All-New Toyota Vellfire | കൂടുതൽ സ്റ്റൈലിഷായി ടയോട്ടയുടെ വെൽഫെയർ; സവിശേഷതകൾ അറിയാം

Last Updated:
ആരെയും ആകർഷിക്കുന്ന സുന്ദരമായ രൂപകൽപനയാണ് പുതിയ വെൽഫെയറിനെ വ്യത്യസ്തമാക്കുന്നത്
1/11
All-New Toyota Vellfire
എംപിവി വിഭാഗത്തിലെ ആഡംബര വാഹനമായ ടയോട്ടയുടെ വെൽഫെയർ മുഖംമിനുക്കി പുറത്തിറക്കി. പ്രിയപ്പെട്ടവരുമായും കുടുംബാംഗങ്ങളുമായും യാത്ര ചെയ്യുമ്പോൾ, ഡ്രൈവർ മുതൽ പിൻസീറ്റ് യാത്രക്കാർക്ക് വരെ സുഖകരമായി യാത്ര ചെയ്യാനാകുമെന്നതാണ് ടയോട്ട വെൽഫെയറിന്‍റെ പ്രത്യേകത. (Photo: Toyota)
advertisement
2/11
All-New Toyota Vellfire
ആരെയും ആകർഷിക്കുന്ന സുന്ദരമായ രൂപകൽപനയാണ് പുതിയ വെൽഫെയറിനെ വ്യത്യസ്തമാക്കുന്നത്. "ഫോഴ്‌സ്‌ഫുൾ x ഇംപാക്റ്റ് ലക്‌സറി"യാണ് വെൽഫെയറിന്‍റെ ഡിസൈൻ. വലുതല്ലാത്ത ബോഡി സൈസിനുള്ളിൽ വിശാലമായ ഇന്റീരിയർ നിലനിർത്തിക്കൊണ്ടുതന്നെ, ശക്തവും ചലനാത്മകവുമാണ് പുതിയ വെൽഫെയർ.. (Photo: Toyota)
advertisement
3/11
All-New Toyota Vellfire
ആളുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വൈബ്രേഷനും ശബ്ദവും നന്നായി കുറയ്ക്കുകയും ഒരു ആഡംബര സെഡാനുമായി താരതമ്യപ്പെടുത്താവുന്ന സുഖസൗകര്യങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. (Photo: Toyota)
advertisement
4/11
All-New Toyota Vellfire
കൂടുതൽ അഗ്രസീവായ സവിശേഷകളാണ് പുതിയ വെൽഫയറിനുള്ളത്. ഇത് ഒരു പുതിയ ഇസഡ് പ്രീമിയർ ഗ്രേഡ് ലെവലിലേക്ക് വെൽഫെയറിന് എത്തിക്കുന്നു.
advertisement
5/11
All-New Toyota Vellfire
പ്രത്യേക സസ്‌പെൻഷൻ ട്യൂണിംഗും ഡ്രൈവിംഗിന്റെ സന്തോഷം നൽകാൻ ഒരു എക്സ്ക്ലൂസീവ് പവർട്രെയിൻ യൂണിറ്റുമുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. (Photo: Toyota)
advertisement
6/11
All-New Toyota Vellfire
വെള്ള, കറുപ്പ് നിറങ്ങളിലുള്ള പുതിയ വെൽഫെയറാണ് കൂടുതൽ മനോഹരമായി കാണപ്പെടുന്നത് (Photo: Toyota)
advertisement
7/11
All-New Toyota Vellfire
ഏറെ ആഡംബരത്വം തുളുമ്പുന്നതാണ് പുതിയ വെൽഫെയറിന്‍റെ ഫ്രണ്ട് ക്യാബിൻ. ലതർ സീറ്റുകളും ഡാഷ് ബോർഡിലേക്കും സ്ക്രീനിലേക്കും ഒഴുകി നിൽക്കുന്ന ലതർ ഡിസൈനും ആകർഷകമാണ് (Photo: Toyota)
advertisement
8/11
All-New Toyota Vellfire
രണ്ടാം നിര സീറ്റുകളുടെ ഇടയിൽ നല്ല സ്പേസ് ഉള്ളതാണ് മറ്റൊരു ആകർഷണം. ബക്കറ്റ് സീറ്റുകൾക്കാകെ ലെതർ ഫിനിഷാണുള്ളത്. (Photo: Toyota)
advertisement
9/11
All-New Toyota Vellfire
മൂന്നു നിര സീറ്റുകൾക്കിടയിലും നല്ല ലെഗ് സ്പെയ്സുള്ളത് ദീർഘദൂര യാത്രകൾക്ക് ഏറെ സുഖവും കംഫർട്ടും നൽകും (Photo: Toyota)
advertisement
10/11
All-New Toyota Vellfire
വെൽഫെയർ ആദ്യ പതിപ്പിലുള്ള ഫുട്ട്ബോർഡ് കൂടുതൽ മനോഹരമാക്കി പരിഷ്ക്കരിച്ചിട്ടുണ്ട്. (Photo: Toyota)
advertisement
11/11
All-New Toyota Vellfire
ഉൾവശത്ത് നൽകിയിരിക്കുന്ന ആംബിയന്‍റ് ലൈറ്റ് യാത്രകളെ കൂടുതൽ മനോഹരമാക്കും (Photo: Toyota)
advertisement
മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തി
മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തി
  • മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി.

  • പ്രതിയായ മൊയ്തീനെ പോലീസ് കസ്റ്റഡിയിലെടുത്തു.

  • വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

View All
advertisement