷമമായിട്ടില്ലെന്നും കുമ്പളയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. പ്രവർത്തനക്ഷമമാണെങ്കിൽ ഇതിനോടകം തന്നെ പിഴയടയ്ക്കാൻ നോട്ടീസ് വരുമായിരുന്നല്ലോയെന്നും നാട്ടുകാർ തെറ്റിദ്ധരിച്ചു.
advertisement
4/5
AI Camera
കുമ്പള, ശാന്തിപള്ളം, ഭാസ്കര നഗർ, നാരായണമംഗലം ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിലെ യുവാക്കളുൾപ്പെടെയുള്ളവർ ഹെൽമെറ്റ്‌ ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും പലപ്രാവശ്യം ഇരുവശത്തേക്കും യാത്രചെയ്തു. ഇവർക്കാണ് ഇപ്പോൾ ഭീമമായ തുകയുടെ നോട്ടീസ് വന്നത്.
advertisement
5/5
എ ഐ ക്യാമറ
നിയമലംഘനം നടന്നയുടൻ സന്ദേശം ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നാണ് നോട്ടീസ് ലഭിച്ചവർ പറയുന്നത്. മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസ് കിട്ടിയവർ വാട്സാപ്പ് കൂട്ടായ്മയ്ക്കും രൂപം നൽകി. തിങ്കളാഴ്ചവരെ 350 പേർ അംഗങ്ങളായി. കുമ്പളയിലെ പ്രമുഖ രാഷ്ട്രീയനേതാക്കളും നോട്ടീസ് കിട്ടയവരിൽ ഉൾപ്പെടുന്നു.
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement