കാസർകോട്ടുകാരൻ ഉസ്താദ് ഇന്ത്യയിലെ ആദ്യ സ്കോഡ കൈലാഖ് ഉടമ; സിയാദ് എസ്‌യുവി സ്വന്തമാക്കിയതിങ്ങനെ
- Published by:ASHLI
- news18-malayalam
Last Updated:
7.89 ലക്ഷം രൂപ വിലയുള്ള കാർ അടുത്ത വർഷം ജനുവരിയോടെ നിരത്തിലിറങ്ങും
വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്.യു.വി കൈലാഖ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്.7.89 ലക്ഷം രൂപ വിലയുള്ള കാർ അടുത്ത വർഷം ജനുവരിയോടെ നിരത്തിലിറങ്ങും. പുതിയ എസ്.യു.വിക്ക് ഈ പേര് ലഭിച്ചതിന്റെ ക്രെഡിറ്റ് ഒരു മലയാളിക്കാണെന്നതും ഈ വാഹനത്തിന്റെ ഹൈലൈറ്റ് ആണ്.
advertisement
കാസര്‍കോട് സ്വദേശിയായ ഹാഫിള് മുഹമ്മദ് സിയാദ് ആണ് സ്‌കോഡയുടെ എസ്.യു.വിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. കാസർകോഡ് നായന്മാർമൂലയിൽ നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ ഖുറാൻ അദ്ധ്യാപകനാണ് മുഹമ്മദ് സിയാദ്. പുതിയ എസ്യുവിയുടെ പേരിന് ഇന്ത്യൻ ടച്ച് ഉണ്ടാകണമെന്ന് സ്കോഡ നേരത്തെ തീരുമാനിച്ചിരുന്നു.
advertisement
advertisement
advertisement