Bestune Xiaoma| ഒറ്റ ചാർജില്‍ 1200 കി.മീ.; വില 3.47 ലക്ഷം; എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ബെസ്റ്റ്യൂൺ ഷിയോമ വരുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ഈ വർഷം ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിന് കമ്പനി വഴിയൊരുക്കിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായിട്ടായിരിക്കും ബെസ്റ്റ്യൂൺ ഷയോമ മത്സരിക്കുക
ചൈനീസ് ഓട്ടോമൊബൈൽ കമ്പനിയായ ബെസ്റ്റ്യൂൺ കഴിഞ്ഞ വർഷം പുതിയ ചെറിയ ഇലക്ട്രിക് കാറായ ഷയോമ പുറത്തിറക്കിയിരുന്നു. ലോഞ്ചിങ്ങിന് പിന്നാലെ ഈ കാർ വാർത്തകളിൽ ഇടം നേടിയിരുന്നു. വിലക്കുറവും ശക്തമായ റേഞ്ചുമാണ് ശ്രദ്ധ നേടിയത്. വേഗത്തിൽ വാഹനം ചാർജ് ചെയ്യുകയും കൂടുതൽ റേഞ്ച് നൽകുകയും ചെയ്യുന്നു. ഏകദേശം 3.47 ലക്ഷം മുതൽ 5.78 ലക്ഷം രൂപ വരെയാണ് ബെസ്‌റ്റ്യൂൺ ഷയോമയുടെ വില. വൈകാതെ ഈ വാഹനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
advertisement
ഷയോമ FME പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ബെസ്‌റ്റ്യൂൺ നിർമിച്ചിരിക്കുന്നത്. ഇവി, റേഞ്ച് എക്സ്റ്റെൻഡർ ഡെഡിക്കേറ്റഡ് ഷാസി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ഈ പ്ലാറ്റ്‌ഫോമിൽ NAT എന്ന റൈഡ്-ഹെയ്‌ലിംഗ് ഇവി നിർമിച്ചിരുന്നു. FME പ്ലാറ്റ്‌ഫോമിന് A1, A2 എന്നിങ്ങനെ രണ്ട് ഉപ-പ്ലാറ്റ്‌ഫോമുകളുണ്ട്. 2700-2850 മില്ലിമീറ്റർ വീൽബേസ് ഉള്ള സബ് കോംപാക്റ്റുകളും കോംപാക്‌റ്റുകളും A1 സബ് പ്ലാറ്റ്‌ഫോം നൽകുന്നു.
advertisement
മൈക്രോ ഇലക്ട്രിക് കാറുകൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് ചൈനയിലാണ്. ഇപ്പോൾ ഇന്ത്യൻ വിപണിയും ഈ കാറിനെ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വൈകാതെ തന്നെ ഇത് ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിന് കമ്പനി വഴിയൊരുക്കിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായിട്ടായിരിക്കും ബെസ്റ്റ്യൂൺ ഷയോമ മത്സരിക്കുക
advertisement
ഹാർഡ്‌ടോപ്പ്, കൺവെർട്ടബിൾ വേരിയന്റുകളാണ് കാർ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഹാർഡ്‌ടോപ്പ് വേരിയന്റാണ് വിൽക്കുന്നത്. 7 ഇഞ്ച് യൂണിറ്റായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റാണുള്ളത്. ഡാഷ്‌ബോർഡിന് ആകർഷകമായ ഡ്യുവൽ-ടോൺ തീം ലഭിക്കുന്നു. ഡ്യൂവൽ-ടോൺ കളർ സ്കീമാണ് ഷയോമ സ്പോർട്സ്. ആകർഷകമായ വൃത്താകൃതിയിലുള്ള കോണുകളുള്ള വലിയ ചതുര ഹെഡ്‌ലാമ്പുകളുമുണ്ട്. റേഞ്ച് വർധിപ്പിക്കാൻ ഉപയോഗപ്രദമാകുന്ന എയറോഡൈനാമിക് വീലുകളാണ് ഷയോമ ഉപയോഗിക്കുന്നത്.
advertisement
advertisement